സൗദി അറേബ്യ യിൽ സ്​ത്രീ കൾക്ക്​ ഡ്രൈവിംഗ് ലൈസൻസ്​ അനുവദിക്കും

September 27th, 2017

salman-new-crown-prince-of-saudi-arabia-ePathram
ജിദ്ദ : സൗദി അറേബ്യയില്‍ വനിത കള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കു വാന്‍ സല്‍മാന്‍ രാജാവ് ഉത്തരവ് ഇറക്കി.

ഹിജ്റ വര്‍ഷം 1439 ശവ്വാല്‍ 10 മുതല്‍ (2018 ജൂണ്‍ 24) ആയി രിക്കും വനിത കൾക്ക് ലൈസന്‍സ് അനുവദിച്ച് തുടങ്ങുക എന്നും സൗദി ഔദ്യോഗിക വാർത്താ ഏജൻസി  റിപ്പോർട്ട് ചെയ്തു.

തീരുമാനം നടപ്പില്‍ വരുത്തുവാൻ ആഭ്യന്തര, ധനകാര്യ മന്ത്രാലയം, തൊഴിൽ – സാമൂഹിക ക്ഷേമ മന്ത്രാലയം പ്രതിനിധി കളുടെ ഉന്നത തല സമിതി രൂപീകരി ക്കുക യും ചെയ്തു. ഈ കമ്മിറ്റി 30 ദിവസ ത്തിനകം വിഷയം പഠിച്ച് പദ്ധതി നടപ്പാക്കുന്ന തിനെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കണം.

 *  വാഹനം ഓടിച്ചതിന് സൗദി വനിതയ്ക്ക്‌ ചാട്ടവാര്‍ അടി  

* സൌദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകളുടെ അവകാശ സമരം

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

വനിതോത്സവം ശ്രദ്ധേയമായി

September 25th, 2017

logo-alain-isc-indian-social-centre-ePathram
അൽ ഐന്‍ : ഇന്ത്യൻ സോഷ്യൽ സെന്റര്‍ വനിതാ വിഭാഗം ഒരുക്കിയ ‘വനിതോത്സവം’ പ്രശസ്ത അഭി നേത്രിയും ദേശീയ അവാർഡ്​ ജേതാവു മായ സുരഭി ലക്ഷ്മി ഉല്‍ഘാടനം ചെയ്തു.

ഐ. എസ്. സി. പ്രസിഡണ്ട് ഡോ. ശശി സ്​റ്റീഫൻ, ജനറല്‍ സെക്രട്ടറി ജിതേഷ്​ പുരുഷോത്തമൻ, സാജിദ്​ കൊടിഞ്ഞി, ജിമ്മി, ലളിതാ രാമചന്ദ്രൻ, സോണിലാൽ എന്നിവർ പ്രസം ഗിച്ചു.

വർഷ ങ്ങൾക്കു മുൻപ്​ ഇവിടെ നാടക കളരി ക്കായി എത്തിയ ഒാർമ്മകൾ പങ്കുവെച്ചു കൊണ്ടാണ് സുരഭി ലക്ഷ്മി സംസാരിച്ചത്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. വനിതോത്സവ ത്തിൽ സുരഭി ലക്ഷ്മി മുഖ്യാതിഥി

September 21st, 2017

logo-alain-isc-indian-social-centre-ePathram
അല്‍ ഐന്‍ : ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ ‘നാനാത്വ ത്തില്‍ ഏകത്വം’ എന്ന പേരില്‍ വനിതോത്സവം സംഘടി പ്പിക്കുന്നു. സെപ്റ്റംബര്‍ 22 വെള്ളിയാഴ്ച അല്‍ ഐന്‍ ഐ. എസ്. സി. യില്‍ നടക്കുന്ന പരിപാടി യില്‍ ദേശീയ പുരസ്കാര ജേതാവും പ്രശസ്ത അഭി നേത്രി യുമായ സുരഭി ലക്ഷ്മി മുഖ്യാ തിഥി യായി സംബന്ധിക്കും.

drama-fest-best-actress-surabhi-epathram

ചടങ്ങില്‍ അല്‍ ഐനിലെ സാമൂഹിക സാംസ്‌കാ രിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച അല്‍ നാസര്‍ ഗ്രൂപ്പ് എം. ഡി. ജാനറ്റ് വര്‍ഗീസ്, അല്‍ ഐന്‍ ജൂനിയേഴ്‌സ് ഗ്രൂപ്പ് എം. ഡി. തന്‍വീര്‍ അര്‍ഷിത്, അല്‍ ഫറാ ഗ്രൂപ്പ് ഡയറ ക്ടര്‍ ശാലിനി ഗംഗാ രമണി എന്നിവരെ ആദരിക്കും.

ഇന്ത്യ യുടെ വിവിധ മേഖല കളെ പ്രതി നിധീ കരിക്കുന്ന കലാ പരി പാടി കളും ‘സാരി ഇന്‍ സ്‌റ്റൈല്‍’ എന്ന ഫാഷന്‍ ഷോയും വനിതോല്‍സ വത്തി ന്റെ ഭാഗ മായി അവതരി പ്പിക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. എക്സ് ചേഞ്ച് എമിറാത്തി വനിതാ ദിനം ആഘോഷിച്ചു

August 30th, 2017

emirati-women’s-day-celebrating-in-uae-exchange-ePathram
അബുദാബി : രാജ്യ ത്തിന്റെ വികാസ ചക്ര വാള ത്തിൽ പുതിയ രജത രേഖ കൾ കുറി ക്കുന്ന വനിത കളെ അഭി വാദ്യം ചെയ്യുന്ന തിനായി പ്രഖ്യാപി ക്കപ്പെട്ട ‘എമി റാത്തി വനിതാ ദിനം’ യു. എ. ഇ. എക്സ് ചേഞ്ച് വിപു ല മായി ആഘോ ഷിച്ചു.

വിവിധ എമിറേറ്റു കളിൽ ജോലി ചെയ്യുന്ന യു. എ. ഇ. എക്സ് ചേഞ്ച് ജീവന ക്കാരായ ഇരു നൂറോളം എമി റാത്തി വനിത കളെ യാണ് അബു ദാബി അൽ റീം ഐലൻഡി ലെ യു. എ. ഇ. എക്സ് ചേഞ്ച് ആഗോള ആസ്ഥാ നത്ത് സംഘടിപ്പിച്ച ചടങ്ങിൽ ആദരി ച്ചത്.

സംവാദ ങ്ങളും വിനോദ മത്സര ങ്ങളും പ്രശ്നോ ത്തരിയും ഉപഹാര വിതരണവും ഉൾ പ്പെടെ വിവിധ പരി പാടി കളോടെ യാണ് ‘എമി റാത്തി വനിതാ ദിനം’ ആഘോഷിച്ചത്.

uae-exchange-celebrating-emirati-women’s-day-ePathram
അബു ദാബി പോലീസ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥ ക്യാപ്റ്റൻ സലാമ അൽ യമ്മാഹി, ബെർ ലിറ്റ്സ് കോർപ്പ റേഷൻ ഡയ റക്ടർ ലാന സാലേം, യാസ് പോലീസി ലെ ഗാലിയ അൽ മുഹൈരി, ബെർ ലിറ്റ്സ് കോർപ്പ റേഷ നിലെ നാഗാം കബ്‌ലാവി, ഫരീദാ സാദാ എന്നിവർ മുഖ്യ അതിഥി കള്‍ ആയിരുന്നു.

യു. എ. ഇ. എക്സ് ചേഞ്ച് പ്രസിഡണ്ട് വൈ. സുധീർ കുമാർ ഷെട്ടി, ചീഫ് പീപ്പിൾ ഓഫീസർ ഗ്രെഗ് ഷൂലെർ, യു. എ. ഇ. കൺട്രി ഹെഡ് അബ്ദൽ കരീം അൽ കായെദ്, എമിറേറ്റി സേഷൻ ഡയറക്ടർ ബൗഷ്റ നവേൽ എന്നി വർ എമി റാത്തി മഹിള കളുടെ സംഭാവന കളെ അനു മോദിച്ചു സംസാരിച്ചു.

യു. എ. ഇ. എക്സ് ചേഞ്ച് വനിതാ ജീവന ക്കാ രുടെ ശാക്തീ കരണ ഗ്രൂപ്പായ ‘നെറ്റ്‌വർക്ക് ഓഫ് വിമൺ’ ആണ് പരി പാടി സംഘടി പ്പിച്ചത്. ഈ വർഷം അന്താ രാഷ്ട്ര വനിതാ ദിന ത്തോടെ യാണ് ഇങ്ങിനെ യൊരു സവിശേഷ ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തത്.

തൊഴിലിലും വ്യക്തി ജീവിത ത്തിലും സ്ത്രീ ജീവന ക്കാരെ കൂടുതൽ ഉയർത്തി ക്കൊണ്ടു വരിക യാണ് ‘നെറ്റ്‌ വർക്ക് ഓഫ് വിമൺ’ എന്ന ഈ ഗ്രൂപ്പി ന്റെ ലക്‌ഷ്യം.

– Tag : U A E Xchangebusiness  

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

കെ. എസ്‌. സി. വനിതാ വിഭാഗം

May 29th, 2017

ksc-logo-epathram

അബുദാബി : കേരള സോഷ്യൽ സെന്റർ വനിതാ വിഭാഗം കമ്മറ്റിയെ തെരെഞ്ഞെടുത്തു. 23 അംഗ എക്സിക്യൂട്ടീവ് കമ്മറ്റി യിൽ സിന്ധു ഗോവി ന്ദൻ നമ്പൂതിരി കൺവീനർ ആയും സുമ വിപിൻ ജോയിന്റ് കൺവീനർ ആയും തെരഞ്ഞെടുക്കപ്പെട്ടു.

ksc-ladies-wing-2017-sindhu-govindhan-and-suma-vipin-ePathram

കെ. എസ്. സി. വനിതാ വിഭാഗം കൺവീനർ മാരായ സിന്ധു ഗോവിന്ദൻ, സുമ വിപിൻ.

വനിതാ സമ്മേളന ത്തിൽ വനിതാ വിഭാഗം കൺവീനർ മിനി രവീന്ദ്രൻ അ ദ്ധ്യക്ഷ യായിരുന്നു ബിന്ദു ഷോബി സ്വാഗതം പറഞ്ഞു. കെ. എസ്. സി. പ്രസിഡന്റ് പി. പത്മ നാഭൻ, സെക്രട്ടറി മനോജ് എന്നിവർ പുതിയ കമ്മറ്റിക്ക് ആശംസകൾ നേർന്നു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കോടിയേരി ബാലകൃഷ്ണൻ നവധാര ലോഗോ പ്രകാശനം ചെയ്തു
Next »Next Page » അഞ്ചങ്ങാടി ഗ്രാമ വേദി യു. എ. ഇ. ചാപ്റ്റർ »



  • സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണം
  • മലബാർ പ്രവാസി : പായസ മത്സരം
  • കെ. എം. സി. സി. ലീഗൽ സെൽ ഉത്ഘാടനവും നിയമ സെമിനാറും മെയ് 18 ന്
  • സഫ്ദർ ഹാഷ്മി സ്മാരക തെരുവു നാടക മത്സരം അരങ്ങേറി
  • നമ്മുടെ സ്വന്തം മാമുക്കോയ സീസൺ-2 : ബ്രോഷർ പ്രകാശനം ചെയ്തു
  • പയസ്വിനി ‘വിഷു പൊലിക-2025’ അരങ്ങേറി
  • സ്വാഗത സംഘം രൂപീകരിച്ചു
  • അടുത്ത വർഷം പകുതിയോടെ ഇ-ഇൻവോയ്സ് നിർബന്ധമാക്കും
  • കെ. എസ്. സി. ഒപ്പന മത്സരം സംഘടിപ്പിച്ചു
  • ഇയർ ഓഫ് കമ്മ്യൂണിറ്റി ക്യാമ്പയിൻ പോസ്റ്റർ അനാച്ഛാദനം ചെയ്തു
  • മനുഷ്യരെ ഒന്നായി കണ്ട മാര്‍പാപ്പ: അബുദാബി കെ. എം. സി. സി.
  • മാർപാപ്പയുടെ വിയോഗത്തിൽ രാഷ്ട്ര നേതാക്കൾ അനുശോചിച്ചു
  • രണ്ടാമത് മാമുക്കോയ പുരസ്കാരം പ്രഖ്യാപിച്ചു
  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine