അബുദാബി : ഭാരതത്തിനു വേണ്ടി ജീവൻ ബലി അർപ്പിക്കാൻ തയ്യാറായി സൈനിക സേവനം അനുഷ്ഠിച്ച ധീര ജവാന്മാരെ ഇന്ത്യന്‍ സ്വാതന്ത്യ ദിന ത്തിൽ അബുദാബി യില്‍ ആദരിച്ചു.
സ്വാതന്ത്യ ദിനാഘോഷ ത്തിന്റെ ഭാഗ മായി അബുദാബി മഹാത്മാ ഗാന്ധി കള്‍ചറല്‍ ഫോറം സംഘടിപ്പിച്ച പരിപാടി യിലാണ് നായക് റാങ്ക് മുതല്‍ സുബേദാര്‍ മേജര്‍ വരെ യുള്ള റാങ്കു കളിൽ സേവനം ചെയ്ത 26 മുന്‍ സൈനിക രെ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ചത്. യു. എ. ഇ. യുടെ വിവിധ എമിറേറ്റുകളില്‍ ജോലി ചെയ്യുന്ന 26 മുന്‍ സൈനിക രാണ് ചടങ്ങില്‍ പങ്കെടുത്തത്.
ഇന്ത്യന്‍ എംബസി യിലെ ഡിഫന്‍സ് അഡ്വൈസര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ കെ. പ്രേം കുമാര്‍ ഉത്ഘാടനം ചെയ്തു. മഹാത്മാ ഗാന്ധി കള്‍ചറല്‍ ഫോറം പ്രസിഡന്റ് രവി മേനോന്‍ അധ്യക്ഷത വഹിച്ചു.
മുഖ്യ രക്ഷാധികാരി മനോജ് പുഷ്കര്‍, വർക്കിംഗ് പ്രസിഡന്റ് അബ്ദുല്‍ അസിസ് മൊയ്തീന്‍, ജനറല്‍ സെക്രട്ടറി ബാലകൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി ടി. വി. സുരേഷ്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.