പത്താം തരം തുല്യതാ കോഴ്‌സ്‌ : രജിസ്‌ട്രേഷന്‍ അബുദാബിയിലും

July 12th, 2014

kerala-students-epathram
അബുദാബി : പൊതു വിദ്യാഭ്യാസ വകുപ്പി ന്റെയും സംസ്ഥാന സാക്ഷരതാ മിഷന്റെയും ആഭി മുഖ്യ ത്തില്‍ നടക്കുന്ന പത്താം തരം തുല്യതാ കോഴ്‌സിന്റെ മൂന്നാം ബാച്ചി ലേക്കുള്ള രജിസ്‌ട്രേഷന്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ആരംഭിക്കുന്നു.

പതിനേഴ് വയസ് പൂര്‍ത്തി യായവര്‍ക്കും ഏഴാം ക്ലാസ് പാസ്സായ വര്‍ക്കും എട്ടാം തര ത്തിനും പത്താം തര ത്തിനും ഇടയില്‍ പഠനം നിര്‍ത്തിയ വര്‍ക്കും എസ്. എസ്. എല്‍. സി. തോറ്റ വര്‍ക്കും അപേക്ഷിക്കാം.

ഈ തുല്യതാ പരീക്ഷ പാസ്സ് ആകുന്നവര്‍ക്ക് എസ്. എസ്. എല്‍. സി. ക്ക് തുല്യമായ സര്‍ട്ടി ഫിക്കറ്റു കളും ലഭിക്കും.

അപേക്ഷാ ഫോറം അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലും  സാക്ഷരതാ മിഷന്‍ വെബ് സൈറ്റിലും ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷാ ഫോറം ആഗസ്റ്റ് 30 ന് മുന്‍പ് സെന്റര്‍ ഓഫീസില്‍ സമര്‍പ്പിക്കണം.

ക്ലാസുകള്‍ ഒക്ടോബര്‍ ആദ്യം ആരംഭിക്കും. വിവര ങ്ങള്‍ക്ക് 02 642 44 88, 056 31 77 987

- pma

വായിക്കുക: ,

Comments Off on പത്താം തരം തുല്യതാ കോഴ്‌സ്‌ : രജിസ്‌ട്രേഷന്‍ അബുദാബിയിലും

ഐ. എസ്. സി. ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

July 11th, 2014

logo-isc-abudhabi-epathram
അബുദാബി : അബുദാബി ഇന്ത്യ സോഷ്യൽ ആൻഡ് കൾച്ചറൽ സെൻറർ നോമ്പ് തുറ സംഘടി പ്പിച്ചു.

ഇന്ത്യൻ അംബാസ്സിഡർ ടി. പി. സീതാറാം മുഖ്യ അതിഥി ആയിരുന്നു. ഐ. എസ്. സി. മുൻ പ്രസിഡന്റ് വൈ. സുധീർകുമാർ ഷെട്ടി, അബുദാബി കമ്യൂണിറ്റി പോലീസ് ഉദ്യോഗ സ്ഥർ, ഇന്ത്യൻ എംബസ്സി ഉദ്യോഗസ്ഥർ, ഐ. എസ്. സി. ഖുറാന്‍ മത്സര പരിപാടി യുടെ രക്ഷാധി കാരി ക്യാപ്റ്റന്‍ മുഹമ്മദ് യൂസഫ് അല്‍ ഖൂറി, അബ്ദുള്ള അല്‍ സാബി, മാര്‍ത്തോമാ ചര്‍ച്ച് വികാരി പ്രകാശ് അബ്രഹാം, ഫാ. ജിബി വര്‍ഗീസ്, ഫാ. സി. സി. ഏലിയാസ്, വിവിധ സംഘടനാ നേതാക്കൾ തുടങ്ങീ സമൂഹ ത്തിലെ നാനാ തുറകളിലെ പ്രമുഖർ സംബന്ധിച്ചു.

- pma

വായിക്കുക: , ,

Comments Off on ഐ. എസ്. സി. ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

നിലമേല്‍ പ്രവാസി ‘ഇഫ്താര്‍ സംഗമം 2014’

July 11th, 2014

ഷാര്‍ജ : കൊല്ലം ജില്ലയിലെ നിലമേല്‍ നിവാസി കളുടെ കൂട്ടായ്മ യായ നിലമേല്‍ പ്രവാസി അസോസി യേഷന്‍ സംഘടി പ്പിക്കുന്ന നോമ്പു തുറ ‘ഇഫ്താര്‍ സംഗമം 2014’ എന്ന പേരില്‍ ജൂലായ്‌ 11 വെള്ളിയാഴ്ച, ഷാര്‍ജ റോള യിലെ മുബാറക്ക്‌ സെന്റെറില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യാ പാലസ് റസ്റ്റോറന്റില്‍ വെച്ചു നടക്കും.

നിലമേല്‍ നിവാസി കളായ എല്ലാ പ്രവാസി സുഹൃത്തു ക്കളും കുടുംബ സമേതം നോമ്പു തുറ യിലേക്ക് എത്തി ച്ചേരണം എന്നു സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് – 050 103 56 56

- pma

വായിക്കുക: ,

Comments Off on നിലമേല്‍ പ്രവാസി ‘ഇഫ്താര്‍ സംഗമം 2014’

ഹോളി ഖുറാന്‍ അവാര്‍ഡ് : കാന്തപുരത്തിന്റെ പ്രഭാഷണം വ്യാഴാഴ്ച

July 10th, 2014

kantha-puram-in-icf-dubai-epathram
ദുബായ്: അന്താരാഷ്ട്ര ഹോളി ഖുറാന്‍ അവാര്‍ഡ് പരിപാടി കളുടെ ഭാഗമായി മലയാളി കള്‍ ക്കായി സംഘടി പ്പിക്കുന്ന റമളാന്‍ പ്രഭാഷണ വേദി യില്‍ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍ ഖിസൈസ് ജംഇയ്യ ത്തുല്‍ ഇസ്ലാഹ് ഓഡിറ്റോറിയ ത്തില്‍ വ്യാഴാഴ്ച രാത്രി 10.30 നു ‘വിശുദ്ധ ഖുറാന്‍ പ്രകാശം’ എന്ന വിഷയ ത്തില്‍ പ്രഭാഷണം നടത്തും.

ഹോളി ഖുറാന്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധി കള്‍, വിവിധ മന്ത്രാലയ പ്രതിനിധികള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ യിലെ പണ്ഡിതര്‍ തുടങ്ങിയവര്‍ അതിഥി കളായി സംബന്ധിക്കും.

ദുബായ് സുന്നി മര്‍കസിന്റെ ആഭിമുഖ്യ ത്തിലാണ് പ്രഭാഷണം ഒരുക്കുന്നത്. ഇത് ഒമ്പതാം തവണ യാണ് ദുബായ് അന്താരാഷ്ട്ര ഹോളി ഖുറാന്‍ പരിപാടിയില്‍ സുന്നി മര്‍കസ് പ്രതിനിധി പ്രഭാഷണം നടത്തുന്നത്.

- pma

വായിക്കുക: , ,

Comments Off on ഹോളി ഖുറാന്‍ അവാര്‍ഡ് : കാന്തപുരത്തിന്റെ പ്രഭാഷണം വ്യാഴാഴ്ച

രണ്ടു പേര്‍ക്കു കൂടി കൊറോണ വൈറസ്ബാധ

July 10th, 2014

middle-east-respiratory-syndrome-coronavirus-mers-ePathram
അബുദാബി : തലസ്ഥാന നഗരി യില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീ കരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇവര്‍ക്ക് ആവശ്യ മായ ചികില്‍സ ലഭ്യമാക്കിയിട്ടുണ്ട് എന്നും ആരോഗ്യ നില തൃപ്തികര മാണെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ വ്യക്ത മാക്കി.

ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ചിട്ടുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡ ങ്ങള്‍ പാലി ക്കുവാന്‍ എല്ലാ സ്ഥാപന ങ്ങളോടുമായി ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. ചുമക്കു മ്പോഴും തുമ്മു മ്പോഴും വായയും മൂക്കും മറച്ചു പിടിക്കണം. കൈ കഴുകാതെ മൂക്ക്, വായ, കണ്ണുകള്‍ എന്നിവയെ സ്പര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പനിയോ അതുപോലുള്ള അസുഖ ങ്ങളോ ഉള്ള വരു മായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം.

ഹജ്ജ്, ഉംറ തീര്‍ത്ഥാടകർ ആവശ്യമായ പ്രതിരോധ കുത്തി വെപ്പുകള്‍ എടുക്കണം എന്നും വിട്ടു മാറാത്ത അസുഖ മുള്ളവരും രോഗ പ്രതി രോധ ശേഷി കുറഞ്ഞ വരുമായ പ്രായ മായവര്‍, ഗര്‍ഭിണി കള്‍, 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ തീര്‍ത്ഥാടനം നീട്ടി വെക്കുന്നതാണ് നല്ലതെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

ഇപ്പോഴത്തെ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയ മായതിനാല്‍ തന്നെ വിമാന ത്താവള ത്തിലും മറ്റും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.

- pma

വായിക്കുക: ,

Comments Off on രണ്ടു പേര്‍ക്കു കൂടി കൊറോണ വൈറസ്ബാധ


« Previous Page« Previous « അഹമ്മദ് കബീർ ബാഖവി യുടെ റമളാൻ പ്രഭാഷണം
Next »Next Page » ഹോളി ഖുറാന്‍ അവാര്‍ഡ് : കാന്തപുരത്തിന്റെ പ്രഭാഷണം വ്യാഴാഴ്ച »



  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine