ഇന്ത്യാ സോഷ്യല്‍ സെന്റര്‍ യൂത്ത് ഫെസ്റ്റ്

May 8th, 2014

അബുദാബി : ഇന്ത്യാ സോഷ്യല്‍ സെന്റര്‍ സംഘടി പ്പിക്കുന്ന നാല് ദിവസത്തെ ‘യൂത്ത് ഫെസ്റ്റ് ‘ മെയ് 8 വ്യാഴാഴ്ച വൈകുന്നേരം ആരംഭിക്കും.

യു. എ. ഇ. യിലെ വിവിധ എമിറേറ്റുകളില്‍ നിന്നായി 500 വിദ്യാര്‍ഥി കളാണ് നൃത്ത ഇനങ്ങളിലും സംഗീതത്തിലും ഉപകരണ സംഗീത ത്തിലും അഭിനയത്തിലും പ്രസംഗ ത്തിലും മാറ്റുരയ്ക്കുക.

ഇന്ത്യ സോഷ്യല്‍ സെന്ററിലെ വിവിധ വേദി കളിലായിട്ടാണ് കലാ മത്സരങ്ങള്‍ അരങ്ങേറുക .

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബഷീര്‍ തിക്കോടി യുടെ ‘പരേതര്‍ക്കൊരാള്‍’ പ്രകാശനം ചെയ്തു

May 7th, 2014

basheer-thikkodi-epathram

ദുബായ് : പ്രമുഖ എഴുത്തുകാരനും വാഗ്മിയുമായ ബഷീര്‍ തിക്കോടി രചിച്ച ‘പരേതര്‍ക്കൊരാള്‍’ എന്ന പുസ്തകം ദുബായില്‍ പ്രകാശനം ചെയ്തു. യു. എ. ഇ. യില്‍ മരണ പ്പെടുന്നവര്‍ക്കു വേണ്ടി നിസ്വാര്‍ഥ സേവനം നടത്തുന്ന താമരശ്ശേരി സ്വദേശി അഷറഫിന്റെ ജീവിതത്തെ ആസ്പദ മാക്കിയുള്ളതാണ് പുസ്തകം.

എന്‍. എസ്. ജ്യോതികുമാര്‍ പുസ്തകം പരിചയ പ്പെടുത്തി. മാതൃഭൂമി ബുക്‌സ് മാനേജര്‍ നൗഷാദ്, പുത്തൂര്‍ റഹ്മാന്‍, എം. സി. എ. നാസര്‍, യഹിയ തളങ്കര, എ. കെ. ഫൈസല്‍, ഹംസ ഇരിക്കൂര്‍, സുബൈര്‍ വെള്ളിയോട്, സാദാ ശിവന്‍ അമ്പല മേട്, ഡോ. കാസിം എന്നിവര്‍ സംസാരിച്ചു.

ബഷീര്‍ തിക്കോടി രചനാനുഭവം വിവരിച്ചു. അഷറഫ് താമര ശ്ശേരി മറുപടിപ്രസംഗം നടത്തി.

ദുബായ് മുനിസിപ്പാലിറ്റി മെയിന്റനന്‍സ് വിഭാഗം തലവന്‍ ജുമാ അല്‍ ഫുക്കായി മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി ഇന്ത്യന്‍ കോണ്‍സുലര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

പി. കെ. അന്‍വര്‍ നഹ അധ്യക്ഷത വഹിച്ചു. അഡ്വ. സാജിദ് അബൂബക്കര്‍ സ്വാഗതവും രാജന്‍ കൊളാവി പാലം നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സായുധ സേനയുടെ ഏകീകരണം ചരിത്ര ത്തിലെ നാഴികക്കല്ല് : ശൈഖ് ഖലീഫ

May 6th, 2014

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : സായുധ സേനാ ഏകീകരണം യു. എ. ഇ. ചരിത്ര ത്തിലെ നാഴിക ക്കല്ലുകളില്‍ ഒന്നായിരുന്നു എന്നും കുറഞ്ഞ കാലം കൊണ്ട് യു. എ. ഇ. സായുധ സേനയ്ക്ക് ആധുനിക നിലവാര ത്തിലുള്ള ഒരു സമ്പൂര്‍ണ സേന യായി മാറാന്‍ സാധിച്ചതായും പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍.

സായുധ സേനാ രൂപീകരണ ത്തിന്റെ മുപ്പത്തി എട്ടാം വാര്‍ഷികം ആഘോഷി ക്കുന്ന വേള യിലാണ് ശൈഖ് ഖലീഫയുടെ പ്രസ്താവന.

സായുധ സേനയുടെ ഏകീകരണം രാഷ്ട്ര ശില്‍പി കളായ അന്നത്തെ നേതാക്കള്‍ കൈ ക്കൊണ്ട ചരിത്ര പരമായ തീരുമാന മായിരുന്നു. യു. എ. ഇ. സായുധ സേന കള്‍ക്ക് ആധുനിക രൂപ ത്തിലുള്ള ഒരു സമ്പൂര്‍ണ സൈനിക ശക്തി യായി മാറാനുള്ള ശക്തിയും പിന്തുണയും ലഭിച്ചത് ഏകീകരണ ത്തിലൂടെ യായിരുന്നു.

അത്യാധുനിക സൈനിക ഉപകരണ ങ്ങളും സംവിധാന ങ്ങളും ഇന്ന് സേന യ്ക്കുണ്ട്. മാത്രമല്ല, ഉത്തരവാദിത്വ ങ്ങള്‍ നിറ വേറ്റാനുള്ള ശേഷിയും കൈ വരിച്ചു. കാരണം രാജ്യത്തിന് വേണ്ടി ജീവന്‍ പോലും ത്യജിക്കാന്‍ തയ്യാറുള്ള പോരാളി കളാണ് സേനയിലുള്ളത്.

ഗള്‍ഫ് രാജ്യ ങ്ങളിലെ പ്രതിരോധ നടപടി കളില്‍ ശുഭകര മായ രീതിയില്‍ പങ്കു കൊള്ളാന്‍ സാധിക്കുന്നു എന്ന താണ് സേന യുടെ മറ്റൊരു നേട്ടം. ദേശീയ പ്രതിരോധം ശരി യായ കൈകളില്‍ തന്നെയാണ് എന്നതിന്റെ തെളി വാണിത്. രാജ്യ ത്തിന്റെ സംരക്ഷ ണവും സ്വാതന്ത്ര്യവും പരമാധി കാരവും നേട്ടങ്ങളു മൊക്കെ ഓരോ പൗര ന്റെയും കടമ യാണ്. പൗരന്മാര്‍ക്ക് രാജ്യ ത്തോടുള്ള കൂറും കടപ്പാടും വെല്ലു വിളികളെ നേരിടാനുള്ള സന്നദ്ധത യും ഉറപ്പു വരുത്താ നാണ് ദേശീയ സൈനിക സേവന പരിപാടി നടപ്പിലാക്കി യത് എന്നും ശൈഖ് ഖലീഫ ചൂണ്ടി ക്കാട്ടി.

ധീരരായ സൈനികരുടെ മേല്‍ രാജ്യം പുലര്‍ത്തുന്ന വിശ്വാസ ത്തെ കുറിച്ച് ഊന്നി പ്പറഞ്ഞ ശൈഖ് ഖലീഫ മാതൃ രാജ്യത്തെ കാക്കുന്നിനുള്ള ശ്രമ ങ്ങളുമായി ധൈര്യ സമേതം മുന്നോട്ട് പോകാനും ആഹ്വാനം ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി പുസ്തക മേള സമാപിച്ചു

May 6th, 2014

അബുദാബി : ഇരുപത്തിനാലാമത് അബുദാബി രാജ്യാന്തര പുസ്തക മേളക്ക് സമാപന മായി.

അബുദാബി നാഷണല്‍ എക്സിബിഷന്‍ സെന്ററില്‍ 57 രാജ്യ ങ്ങളിൽ നിന്നായി 33 ഭാഷ കളിലെ 5 ലക്ഷത്തോളം പുസ്തക ങ്ങളുടെ പ്രദർശന വും വിപണന വുമാണ് നടന്നത്.

സാഹിത്യം, രാഷ്ട്രീയം, സാംസ്കാരികം, ശാസ്ത്രം, ബാല സാഹിത്യം, തുടങ്ങി വിവിധ വിഭാഗ ത്തിലുള്ള പുസ്തക ങ്ങളാണ് ഇവിടെ പ്രദര്‍ശി പ്പിച്ചത്. വിനോദവും വിജ്ഞാനവും ഉൾക്കൊള്ളിച്ച മേളയിൽ, കുട്ടികള്‍ക്കായി പ്രസിദ്ധീ കരിച്ച വിവിധ പ്രസാധ കരുടെ ആയിര ക്കണക്കിന് പുസ്തകങ്ങളുടെ വിപണനവും നടന്നു.

പുസ്തകമേള യില്‍ നിന്ന് പുസ്തക ങ്ങള്‍ വാങ്ങാന്‍ സ്കൂളു കള്‍ക്കും സര്‍വ കലാ ശാല കള്‍ക്കും മൂന്ന് ദശ ലക്ഷം ദിര്‍ഹം അനുവദിച്ചു കൊണ്ട് അബുദാബി കിരീടാവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ഉത്തരവ് ഇറക്കിയിരുന്നു. വിദ്യാര്‍ഥി കള്‍ക്ക് മികച്ച പുസ്തക ങ്ങളും പ്രസിദ്ധീകരണ ങ്ങളും ലഭ്യമാക്കി അവരുടെ വായനാ ശീലം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യ ത്തോടെ യാണ് തുക അനുവദിച്ചത്.

പ്രദര്‍ശന ത്തോട് അനുബന്ധിച്ച് വിവിധ സെമിനാറുകള്‍, സാംസ്കാരിക പരിപാടികള്‍, പ്രഭാഷണ ങ്ങള്‍ എന്നിവ യും നടന്നു. മലയാളി കള്‍ അടക്കം ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ നിന്നുള്ള ആയിര ക്കണക്കിനു പുസ്തക പ്രേമികള്‍ ആറു ദിവസം നീണ്ടു നിന്ന പുസ്തക മേളയില്‍ എത്തിച്ചേര്‍ന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗ്രീന്‍ വോയ്‌സ് മാധ്യമ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

May 5th, 2014

അബുദാബി : ഗ്രീൻ വോയ്സ് സാംസ്കാരിക കൂട്ടായ്മ സംഘടിപ്പിച്ച ‘സ്നേഹപുരം 2014’ എന്ന പരിപാടി യില്‍ മാധ്യമ ശ്രീ പുരസ്കാരം നല്കി മാധ്യമ പ്രവർത്തകരെ ആദരിച്ചു.

ഗ്രീന്‍ വോയ്‌സ് ചെയര്‍മാന്‍ സി. എച്ച്. ജാഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. മാധ്യമ രംഗത്തെ സമഗ്ര സംഭാവന കളെ മാനിച്ച് അമൃതാ ടി. വി. മിഡില്‍ ഈസ്റ്റ് ചീഫ് എന്‍. വിജയ് മോഹന്‍, ഇന്ത്യാ വിഷൻ ന്യൂസ് എഡിറ്റര്‍ വീണ ജോര്‍ജ്ജ്, ഇ – പത്രം ഡോട്ട് കോം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാൻ, ഏഷ്യാനെറ്റ്‌ ന്യൂസ്‌ ക്യാമറാമാൻ മനു കല്ലറ, ഏഷ്യാനെറ്റ്‌ റേഡിയോ അവതാരകൻ ബൈജു ഭാസ്കർ എന്നിവർക്ക് മാധ്യമശ്രീ പുരസ്കാരം സമ്മാനിച്ചു.

യുവ എഴുത്തുകാരെ പ്രോത്സാഹി പ്പിക്കുന്നതിനായി ഗ്രീന്‍ വോയ്‌സ് ഏർപ്പെടു ത്തിയ ഹരിതാക്ഷര പുരസ്‌കാരം പവിത്രൻ തീക്കുനി, അർഷദ് ബത്തേരി എന്നിവർക്ക് നാട്ടിൽ വെച്ചു നടക്കുന്ന ചടങ്ങിൽ സമ്മാനിക്കും.

യൂണിവേഴ്സല്‍ ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ ഡോക്ടര്‍ ഷബീര്‍ നെല്ലിക്കോട്, യു. എ. ഇ. എക്സ്ചേഞ്ച് സി. ഒ. ഒ. സുധീര്‍ കുമാര്‍ ഷെട്ടി, ലുലു ഗ്രൂപ്പ് പ്രമോഷന്‍സ് മാനേജര്‍ നന്ദ കുമാര്‍, കെ. കെ. മൊയ്തീന്‍ കോയ തുടങ്ങിയവ രും സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « പാം സര്‍ഗ സംഗമവും വാര്‍ഷികാഘോഷവും
Next »Next Page » അബുദാബി പുസ്തക മേള സമാപിച്ചു »



  • ദേശീയ ദിനം : വാരാന്ത്യം അടക്കം നാലു ദിവസം അവധി
  • ശക്തിയുടെ ‘അബദ്ധങ്ങളുടെ അയ്യരു കളി’ പോസ്റ്റർ പ്രകാശനം ചെയ്തു
  • കബഡി ടൂർണ്ണമെൻറ് ഡിസംബർ 15 ന് ഇസ്‌ലാമിക് സെന്ററിൽ
  • മലയാളി സമാജം വനിതാ വിഭാഗം കമ്മിറ്റി തെരഞ്ഞെടുത്തു
  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine