അബുദാബി : കല അബുദാബി യുടെ ആഭിമുഖ്യ ത്തില്‍ ജൂണ്‍ ഒന്ന് വെള്ളിയാഴ്ച വൈകുന്നേരം 8 മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ‘സീതാ സ്വയംവരം’ കഥകളി അരങ്ങേറും.
കല അബുദാബി തുടര്‍ച്ചയായി ആറാം വര്‍ഷമാണ് അബുദാബി യിലെ അരങ്ങില്‍ കഥകളി അവതരിപ്പിക്കുന്നത്. ‘കേരളീയം – 2012’ എന്ന പേരില്‍ നടക്കുന്ന പരിപാടി യില്‍ കലാനിലയം ഗോപി യുടെ നേതൃത്വ ത്തില്‍ കേരള ത്തിലെ പ്രശസ്തരായ കഥകളി കലാ കാരന്മാരാണ് അരങ്ങിലെത്തുന്നത്.
കലാമണ്ഡലം ശിവദാസ്, ഡോ. രാജീവ്, കലാ നിലയം ഓമനക്കുട്ടന്, കലാ നിലയം ജനാര്ദനന്, കലാ നിലയം വിനോദ് വാര്യര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് ‘സീതാസ്വയംവരം’ ദൃശ്യ വത്കരിക്കുന്നത്.
കലാനിലയം രാജീവനും കൂടല്ലൂര്‍ നാരായണനും ചേര്‍ന്ന് കഥകളി പ്പദങ്ങള്‍ ചൊല്ലും. കലാമണ്ഡലം ശിവദാസും ആസ്തി കാലയം ഗോപ കുമാറും ചെണ്ടയില്‍ അകമ്പടി നല്‍കും. കലാനിലയം ഓമന ക്കുട്ടനാണ് മദ്ദള ത്തില്‍ നാദ വിസ്മയം ഒരുക്കുക.
അബുദാബി മലയാളി സമാജം കലാ തിലകമായി തിരഞ്ഞെടുക്കപ്പെട്ട ഗോപികാ ദിനേശ് സീത യുടെ വേഷത്തില്‍ ആദ്യമായി അരങ്ങിലെത്തും.
കല അബുദാബി യുടെ ഈ വര്‍ഷത്തെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ടാണ് ‘കേരളീയം 2012’ ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ആരംഭിക്കുക.
വൈകുന്നേരം 7.30ന് ആരംഭി ക്കുന്ന ചടങ്ങില്‍ കല യുവജനോത്സവ ത്തിലെ വിജയി കള്‍ക്ക് ട്രോഫികള്‍ സമ്മാനിക്കും. യുവജനോത്സവ ത്തിലെ കാലതിലകത്തെയും ചടങ്ങില്‍ പ്രഖ്യാപിക്കും.