അബുദാബി : യു. എ. ഇ. യില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും നല്‍കി വരുന്ന എമിറേറ്റ്സ് ഐ. ഡി. ഐഡന്‍റിറ്റി കാര്‍ഡുകളില്‍ നവീകരണം വരുത്തും എന്ന് അധികൃതര്‍ അറിയിച്ചു.
സര്‍ക്കാര്‍ – സ്വകാര്യ സേവനങ്ങള്‍ക്കും എമിറേറ്റ്സ് ഐ. ഡി. കാര്‍ഡ് ഉപയോഗപ്പെടും വിധം കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്താവുന്ന രീതിയിലാണ് ഐ. ഡി. കാര്‍ഡു കളില്‍ നവീകരണം നടത്തുക.
തിരിച്ചറിയലിനായുള്ള സ്മാര്‍ട്ട് കാര്‍ഡ് എന്നതില്‍ അപ്പുറം വിരലടയാളം അടക്കമുള്ള ബയോമെട്രിക് വിവരങ്ങളും ഐഡന്‍റിറ്റി നമ്പറും ഉള്‍ക്കൊള്ളുന്ന താണ് എമിറേറ്റ്സ് ഐ. ഡി.
നിലവില്‍ കാര്‍ഡുകള്‍ ഉപയോഗി ക്കുന്നവര്‍ മാറ്റി വാങ്ങുകയോ ഉപഭോക്താ ക്കള്‍ക്ക് മറ്റ് രീതി യിലുള്ള പ്രയാസ ങ്ങള്‍ ഉണ്ടാക്കുക യോ ചെയ്യാത്ത വിധ മാണ് നവീകരണം നടത്തു ന്നതെന്ന് എമിറേറ്റ്സ് ഐ. ഡി. അധികൃതര്‍ വ്യക്തമാക്കി.
പ്രത്യേക പരിഗണന അര്‍ഹിക്കുന്ന വര്‍ക്കുള്ള സ്പെഷല്‍ ലോഗോയും ഡ്രൈവിംഗ് ലൈസന്‍സ് നമ്പറും അടക്കമുള്ള വിവര ങ്ങളാണ് ഐ. ഡി. കാര്‍ഡില്‍ ഉള്‍പ്പെടുത്തുക.
ഭാവി യില്‍ ആവശ്യം വരുക യാണെങ്കില്‍ കൂടുതല്‍ വിവരങ്ങള്‍ രേഖ പ്പെടു ത്തുന്ന തിനായി കാര്‍ഡിന്‍െറ പിന്‍ ഭാഗത്ത് കൂടുതല്‍ സ്ഥലം ഒഴിച്ചിടുന്ന താണ് പ്രധാന മായും വരുത്തുന്ന നവീകരണം.
ജനന തീയതി, കാര്‍ഡ് നമ്പര്‍, കാലാവധി, കാര്‍ഡ് നഷ്ട പ്പെട്ടാലുള്ള വിവര ങ്ങള്‍, ഇലക്ട്രോണിക് ചിപ്പിലെ സീരിയല്‍ നമ്പര്‍ തുടങ്ങിയവ രേഖപ്പെടുത്തുന്ന സ്ഥല ങ്ങളില്‍ ചെറിയ വ്യത്യാസം വരുന്നുണ്ടെന്നും എമിറേറ്റ്സ് ഐഡന്‍റിറ്റി അതോറിറ്റി പോപ്പുലേഷന്‍ രജിസ്റ്റര്‍ ഡയറക്ടര്‍ അറിയിച്ചു.
എമിറേറ്റ്സ് ഐഡന്‍റിറ്റി അതോറിറ്റിയുടെ 2014-16 പദ്ധതി യുടെ ഭാഗമായാണ് കാര്‍ഡില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുന്നത്.
- pma