അബുദാബി : നാലു പതിറ്റാണ്ട് കാലം സ്തുത്യര്‍ഹമായ പ്രവര്‍ത്തന ങ്ങളുമായി പ്രവാസ ലോകത്ത് നിറഞ്ഞു നില്‍ക്കുന്ന അബുദാബി കെ. എം. സി. സി.യുടെ വനിതാ കെ. എം. സി. സി. ക്ക് രൂപം നല്‍കി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന വനിതാ സംഗമ ത്തില്‍ വെച്ചാണ് പുതുതായി കമ്മറ്റി രൂപീകരിച്ചത്.
ഭാരവാഹി കളായി അസ്മ ഫാറൂഖി (പ്രസിഡന്റ്), നജില അബ്ദുല്‍ റഷീദ്, റഹ്മ അബ്ദുല്‍ ഹമീദ്, ജസീന നസീര്‍, സില്‍ജ റിഷാദ് (വൈസ് പ്രസിഡന്റ്), വഹീദ ഹാരിസ് (ജനറല്‍ സെക്രട്ടറി), റഹീന ഫിറോസ്, സഫീദ മുഷ്താഖ്, അഫീന നൗഷാദ്, ഫാത്തിമബി അബ്ദുല്‍ സലാം (ജോയിന്റ് സെക്രട്ടറി), റാബിയത് ശുകൂര്‍അലി (ട്രഷറര്‍) എന്നിവരെയും പതിനാറംഗ എക്സിക്യൂട്ടീവ് ബോഡിയും തെരഞ്ഞെടുത്തു.
വനിതാ കമ്മിറ്റി രൂപീകരണ യോഗ ത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുഹറ മമ്പാട് ‘സാമൂഹ്യ ജീവിത ത്തില്‍ സ്ത്രീകളുടെ പങ്ക്’ എന്ന വിഷയം അവതരിപ്പിച്ചു മുഖ്യ പ്രഭാഷണം നടത്തി.
രാഷ്ട്രീയ പ്രവര്‍ത്തനം നിരീക്ഷിച്ചുള്ള പരിചയം മാത്രമുണ്ടായിരുന്ന പഴയ കാല മുസ്ലിം സ്ത്രീകളില്‍ നിന്ന് വിഭിന്നമായി പുതിയ ലോക ക്രമ ത്തില്‍ നിരവധി അധികാര സ്ഥാന ങ്ങളില്‍ ഇസ്ലാമിക വസ്ത്രവിതാന ത്തോടെ തന്നെ ഇരിക്കാന്‍ കഴിയുന്നത് സമൂഹം ആര്‍ജജിച്ച വലിയ മാറ്റമാണെന്നു സുഹറ മമ്പാട് പറഞ്ഞു.
കാലത്തിന്റെ ചുമരെഴുത്ത് വായിച്ചു പുതിയ വെല്ലു വിളികള്‍ ഏറ്റെടുക്കാന്‍ സ്ത്രീകള്‍ സന്നദ്ധരാകണം. കുടുംബ കാര്യങ്ങള്‍ നോക്കി ഉത്തമയായ ഭാര്യയുടെ റോള്‍ നിര്‍വ്വഹി ക്കുമ്പോള്‍ തന്നെ പൊതു സമൂഹ ത്തിനു വേണ്ടി പ്രവര്‍ത്തിക്കാനും സ്ത്രീ സമൂഹ ത്തിനു കഴിയണമെന്നും സുഹറ മമ്പാട് പറഞ്ഞു. കൌമാര ക്കാരുടെ കുറ്റ കൃത്യങ്ങള്‍ പെരുകി വരുന്ന കാലത്താണ് നാം ജീവിക്കുന്നത്. നമ്മുടെ മക്കളുടെ ജീവിത രീതിയും വഴിയും ശരിയാണെന്ന് ഉറപ്പു വരുത്താന്‍ കുടുംബിനികള്‍ ബാദ്ധ്യസ്ഥരാണ്.
പാഠ ഭാഗങ്ങള്‍ പഠിപ്പിക്കുന്ന തോടൊപ്പം ആദരവും സ്നേഹവും മക്കള്‍ക്ക് മനസ്സിലാക്കി കൊടുക്കണം. കടമകള്‍ നിറവേറ്റാതെ തെറ്റായ വഴിയില്‍ സഞ്ചരിക്കുന്നത് കാണുമ്പോള്‍ നെടു വീര്‍പ്പിട്ടിട്ടു കാര്യമില്ല എന്നും സുഹറ മമ്പാട് ഓര്‍മിപ്പിച്ചു.
യു. എ. ഇ. കെ. എം. സി. സി. സെക്രട്ടറി അബ്ദുള്ള ഫാറൂഖി യോഗം ഉദ്ഘാടനം ചെയ്തു. ഇബ്രഹീം എളെറ്റില്‍, എന്‍. കുഞ്ഞിപ്പ, ടി. കെ. അബ്ദുല്‍ ഹമീദ് ഹാജി എന്നിവര്‍ സംസാരിച്ചു. റഹീന ഫിറോസ് അദ്ധ്യക്ഷത വഹിച്ചു. സില്‍ജ റിഷാദ് ആമുഖ പ്രഭാഷണം നടത്തി. ഷറഫുദ്ധീന്‍ മംഗലാട് സ്വാഗതവും ഫാത്തിമബി അബ്ദുല്‍ സലാം നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കെ.എം.സി.സി., സ്ത്രീ
e patram nalla niliavaaram nilanirtthunnu