ദുബായ് : രാജ്യത്ത് 280 അവശ്യ മരുന്നുകളുടെ വില കുറച്ചു എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 55 ശതമാനം വരെ യാണ് വില ക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഫെബ്രുവരി ഒന്ന് മുതല്‍ ഇത് പ്രാബല്യ ത്തില്‍ വരും എന്ന് ആരോഗ്യ മന്ത്രാലയം പബ്ളിക് ഹെല്‍ത്ത് പോളിസി ആന്‍ഡ് ലൈസന്‍സിംഗ് വിഭാഗം അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ഡോ. അമീന്‍ അല്‍ അമീരി അറിയിച്ചു.
രക്ത സമ്മര്‍ദം, പ്രമേഹം, പൊണ്ണത്തടി, കൊളസ്ട്രോള്‍ തുടങ്ങിയവ ക്കുള്ള മരുന്നു കളുടെ വില യാണ് പ്രധാനമായും കുറയുക. അഞ്ചാം തവണ യാണ് മന്ത്രാലയം അവശ്യ മരുന്നു കള്‍ക്ക് വില ക്കുറവ് പ്രഖ്യാപി ച്ചിരിക്കുന്നത്.
2011 ജൂലൈ മുതല്‍ 565 ഓളം മരുന്നുകള്‍ക്ക് അഞ്ച് മുതല്‍ 55 ശതമാനം വരെ വില കുറച്ചിരുന്നു. 2012 ജനുവരി യില്‍ 115 മരുന്നുക ള്‍ക്ക് അഞ്ച് മുതല്‍ 35 വരെയും 2013 ജൂണില്‍ 6,791 മരുന്നുകള്‍ക്ക് ഒന്ന് മുതല്‍ 40 വരെയും 2014 ജനുവരിയില്‍ 192 മരുന്നുകള്‍ക്ക് ഒന്ന് മുതല്‍ 60 ശതമാനം വരെയും വില കുറച്ചു.
പകര്‍ച്ച വ്യാധികള്‍, ദഹന വ്യവസ്ഥാ രോഗങ്ങള്‍, കണ്ണ് രോഗ ങ്ങള്‍, ശ്വാസ കോശ രോഗ ങ്ങള്‍, ത്വക് രോഗങ്ങള്‍, ഗര്‍ഭ കാല – പ്രസവ ചികിത്സ, കാന്‍സര്‍ തുടങ്ങിയവ ക്കുള്ള മരുന്നുകള്‍ വില കുറയുന്നവ യില്‍ പെടും. പരമ്പരാ ഗത മരുന്നുകള്‍, ഹെര്‍ബല്‍ മരുന്നുകള്‍, ബയോളജിക്കല്‍ ഫുഡ് സപ്ളിമെന്‍റുകള്‍ എന്നിവക്കെല്ലാം വിലക്കുറവ് ബാധക മായി രിക്കും എന്ന്‍ ഡോ. അമീന്‍ അല്‍ അമീരി പറഞ്ഞു.
മാരക രോഗങ്ങള്‍ മൂലം ദുരിതം അനുഭവിക്കുന്ന ആരോഗ്യ ഇന്‍ഷുറന്‍സിന് കീഴില്‍ വരാത്ത, 75 ശതമാനത്തിലധികം പേര്‍ക്ക് വില ക്കുറവിന്‍െറ പ്രയോജനം ലഭിക്കും
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ആരോഗ്യം, ജീവകാരുണ്യം, യു.എ.ഇ., സാമൂഹ്യ സേവനം