മഴ പെയ്യാൻ സാധ്യത

January 18th, 2015

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
ദുബായ് : യു. എ. ഇ. യില്‍ തിങ്കളാഴ്ച മഴ പെയ്യാൻ സാധ്യത ഉണ്ടെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വാരാന്ത്യത്തിൽ പൊതുവെ നല്ല തണുപ്പ് അനുഭവപ്പെട്ടു എങ്കിലും തുടർന്നുള്ള ദിവസ ങ്ങളിൽ താരതമ്യേന കൂടിയ താപനില യാണ് അനുഭവ പ്പെട്ടിരുന്നത്.

തിങ്കളാഴ്ച യോടെ പരമാവധി ചൂട് 21 ഡിഗ്രി സെല്‍ഷ്യസ് ആയി വരും എന്നുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വില യിരുത്തല്‍.

- pma

വായിക്കുക: ,

Comments Off on മഴ പെയ്യാൻ സാധ്യത

കാലാവസ്ഥാ വ്യതിയാന ത്തിന്റെ മുന്നറിയിപ്പായി മഴ

August 26th, 2014

rain-in-alain-on-august-ePathram
അല്‍ ഐന്‍ : കനത്ത ചൂടിന് ആശ്വാസമായി യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ മഴ പെയ്തു. ഹരിത നഗര മായ അല്‍ ഐനിലും പരിസര ങ്ങളിലും കഴിഞ്ഞ ദിവസ ങ്ങളില്‍ സാമാന്യം നല്ല മഴ ലഭിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിച്ച ശക്തമായ മഴയും കാറ്റും മൂലം നിരവധി സ്ഥല ങ്ങളില്‍ മരങ്ങള്‍ കടപുഴകി വീഴുകയും വാഹന ങ്ങള്‍ക്കും വീടു കള്‍ക്കും കേടു പാടുകള്‍ സംഭവിച്ചിരുന്നു. കടകളുടെയും മറ്റും ബോര്‍ഡുകള്‍ നിലം പതിച്ചു. ശക്ത മായ മഴയില്‍ റോഡുകളിലും റൌണ്ട് എബൌട്ടുകളിലും വെള്ളം നിറഞ്ഞു. ദൂരക്കാഴ്ച കുറഞ്ഞ തിനാല്‍ വാഹന ഗതാഗതം പലയിടത്തും തടസ്സപ്പെട്ടു.

കഴിഞ്ഞ ഒരാഴ്ച യോള മായി വീശി ക്കൊണ്ടിരിക്കുന്ന ശക്ത മായ പൊടിക്കാറ്റ് ജന ജീവിതം ദുസ്സഹമാക്കുന്നുണ്ട്. മഴ പെയ്ത തോടെ രാജ്യത്തെ കാലാവസ്ഥ യില്‍ കാര്യ മായ മാറ്റം വന്നു.

മുന്‍ വര്‍ഷ ങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ചൂട് കൂടുതല്‍ ശക്ത മായിരുന്നു. അപ്രതീക്ഷിതമായി പെയ്ത മഴ ചൂടിനു ആശ്വാസം പകരുന്ന തോടൊപ്പം കാലവസ്ഥ യിലുള്ള മാറ്റവും സൂചിപ്പിക്കുന്നു.

- pma

വായിക്കുക: ,

Comments Off on കാലാവസ്ഥാ വ്യതിയാന ത്തിന്റെ മുന്നറിയിപ്പായി മഴ

യു. എ. ഇ. യില്‍ ശക്തമായ പൊടിക്കാറ്റും മഴയും

August 18th, 2014
sand-storm-2014-in-abudhabi-ePathram
അബുദാബി : യു. എ . ഇ  യുടെ തലസ്ഥാന നഗര മായ അബുദാബി യിലും പരിസര പ്രദേശ ങ്ങളിലും ഞായറാഴ്ച വീശിയടിച്ച പൊടി ക്കാറ്റ് ജന ജീവിതം ദുസ്സഹ മാക്കി.

അബുദാബി യുടെ വിവിധ ഭാഗ ങ്ങളിലും മറ്റു എമിരേറ്റുകളിലും കാഴ്ചക്ക് മങ്ങൽ  ഉണ്ടാക്കും വിധമാണ് പൊടിക്കാറ്റ് വീശിയത്. ഇത് ജന ജീവിത ത്തിനും വാഹന ഗതാഗത ത്തിനും ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കി യിട്ടുണ്ട്.

വരും ദിവസ ങ്ങളിലും ഈ കാലാവസ്ഥ തുടരും എന്നതിനാല്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് നല്കി. ഞായറാഴ്ച ഉച്ച യോടെ  യു. എ . ഇ യുടെ വിവിധ ഭാഗ ങ്ങളിലും ഹരിത നഗരമായ അല്‍ ഐനിലും  ചാറ്റൽ മഴ യും  പെയ്തു.

- pma

വായിക്കുക: ,

Comments Off on യു. എ. ഇ. യില്‍ ശക്തമായ പൊടിക്കാറ്റും മഴയും

അബുദാബിയില്‍ ശക്തമായ മഴ

January 7th, 2014

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
അബുദാബി : തണുപ്പ് കൂടുതല്‍ ശക്തമാവുന്നു എന്ന മുന്നറി യിപ്പുമായി അബുദാബിയില്‍ എങ്ങും മഴ പെയ്തു. മഴ വാഹന ഗതാഗതത്തെ സാരമായി ബാധിച്ചു.

യു. എ. ഇ. യില്‍ വിവിധ എമിറേറ്റുകളില്‍ ഇന്നലെ മുതല്‍ മഴ ഉണ്ടായിരുന്നു. പല സ്ഥല ങ്ങളിലും ചാറ്റല്‍ മഴ യാണ് ഉണ്ടാ യത് എങ്കിലും അബുദാബി നഗര ത്തില്‍ ഇന്നു ശക്തമായ മഴ യാണ് പെയ്തത്. മഴയെ ത്തുടര്‍ന്ന് മിക്ക റോഡു കളിലും വെള്ള ക്കെട്ടുകള്‍ രൂപപ്പെട്ടു.

ഇത് വാഹന ഗതാഗത ത്തെ സാര മായി ബാധിച്ചു. വെള്ള ക്കെട്ടുകള്‍ രൂപ പ്പെട്ടതിനെ ത്തുടര്‍ന്ന് ഗതാഗത വകുപ്പ് റോഡു കളില്‍ മുന്നറിയിപ്പു ബോര്‍ഡു കള്‍ സ്ഥാപിച്ചിട്ടുണ്ട്. ശക്ത മായ തണുത്ത കാറ്റ് വീശുന്നുണ്ട്. ദൂരക്കാഴ്ചയും ക്രമാ തീതമായി കുറഞ്ഞു. ദൂരക്കാഴ്ച കുറഞ്ഞതു കൊണ്ട് വാഹനം ഓടി ക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറി യിപ്പു നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചൂടിന് ശമനമായി അല്‍ ഐനില്‍ വേനല്‍മഴ

August 4th, 2013

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
അല്‍ ഐന്‍ : ശനിയാഴ്ച രാവിലെ അല്‍ ഐനില്‍ ഇടിയോടു കൂടിയ മഴ പെയ്തു. 20 മിനിറ്റോളം നീണ്ടു നിന്ന മഴ കടുത്ത ചൂടിന് ശമനം ഉണ്ടാക്കി. മൂടിക്കെട്ടിയ കാലാവസ്ഥ ഞായറാഴ്ചയും തുടരും എന്ന് യു. എ. ഇ. ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഞായറാഴ്ച അന്തരീക്ഷ താപനില 46 ഡിഗ്രി ആയിരിക്കും. സമുദ്ര തീര പ്രദേശങ്ങളില്‍ 42-ഉം മലമ്പ്രദേശ ങ്ങളില്‍ 34 ഡിഗ്രിയും ആയിരിക്കും താപനില.

ഗള്‍ഫ് രാജ്യ ങ്ങളില്‍ ചൂട് കഠിനമായി അനുഭവ പ്പെടുന്ന ജൂലായ്, ആഗസ്റ്റ് മാസ ങ്ങളില്‍ മഴ ലഭിക്കുന്നത് വളരെ അപൂര്‍വ്വ മാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

10 of 1191011

« Previous Page« Previous « തസ്കിയത്ത്‌ ക്യാമ്പ് ഞായറാഴ്‌ച
Next »Next Page » അബുദാബി വിമാന ത്താവളത്തില്‍ അറൈവല്‍ ടെര്‍മിനല്‍ മാറുന്നു »



  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം
  • വിസ കഴിഞ്ഞവർക്ക് യു. എ. ഇ. യിലേക്ക് തിരിച്ചുവരാം : പുതിയ എൻട്രി പെർമിറ്റ് വേണ്ട
  • താമസ സ്ഥലങ്ങളുമായി ബന്ധപ്പെട്ടു പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു
  • എമിറേറ്റ്സ് വിമാന സർവീസുകൾ പുനരാരംഭിച്ചു
  • വിസ കാലാവധി കഴിഞ്ഞാലുള്ള പിഴ ഒഴിവാക്കും
  • വിമാനം മുടങ്ങി : കുടുങ്ങി കിടന്നവരെ എത്തിച്ച് ഇത്തിഹാദ് റെയിൽ
  • ഏത് വെല്ലു വിളിയും നേരിടാന്‍ യു. എ. ഇ. പൂർണ്ണ സജ്ജം
  • വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുത് : എം. എ. യൂസഫലി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine