ദുബായ് : എയര്‍ ഇന്ത്യ പൈലറ്റു മാരുടെ പണി മുടക്കിനെ ത്തുടര്‍ന്ന് ഗള്‍ഫ് വിമാന സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയ സാഹചര്യ ത്തില്‍ അടിയന്തര മായി ഇടപെട്ട് ബദല്‍ സംവിധാനം ഒരുക്കി പ്രശ്നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ട് വരണം എന്നും പ്രവാസി ഇന്ത്യക്കാരെ ചൂഷണം ചെയ്യുന്ന എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികളുടെ നടപടിക്ക് അറുതി വരുത്തുവാന്‍ കൂടുതല്‍ വിദേശ വിമാന കമ്പനികള്‍ക്ക് സര്‍വീസ് നടത്താന്‍ അനുമതി നല്‍കണമെന്നും ദുബായ് കെ. എം. സി. സി. കാസര്‍കോട് മണ്ഡലം കമ്മിറ്റി കേരള – കേന്ദ്ര സര്‍ക്കാരുകളോട് ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ സമ്പദ്ഘടന ശക്തി പ്പെടുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്ന വിദേശ ഇന്ത്യ ക്കാരുടെ മുഖ്യ പ്രശ്നമായ യാത്രാദുരിതം നിസാരമായി കാണുന്ന സര്‍ക്കാരിന്റെ നടപടി അംഗീകരിക്കാന്‍ കഴിയില്ലെന്നും കമ്മിറ്റി വ്യക്തമാക്കി.