അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ യു എ ഇ അടിസ്ഥാന ത്തില്‍ ഹ്രസ്വ ചലചിത്ര മല്‍സരം സംഘടി പ്പിക്കുന്നു.
മാര്‍ച്ച് ആദ്യ വാര ത്തില്‍ നടക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നടക്കുന്ന ഹ്രസ്വ സിനിമാ മല്‍സര ങ്ങളിലേക്കുള്ള ചിത്രങ്ങള്‍ മാര്‍ച്ച് 1നു മുമ്പ് കെ. എസ്. സി. ഓഫീസില്‍ എത്തിച്ചിരിക്കണം.
സിനിമ യുടെ കുറഞ്ഞ സമയ ദൈര്‍ഘ്യം 5 മിനിറ്റും കൂടിയ സമയ ദൈര്‍ഘ്യം 10 മിനിറ്റു മാണ്. പൂര്‍ണ്ണമായും യു. എ. ഇ. യില്‍ ചിത്രീകരിച്ച മലയാള ത്തില്‍ ഉള്ള ചിത്രം മാത്രമേ പരിഗണിക്കാന്‍ കഴിയൂ.
അഭിനേതാക്കളും സാങ്കേതിക രംഗത്ത് പ്രവര്‍ത്തി ക്കുന്നവരും അടക്കം എല്ലാവരും പൂര്‍ണ്ണമായും യു. എ. ഇ. റസിഡന്‍റ് വിസ ഉള്ളവര്‍ ആയിക്കണം.
നല്ല ചിത്രം, സംവിധായകന്‍, തിരക്കഥ, നല്ല നടന്‍, നടി, ബാല താരം, സംഗീതം, എഡിറ്റിംഗ് എന്നീ വിഭാഗ ങ്ങള്‍ക്ക് സമ്മാനം നല്‍കും.
വിവര ങ്ങള്‍ക്ക് ബന്ധപ്പെടുക 02 – 631 44 56, 055 – 43 16 860