പ്രവാസ നിക്ഷേപത്തിൽ ചൈനയെ മാതൃക യാക്കണം : സി. പി. നാരായണൻ എം. പി.

January 25th, 2014

member-of-parlement-cp-narayanan-ePathram
അബുദാബി : വിദേശ നിക്ഷേപം സ്വീകരിക്കുക എന്നാൽ വിദേശ കുത്തക കളെ സ്വീകരിച്ച് അവർക്ക് വേണ്ട അവസരം ഒരുക്കലല്ല, ഇക്കാര്യത്തിൽ ചൈന ചെയ്യുന്നത് ഇന്ത്യക്ക് മാതൃക യാക്കാവുന്നതാണ്. ചൈന യിൽ വരുന്ന വിദേശ നിക്ഷേപ ത്തിന്റെ 80 ശതമാനവും ചൈനീസ് പ്രവാസി കളിൽ നിന്നാണ്. അവരെ പ്രോത്സാഹി പ്പിക്കുന്ന നയ മാണ് ചൈനീസ് ഭരണ കൂടം സ്വീകരിക്കുന്നത്. എന്നാൽ ഇന്ത്യ ചെയ്യുന്നതോ? നവ ലിബറൽ നയ ങ്ങൾക്കൊപ്പം സഞ്ചരിക്കുകയും എല്ലാ അർത്ഥ ത്തിലും കുത്തക കളെ സഹായിക്കുന്ന രീതി യാണ് സ്വീകരി ക്കുന്നത് എന്ന് രാജ്യ സഭ എം. പി. യും ചിന്ത വാരിക യുടെ പത്രാധിപരുമായ സി. പി. നാരായണൻ അഭിപ്രായപ്പെട്ടു.

കേരള സോഷ്യൽ സെന്ററും ശക്തി തിയ്യെറ്റെഴ്സും സംയുക്ത മായി സംഘടിപ്പിച്ച സമകാലിക ഇന്ത്യ പ്രതിരോധ ത്തിന്റെ ഭിന്ന മുഖങ്ങൾ എന്ന വിഷയ ത്തിൽ നടത്തിയ സെമിനാറിൽ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.

കഴിഞ്ഞ കാല യു പി എ സര്‍ക്കാര്‍, കുത്തക കമ്പനി കൾക്ക് 26 ലക്ഷം കോടി രൂപയുടെ നികുതി ഇളവാണ് നല്കിയത്. ഗുജറാത്ത്‌ മുഖ്യമന്ത്രി എന്ന നിലയിൽ മോഡി, 36000 കോടി രൂപ യുടെ സഹായം റിലയൻസിനും 33000 കോടി രൂപയുടെ സഹായം ടാറ്റക്കും ചെയ്തു കൊടുത്തു. അതു കൊണ്ടാണ് കോർപ്പറേറ്റ് ശക്തി കളുടെ പിന്തുണ മോഡിക്ക് ലഭിക്കുന്നത് ഇത്തര ത്തിൽ സാധാരണ ക്കാരെ പാടെ അവഗണി ക്കുകയും രാജ്യ ത്തിൻറെ 36 ശതമാനം വരുന്ന വിഭവ ങ്ങൾ കൈവശ പ്പെടുത്തിയ അഞ്ചു ശതമാനം വരുന്ന കുടുംബ ങ്ങളെ സംരക്ഷിക്കുന്ന തര ത്തിൽ നവ ലിബറൽ നയങ്ങൾ സ്വീകരി ക്കുമ്പോൾ പൊറുതി മുട്ടുന്ന ജനങ്ങൾ പ്രതിരോധ ത്തിന്റെ വഴി തേടുമെന്നും അത്തരം പ്രതീക്ഷ കളുടെ വഴി വെട്ടുന്നതിൽ ഇടതു പക്ഷം മുൻപന്തിയിൽ ഉണ്ടാകു മെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കെ. എസ്. സി. പ്രസിഡന്റ്‌ എം. യു. വാസു അദ്ധ്യക്ഷത വഹിച്ചു. ശക്തി പ്രസിഡണ്ട്‌ ബീരാൻകുട്ടി, മൂസമാസ്റ്റർ, എൻ. വി. മോഹനൻ, എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഇഫിയ യിൽ ബിരുദ ധാരണ ചടങ്ങ് നടത്തി

January 24th, 2014

efia-graduation-2014-ePathram
അബുദാബി : എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി യിലെ വിദ്യാര്‍ഥികളുടെ ബിരുദ ധാരണ ചടങ്ങ് നടത്തി. ഡല്‍ഹി റോമന്‍ കാതോലിക് ആര്‍ച്ച് ബിഷപ്പ് അനില്‍ ജോസഫ് തോമസ് കൌട്യോ മുഖ്യാതിഥിയായിരുന്നു.

ഇഫിയ ചെയര്‍മാന്‍ ഡോക്ടര്‍ ഫ്രാന്‍സിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലേഷ്യന്‍ യൂണിവേഴ്സിറ്റി യിലെ മുന്‍ ഡെപ്യൂട്ടി വൈസ് ചാന്‍സലറും കോംഗ്സി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോക്ടര്‍ അസാരേ ബിന്‍ ഇദ്രീസ് മുഖ്യ പ്രഭാഷണം നടത്തി.

സയന്‍സ്, കൊമേഴ്സ് വിഭാഗ ങ്ങളിലെ ഉന്നത വിജയം കരസ്ഥ മാക്കിയ 89 വിദ്യാര്‍ത്ഥികളെ ആദരിച്ചു. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച ആകര്‍ഷക ങ്ങളായ കലാ പരിപാടി കള്‍ അരങ്ങേറി.

അബുദാബി എയര്‍പോര്‍ട് മാനേജര്‍ ക്യാപ്റ്റന്‍ സലാം അല്‍ മസാബി, ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ എജ്യൂക്കേഷന്‍ സെക്രട്ടറി ഡി. എസ്. മീന, സ്കൂള്‍ പ്രിന്‍സിപ്പല്‍ ശുഭാന്തി ഭൌമിക്, വൈസ് പ്രിന്‍സിപ്പല്‍ വിനായകി, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി സത്യബാബു എന്നിവര്‍ പ്രസംഗിച്ചു.

അദ്ധ്യാപകനായ ആന്റണി യുടെയും സഹ അദ്ധ്യാപകരു ടേയും നേതൃത്വ ത്തില്‍ സംഘടിപ്പിച്ച പരിപാടി യില്‍ ഹെഡ്ഗേള്‍ ലക്ഷ്മി പി. ശശീധരന്‍ സ്വാഗതവും ഹെഡ്ബോയ് ക്ലിഫോഡ് ക്ലീറ്റസ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പോലീസുകാർക്ക് എതിരെ നടപടി എടുക്കണം

January 24th, 2014

kerala-police-epathram

ദുബായ് : പാലക്കാട്‌ നടക്കുന്ന സംസ്ഥാന സ്കൂള്‍ യുവ ജനോത്സവ ത്തില്‍ പങ്കെടുക്കാന്‍ മലപ്പുറം ജില്ലയില്‍ നിന്നും എത്തിയ പിഞ്ചു കുട്ടികളെ തീവ്രവാദികള്‍ എന്ന് വിളിച്ചു അപമാനിച്ച ഡി. വൈ. എസ്. പി. ക്കെതിരെ മാതൃകാ പരമായ നടപടി എടുക്കണം എന്ന് ദുബായ് കെ. എം. സി. സി. മലപ്പുറം ജില്ലാ കമ്മിറ്റി സംയുക്ത പ്രസ്താവന യില്‍ ആവശ്യപ്പെട്ടു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

റിപ്പബ്ലിക് ദിനാഘോഷം ദുബായില്‍

January 24th, 2014

india-flag-ePathram
ദുബായ് : ഇന്ത്യയുടെ 65 –മത് റിപ്പബ്ലിക് ദിന ആഘോഷ ത്തിന്‍റെ ഭാഗ മായി ദുബായ് കെ. എം. സി. സി. യില്‍ വിപുല മായ പരിപാടി കള്‍ നടക്കും.

ജനുവരി 25 ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് കുട്ടി കള്‍ക്കായി ദേശ ഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവ നടക്കും. രാത്രി ഏഴു മണിക്ക് ഇന്ത്യന്‍ കോണ്‍സുലര്‍ ഡോ. ടിജു റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്യും.

“ഇന്ത്യ , ലോക ജനാധിപത്യ ത്തിനു മാതൃക” എന്ന വിഷയ ത്തില്‍ നടക്കുന്ന സെമിനാറില്‍ പി. പി. ശശീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും.

ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് എല്‍വിസ് ചുമാര്‍, ബഷീര്‍ ഹുദവി, ഇബ്രാഹിം എളേറ്റില്‍, ഷാബു കിളിത്തട്ടില്‍, ഇസ്മായില്‍ ഏറാമല, ഖാദര്‍ കുട്ടി നടുവണ്ണൂര്‍ എന്നിവര്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

നബിദിനാഘോഷം

January 24th, 2014

ഉമ്മുല്‍ ഖുവൈന്‍ : ഉമ്മുല്‍ ഖുവൈന്‍ പ്രവാസി കൂട്ടായ്മ സംഘടി പ്പിക്കുന്ന നബിദിന ആഘോഷ പരിപാടികള്‍ ജനുവരി 24 വെള്ളി യാഴ്ച വൈകുന്നേരം അഞ്ചു മണി മുതല്‍ ഉമ്മുല്‍ ഖുവൈന്‍ ഇന്ത്യന്‍ അസ്സോസി യേഷന്‍ ഹാളില്‍ വെച്ച് നടക്കും.

സുന്നീ കൗണ്‍സില്‍ ചെയര്‍മാന്‍ സയ്യിദ് പൂക്കോയ തങ്ങള്‍, എസ്. കെ. എസ്. എസ്. എഫ്. നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍, ഷൗക്കത്തലി മൗലവി, നാസര്‍ മൗലവി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.

മദ്രസ്സാ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന മദ് ഹ് ഗാനങ്ങള്‍, കഥാ പ്രസംഗം, ദഫ്മുട്ട് തുടങ്ങി വിവിധ കലാ പരിപാടികള്‍ അരങ്ങേറും.

വിവര ങ്ങള്‍ക്ക് 055 84 00 952

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സേവന മികവിന് മലയാളികളെ ആദരിച്ചു
Next »Next Page » റിപ്പബ്ലിക് ദിനാഘോഷം ദുബായില്‍ »



  • ഐ. എസ്. സി. അപെക്സ് ബാഡ്മിന്റൺ എലീറ്റ് ടൂർ ശനിയാഴ്ച തുടക്കം
  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine