അബുദാബി: യു. എ. ഇ. യില്‍ തുറസ്സായ സ്ഥലങ്ങളില്‍ വെയിലു കൊണ്ട് ജോലി ചെയ്യുന്നവര്‍ക്ക് ജൂണ്‍ 15 മുതല്‍ മധ്യാഹ്ന ഇടവേള നിര്‍ബന്ധമാക്കി. ഉച്ച സമയങ്ങളില്‍ പുറത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് ഈ വിശ്രമവേള സംവിധാനം. നിയമം ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും എന്ന് യു. എ. ഇ. തൊഴില്‍ മന്ത്രി പ്രഖ്യാപിച്ചു നേരിട്ട് സൂര്യതാപം ഏല്ക്കും വിധത്തിലുള്ള ജോലികളില്‍ ഏര്‍പ്പെടുന്ന യു. എ. ഇ. തൊഴിലാളികള്‍ക്കാണ് ഈ നിയമം ആശ്വാസമാകുക. ജൂണ്‍ 15ന് ആരംഭിക്കുന്ന ഈ പുതിയ സംവിധാനം സെപ്റ്റംബര്‍ 15 വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ എടുക്കും.