രാഷ്ട്ര പിതാവിന്റെ ഹോളോഗ്രാം ത്രിമാന ചിത്ര വുമായി‌ രാജ്യ ത്തിന്റെ ആദരം

May 8th, 2018

sheikh-zayed-3D-hologram-created-for-100th-birth-anniversary-ePathram
ദുബായ് : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ ത്താന്‍ അല്‍ നഹ്യാന്റെ ജന്മ ശതാബ്ദി ദിന ത്തില്‍ അദ്ദേഹ ത്തിന്റെ ഹോളോഗ്രാം 3D ദൃശ്യാവിഷ്കാരം ഒരുക്കി രാജ്യം ആദരവ് അര്‍പ്പിച്ചു.

ശൈഖ് സായിദ് ബിന്‍ സുല്‍ ത്താന്‍ അല്‍ നഹ്യാന്‍ രാജ്യത്തെ യുവ ജന ങ്ങളെ അഭി സംബോധന ചെയ്യുന്ന രീതി യില്‍ അത്യാ ധുനിക സാങ്കേതിക വിദ്യയുടെ സഹായ ത്തോടെ തയ്യാറാക്കിയ ത്രിമാന ചിത്രം ദുബായ് കേന്ദ്ര മായി പ്രവര്‍ ത്തിക്കുന്ന ന്യൂ ഡൈമെന്‍ഷന്‍ പ്രൊഡക്ഷന്‍സ് (എന്‍. ഡി. പി.) തങ്ങളുടെ ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, ഫേയ്സ് ബുക്ക് പേജി ലൂടെയും പുറത്തു വിട്ടു.

രാഷ്ട്ര നിർമ്മാണ ത്തിന്നു വേണ്ടി യുവാക്കൾ മുന്നോട്ടു വരേണ്ടതിന്റെ ആവശ്യകതയെ കുറിച്ചുള്ള പ്രസംഗ മാണ് ത്രിഡി ഹോളോ ഗ്രാമിൽ ചേർത്തിരിക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ബറാഖയുടെ നിര്‍മ്മാണ പ്രവര്‍ത്ത നങ്ങള്‍ 81 ശത മാനം പൂര്‍ത്തി യായി

July 20th, 2017

uae's-barakah-nuclear-energy-plant-ePathram
അബുദാബി : യു. എ. ഇ. യുടെ ആദ്യ ആണവ നിലയ മായ ബറാഖയുടെ നിര്‍മ്മാണ പ്രവര്‍ ത്തന ങ്ങള്‍ 81 ശതമാനം പൂര്‍ത്തിയായി.

രാജ്യ ത്തിന്റെ മൊത്തം ആവശ്യ ത്തിന്റെ നാലിൽ ഒന്ന് വൈദ്യുതി ഉത്പാദി പ്പിക്കു വാന്‍ ശേഷി യുള്ള താണ് ബറാഖ ആണവ റിയാക്ടർ. 5600 മെഗാവാട്ട് വൈദ്യുതി യാണ് ഇവിടെ ഉത്പാദി പ്പിക്കുക. ഊര്‍ജ്ജ ഉത്പാദന ത്തിൽ സ്വാധീനം ചെലുത്തുക വഴി രാഷ്ട്ര പുരോഗതി യില്‍ വലിയ പങ്ക് വഹി ക്കുവാൻ ബറാഖ ആണവ നിലയ ത്തിന്റെ പ്രവര്‍ത്തന ങ്ങള്‍ക്ക് സാധിക്കും.

സ്വദേശികൾക്കു ഏറെ തൊഴിൽ സാദ്ധ്യത കൾ ഉള്ള ഒരു മേഖല യായിരിക്കും ഇത് എന്ന് കണക്കാ ക്കുന്നു. എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പറേഷന്റെ കീഴില്‍ ജോലി ചെയ്യുന്ന രണ്ടായിര ത്തോളം പേരിൽ 20 ശത മാനം വനിത കൾ ഉൾപ്പെടെ 60 ശതമാനവും യു. എ. ഇ. സ്വദേശി കളാണ്.

യു. എ. ഇ. യുടെ ആണവോര്‍ജ്ജ മേഖല കളിലെ സാദ്ധ്യത കള്‍ മുന്നിൽ കണ്ടു കൊണ്ട് എമിറേറ്റ്‌സ് ന്യൂക്ലിയര്‍ എനര്‍ജി കോര്‍പ്പ റേഷന്റെ സ്‌കോളര്‍ ഷിപ്പില്‍ 63 വനിത കൾ അടക്കം മുന്നൂ റോളം സ്വദേശി വിദ്യാർത്ഥി കൾ വിദേശ രാജ്യ ങ്ങളിൽ പഠിക്കുന്നുണ്ട്.

ഇതിനു പുറമേ 226 ബിരുദ ധാരികള്‍ പഠനം പൂര്‍ത്തി യാക്കി പുറത്തിറങ്ങി എന്നും അവർ ഈ പ്രവർ ത്തന ങ്ങളിൽ പങ്കാളികൾ ആവുകയും ചെയ്യും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

3 of 3123

« Previous Page « ലിവയിൽ ഈന്തപ്പഴോത്സവം
Next » സോഷ്യല്‍ മീഡിയ വഴി ലഹരി മരുന്നു വില്പനക്കുള്ള ശ്രമം തകര്‍ത്തു »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine