അബുദാബി : തലസ്ഥാന നഗരി യില്‍ രണ്ട് പേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീ കരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇവര്‍ക്ക് ആവശ്യ മായ ചികില്‍സ ലഭ്യമാക്കിയിട്ടുണ്ട് എന്നും ആരോഗ്യ നില തൃപ്തികര മാണെന്നും ആരോഗ്യ മന്ത്രാലയം വാര്‍ത്താ കുറിപ്പില്‍ വ്യക്ത മാക്കി.
ലോകാരോഗ്യ സംഘടന നിഷ്‌കര്‍ഷിച്ചിട്ടുള്ള ആരോഗ്യ സുരക്ഷാ മാനദണ്ഡ ങ്ങള്‍ പാലി ക്കുവാന്‍ എല്ലാ സ്ഥാപന ങ്ങളോടുമായി ആരോഗ്യ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കൈകള്‍ സോപ്പുപയോഗിച്ച് കഴുകണം. ചുമക്കു മ്പോഴും തുമ്മു മ്പോഴും വായയും മൂക്കും മറച്ചു പിടിക്കണം. കൈ കഴുകാതെ മൂക്ക്, വായ, കണ്ണുകള്‍ എന്നിവയെ സ്പര്‍ശിക്കുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പനിയോ അതുപോലുള്ള അസുഖ ങ്ങളോ ഉള്ള വരു മായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണം.
ഹജ്ജ്, ഉംറ തീര്‍ത്ഥാടകർ ആവശ്യമായ പ്രതിരോധ കുത്തി വെപ്പുകള്‍ എടുക്കണം എന്നും വിട്ടു മാറാത്ത അസുഖ മുള്ളവരും രോഗ പ്രതി രോധ ശേഷി കുറഞ്ഞ വരുമായ പ്രായ മായവര്‍, ഗര്‍ഭിണി കള്‍, 12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ എന്നിവര്‍ തീര്‍ത്ഥാടനം നീട്ടി വെക്കുന്നതാണ് നല്ലതെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.
ഇപ്പോഴത്തെ സ്ഥിതി ഗതികള്‍ നിയന്ത്രണ വിധേയ മായതിനാല്‍ തന്നെ വിമാന ത്താവള ത്തിലും മറ്റും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല.