അബുദാബി : മുസഫ എന്‍. പി. സി. സി. യിലെ സാംസ്കാരിക കൂട്ടായ്മയായ കൈരളി കള്‍ച്ചറല്‍ ഫോറം ഹ്രസ്വ ചലച്ചിത്ര മത്സരം സംഘടി പ്പിക്കുന്നു. മത്സര ത്തിനായി എത്തുന്ന സിനിമ കളില്‍ നിന്നും പ്രാഥമിക റൗണ്ടില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന പതിനഞ്ച് ചിത്ര ങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 10 മിനിറ്റിന് താഴെ ദൈര്‍ഘ്യമുള്ള ചിത്ര ത്തിന്റെ MP4, MOV ഫോര്‍മാറ്റു കളിലുള്ള DVD കള്‍ ഫെബ്രുവരി 10ന് മുന്‍പായി സംഘാടകര്‍ക്ക് എത്തിക്കണം.
മികച്ച സിനിമ, സംവിധായകന്‍, നടന്‍, നടി, ഛായാഗ്രാഹകന്‍, എഡിറ്റര്‍ എന്നിവയ്ക്കു പുറമേ മികച്ച അഞ്ച് ചിത്ര ങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.
ഫെബ്രുവരി 20 വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ എന്‍. പി. സി. സി. റിക്രിയേഷന്‍ ഹാളില്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കും
വിവര ങ്ങള്‍ക്ക് 055 98 42 245, 055 77 67 201, 050 59 22 124