ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ വിരുന്ന്

July 2nd, 2014

kala-abudhabi-logo-epathram അബുദാബി : സാംസ്കാരിക കൂട്ടായ്മ യായ കല അബു ദാബി യുടെ ഇഫ്താര്‍ വിരുന്ന് മുസഫ വ്യവസായ മേഖല യില്‍ ‘നാഫ്കോ’ ലേബര്‍ ക്യാമ്പ് പരിസരത്ത് ജൂലൈ 4 വെള്ളിയാഴ്ച്ച നടക്കും.

ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍ സ്വദേശികള്‍ തിങ്ങി പ്പാര്‍ക്കുന്ന ഈ പ്രദേശത്തെ രണ്ടായിര ത്തോളം ​തൊഴിലാളി കള്‍ ഇഫ്താര്‍ സംഗമ ത്തില്‍ പങ്കെടുക്കും.

തുടര്‍ച്ച യായി ഇതു മൂന്നാം വര്‍ഷമാണ് മുസഫ വ്യാവസായിക പ്രദേശത്ത് ഇഫ്താര്‍ വിരുന്ന് ഒരുക്കുന്നത്.

കല അബുദാബി യുടെ വനിതാ വിഭാഗ ത്തിന്റെ നേതൄത്വ ത്തില്‍ അബുദാബി മലയാളി സമാജ ത്തില്‍ വച്ചാണ് ഇഫ്താര്‍ വിഭവ ങ്ങള്‍ പാചകം ചെയ്യുക എന്നു കണ്‍വീനര്‍ ബിന്നി ടോമിച്ചന്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

Comments Off on ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ വിരുന്ന്

ചർച്ച നടത്തി

July 2nd, 2014

tp-seetha-ram-indian-ambassador-to-uae
അബുദാബി : ഇന്ത്യയും യു. എ. ഇ. യും തമ്മിൽ പോലീസ്, സുരക്ഷാ മേഖല കളില്‍ പരസ്പര സഹ കരണം കൂടുതല്‍ ശക്ത മാക്കേണ്ടതിന്‍െറ ആവശ്യ കതയെ കുറിച്ച് ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാ റാമും അബുദാബി പോലീസ് ഉപ മേധാവിയും ചര്‍ച്ച നടത്തി

അബുദാബി പോലീസ് ആസ്ഥാനത്ത് ഡെപ്യൂട്ടി കമാന്‍ഡര്‍ ഇന്‍ ചീഫ് – മേജർ ജനറല്‍ മുഹമ്മദ് ഖല്‍ഫാന്‍ മഥാർ അല്‍ റുമൈതിയു മായി നടന്ന കൂടി ക്കാഴ്ച യിൽ സുരക്ഷാ മേഖല കളിൽ രാജ്യങ്ങൾ തമ്മിൽ സഹകരണം കൂടുതല്‍ ശക്ത മാക്കുന്ന തിനുള്ള മാര്‍ഗ ങ്ങളും ചര്‍ച്ച ചെയ്തു.

അബുദാബി പോലീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഉമൈര്‍ അല്‍ മുഹൈരി, ബ്രിഗേഡി യര്‍ മുഹമ്മദ് റാശിദ് ഖശീം അല്‍ ഷംസി, ജനറല്‍ കേണല്‍ സലിം അലി അല്‍ ഖത്തം അല്‍ സാബി തുടങ്ങിയവരും സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ചർച്ച നടത്തി

അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി കോച്ചിംഗ് ക്ലാസ്സ്

July 1st, 2014

al-ethihad-sports-academy-ePathram
അബുദാബി : നാലു വയസ്സു മുതല്‍ 14 വയസ്സു വരെ യുള്ള കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി സംഘടിപ്പിക്കുന്ന അണ്ടര്‍ 14 ഫുട്ബാള്‍ മത്സര ങ്ങൾ അബു ദാബി യിൽ നടന്നു.

rehan-keeprum-winner-of-football-ePathram

അന്തര്‍ദേശീയ തല ത്തില്‍ വിവിധ ക്ലബ്ബു കളില്‍ സേവനം അനുഷ്ടിച്ച വിദഗ്ദരായ കോച്ചു കൾ പരിശീലനം നല്കുന്ന അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി യുടെ ക്യാമ്പു കള്‍ക്ക് ഇതോടെ തുടക്ക മായി.

ഓഗസ്റ്റ് 12, 14 തീയതി കളില്‍ ബാംഗ്ലൂരിൽ നടക്കുന്ന ടൂർണ്ണ മെന്റിൽ ഇന്ത്യന്‍ അണ്ടര്‍ 14 ഫുട്ബാള്‍ ടീമു മായി അബു ദാബി അല്‍ ഇത്തിഹാദ് സ്പോര്‍ട്സ് അക്കാദമി യിലെ കളിക്കാർ ഏറ്റു മുട്ടും.

ethihad-sports-football-team-st-joseph-school-ePathram

ഇത്തിഹാദിന്റെ ആദ്യ ഇലവനില്‍ കളിക്കുന്നവരില്‍ ഒന്‍പതു പേരും മലയാളി കളാ യിരി ക്കും എന്ന് സംഘാടകർ അറിയിച്ചു.

സെപ്റ്റംബർ മാസത്തിൽ ദുബായ്, ദോഹ എന്നിവിട ങ്ങളിലും അല്‍ ഇത്തിഹാദ് അക്കാ ദമി യുടെ പ്രവര്‍ത്തനം ആരംഭിക്കും.

അക്കാദമി യുടെ വേനൽ അവധി ക്യാംപ് 29 മുതല്‍ ഓഗസ്റ്റ് 28 വരെ ജെംസ് വിഞ്ചെസ്റ്റര്‍ സ്കൂള്‍ ഒാഡിറ്റോറിയ ത്തില്‍ നടക്കും.

ഞായര്‍ മുതല്‍ വ്യാഴം വരെ രാവിലെ പത്തു മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ നടക്കുന്ന ക്യാംപിൽ 4 വയസ്സു മുതല്‍ 14 വയസ്സു വരെ യുള്ള കുട്ടികൾക്ക് പ്രവേശനം ലഭിക്കും.

വാര്‍ത്താ സമ്മേളന ത്തില്‍ അല്‍ ഇത്തിഹാദ് അക്കാദമി പ്രസിഡന്റും സി. ഇ. ഒ. യുമായ കമറുദ്ദീന്‍, ഹെഡ് കോച്ച് മിഖായേല്‍ സക്കറിയാന്‍, സന്തോഷ് ട്രോഫി മുന്‍ താരവും ഇന്ത്യന്‍ ടീം സെലക്ടറു മായ രഞ്ജിത്ത് എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: , ,

Comments Off on അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി കോച്ചിംഗ് ക്ലാസ്സ്

അബുദാബിയിൽ വേഗ പരിധി കുറക്കുന്നു

July 1st, 2014

red-road-in-abudhabi-ePathram
അബുദാബി : ഫെഡറല്‍ ട്രാഫിക് കൌണ്‍സിലിന്റെ ആഭിമുഖ്യ ത്തില്‍ യു. എ. ഇ. യിൽ ഏകീകൃത ട്രാഫിക് നിയമവും ഏകീകൃത വേഗ പരിധിയും നടപ്പിലാക്കും.

മറ്റു എമിരേറ്റുകളെ അപേക്ഷിച്ച് അബുദാബി എമിറേറ്റി ലാണ് നിയന്ത്രിത വേഗ ത്തേ ക്കാള്‍ മണിക്കൂറില്‍ 20 കിലോ മീറ്റര്‍ കൂടുതൽ സ്പീഡിൽ വാഹനം ഓടിക്കാവുന്ന സ്പീഡ് ബഫര്‍ സംവിധാനം നില വിലുള്ളത്.

നിലവിലുള്ള വേഗ പരിധിയിൽ നിന്നും 20 കിലോ മീറ്റര്‍ കൂടുതൽ വരെ അനുവദി ക്കുന്ന സ്പീഡ് ബഫര്‍ സംവിധാനം ഉടൻ തന്നെ നിർത്ത ലാക്കും.

ഇതിന്റെ ആദ്യ പടിയായി ഹെവി വാഹന ങ്ങള്‍ക്കും ടാക്സി കള്‍ക്കും സ്പീഡ് ബഫര്‍ ആനുകൂല്യം ഒഴിവാക്കും.

ഹെവി വാഹന ങ്ങള്‍ക്ക് മണിക്കൂറില്‍ 5 മുതല്‍ 10 കിലോ മീറ്ററും ടാക്സി കള്‍ക്ക് മണി ക്കൂറില്‍ 10 മുതല്‍ 15 കിലോ മീറ്ററുമായി നില വിലുള്ള സ്പീഡ് ബഫര്‍ പരിധി കുറ യ്ക്കാനാണ്തീരുമാനം.

- pma

വായിക്കുക: , ,

Comments Off on അബുദാബിയിൽ വേഗ പരിധി കുറക്കുന്നു

ഗൾഫിൽ റമദാൻ നോമ്പ് ഞായറാഴ്ച

June 28th, 2014

ramadan-greeting-ePathram
അബുദാബി : യു. എ. ഇ. അടക്കമുള്ള ഗൾഫ് രാജ്യ ങ്ങളിൽ ജൂണ്‍ ഞായറാഴ്ച റമദാന്‍ വ്രത ത്തിനു തുടക്കമാവും.

വെള്ളിയാഴ്ച രാത്രി ചന്ദ്രക്കല ദൃശ്യ മാവാത്തതിനാൽ ശഅബാൻ 30 ശനിയാഴ്ച പൂർത്തി യാക്കി യാണ് റമദാന്‍ നോമ്പ് ആരംഭി ക്കുക എന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നു.

യു. എ. ഇ. യിലും നോമ്പ് ഞായറാഴ്ച തന്നെ ആയി രിക്കും എന്നു ഉറപ്പിച്ചു കൊണ്ട് പ്രഖ്യാ പനം ഉണ്ടായി. ശഅബാന്‍ മുപ്പത് ശനിയാഴ്ച പൂര്‍ത്തി യാക്കിയ ശേഷമാണ് ഇവിടേയും വ്രതം ആരംഭിക്കുന്നത്.

- pma

വായിക്കുക: ,

Comments Off on ഗൾഫിൽ റമദാൻ നോമ്പ് ഞായറാഴ്ച


« Previous Page« Previous « ലഹരി വിരുദ്ധ പ്രതിജ്ഞ യുമായി തൊഴിലാളികള്‍
Next »Next Page » അബുദാബിയിൽ വേഗ പരിധി കുറക്കുന്നു »



  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം
  • മേക്ക് ഇറ്റ് ഇൻ ദി എമിറേറ്റ്‌സ് : ബുർജീൽ പവലിയൻ സന്ദർശിച്ച് ശൈഖ് മുഹമ്മദ്
  • ഗുരുതര ട്രാഫിക് നിയമ ലംഘനം : ഡ്രൈവറും വാഹനവും കസ്റ്റഡിയിൽ
  • മിറക്കിൾ ഗാർഡനിൽ കുടുംബങ്ങൾക്ക് സൗജന്യ പ്രവേശനം
  • വാഹനങ്ങൾ മുന്നോട്ട് എടുക്കുമ്പോൾ മറ്റു വാഹനങ്ങളെ പരിഗണിക്കൂ
  • പെയ്ഡ് പാർക്കിംഗ് കൂടുതൽ മേഖലകളിലേക്ക്
  • ബുധനാഴ്ച ഉച്ചക്ക് 2 മണി മുതൽ 4 വരെ ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ്
  • ഇസ്‌ലാമിക് സെന്റർ ടൗൺ ഹാൾ യോഗം സംഘടിപ്പിച്ചു.
  • സിഗ്നൽ മറികടന്നാൽ 1000 ദിർഹം പിഴയും 12 ട്രാഫിക് പോയിന്റുകളും ശിക്ഷ
  • ഒരു നിമിഷത്തെ അശ്രദ്ധ മറ്റുള്ളവരെയും അപകടത്തിൽ ആക്കും
  • ബൈക്ക് സ്റ്റണ്ട് നടത്തിയവരെ പിടികൂടി
  • വാഹന ഇൻഷ്വറൻസ് കുറഞ്ഞ നിരക്കില്‍ എന്നത് വ്യാജം
  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine