സ്ത്രീ പീഡന ത്തിനെതിരെ പൗര സമൂഹ ത്തിന്റെ പ്രതികരണം ഉയരണം :ദല സെമിനാര്‍

January 9th, 2013

അബുദാബി : സ്ത്രീ പീഡന ങ്ങള്‍ക്ക് എതിരായ പൗര സമൂഹ ത്തിന്റെ ജാഗ്രത കൂടുതല്‍ ശക്തമാകേണ്ടതുണ്ട് എന്ന് ‘ദല’ സംഘടിപ്പിച്ച സെമിനാറില്‍ പ്രമുഖര്‍ അഭിപ്രായപ്പെട്ടു.

‘അപഹരിക്കപ്പെടുന്ന സ്തീത്വവും സദാചാര ത്തിന്റെ വര്‍ത്തമാനവും’ എന്ന സെമിനാര്‍ വിഷയ ത്തില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ എം. സി. എ. നാസര്‍, പ്രമീള ഗോവിന്ദ് എന്നിവര്‍ ആമുഖ പ്രഭാഷണം നടത്തി.

സൂര്യനെല്ലി, ഐസ്‌ക്രീം പാര്‍ലര്‍ പീഡന ക്കേസുകളിലെ പ്രതികള്‍ ഇന്നും സുരക്ഷിത രായിരിക്കുമ്പോള്‍ ഗോവിന്ദ ച്ചാമിയും ശോഭാ ജോണു മൊക്കെ ജയില്‍ സുഖവാസ സ്ഥലമാക്കി മാറ്റുന്ന സാഹചര്യ മാണുള്ളത്. നീതിന്യായ സ്ഥാപനങ്ങളും മറ്റ് ഔദ്യോഗിക സംവിധാന ങ്ങളും ഇര കള്‍ക്ക് തുണക്ക് എത്താതിരിക്കുന്ന വര്‍ത്തമാന ഇന്ത്യ യില്‍ രാജ്യത്താകമാനം മധ്യ വര്‍ഗ ത്തില്‍ നിന്നുയര്‍ന്ന സമാനത കളില്ലാത്ത പ്രതിഷേധം പ്രതീകാത്മകമാണ്.

വിദ്യാഭ്യാസ – സാംസ്‌കാരിക മണ്ഡല ങ്ങളില്‍ പരിവര്‍ത്തന ങ്ങള്‍ അനിവാര്യ മായിരിക്കവേ, പ്രതികരിക്കാനുള്ള തന്റേടം കുട്ടികളില്‍ വളര്‍ത്തി എടുക്കാന്‍ സമൂഹവും രക്ഷിതാക്കളും മുന്നോട്ട് വരണം. ഉപഭോഗ വത്കൃത സമൂഹ ത്തില്‍ വൈകാരികാസക്തി കളുടെയും കുറ്റ കൃത്യ ങ്ങളുടെയും വര്‍ധന മുമ്പെങ്ങുമില്ലാത്ത വിധം ദൃശ്യ മായതിന്റെ സാക്ഷ്യ ങ്ങളാണ് സമകാല ദുരന്ത ങ്ങളെന്ന് എം. സി. എ. നാസര്‍ ചൂണ്ടിക്കാട്ടി.

സ്ത്രീ ഉപകരണം ആണെന്ന മനോഭാവം, മദ്യപാനം, മേലനങ്ങാതെ വന്നു ചേരുന്ന പണം, ഇവയൊക്കെ കുറ്റകൃത്യ ങ്ങള്‍ക്ക് ആക്കം കൂട്ടുന്നുണ്ട്. ദില്ലി ദുരന്ത ത്തില്‍ മുഖ്യധാരാ മാധ്യമ ങ്ങളുടെ ഇടപെടല്‍ ശ്ലാഘനീയ മായിരുന്നു. പീഡന ങ്ങള്‍ക്കെതിരായ പോരാട്ടം താക്കീതായി മാറും വിധം, കേരള ത്തിന്റെ രാഷ്ട്രീയ ഉണര്‍വ് ശക്തി പ്പെടേണ്ടതുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്ര മനസ്സാക്ഷി ഉണര്‍ന്ന തിന്റെ അഭൂത പൂര്‍വമായ ദൃശ്യ ങ്ങളാണ് ദില്ലി യില്‍ കണ്ടതെന്ന് സെമിനാറില്‍ അധ്യക്ഷത വഹിച്ച ‘ദല’ പ്രസിഡന്റ് മാത്തുക്കുട്ടി കടോണ്‍ അഭിപ്രായപ്പെട്ടു.

ദല ജനറല്‍ സെക്രട്ടറി പി. പി. അഷ്‌റഫ് സ്വാഗതവും വനിതാ വിഭാഗം കണ്‍വീനര്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആശ സബീനയുടെ ‘മരുഭൂമിയിലെ മഴ’ പ്രകാശനം ചെയ്തു

January 9th, 2013

asha-sabeena-epathram

അബുദാബി : സാഹിത്യ കൂട്ടായ്മയായ കോലായയുടെ ആഭിമുഖ്യത്തില്‍ ആശ സബീനയുടെ ‘മരുഭൂമിയിലെ മഴ’ എന്ന പ്രഥമ കവിതാ സമാഹാരത്തിന്റെയും സിഡിയുടെയും പ്രകാശനം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്നു.

പ്രമുഖ നാടക സംവിധായകന്‍ മനോജ്‌ കാനായാണ് പുസ്തകത്തിന്റെ പ്രകാശനം നടത്തിയത്. കവി അസ്മോ പുത്തന്‍ചിറ പുസ്തകം ഏറ്റുവാങ്ങി. പ്രശസ്ത ഗായകന്‍ വി. റ്റി. മുരളി കവിതകളുടെ സിഡി പ്രകാശനം നിര്‍വഹിച്ചു. കെ. എസ്. സി. വൈസ്‌ പ്രസിഡന്റ് ബാബു വടകരയാണ് സിഡി ഏറ്റുവാങ്ങിയത്.

പുസ്തകത്തെ പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ച വി. ടി. മുരളി പുസ്തകത്തിലെ ഒരു കവിതയും ആലപിച്ചു. തുടര്‍ന്ന് നാടക സൗഹൃദം പ്രസിഡണ്ട്‌ ടി. കൃഷ്ണകുമാര്‍, കമറുദ്ധീന്‍ ആമയം, ടി. എ. ശശി, സൈനുദ്ധീന്‍ ഖുറൈഷി, അഷ്‌റഫ്‌ ചമ്പാട്, ബിനു വാസു, ഫൈസല്‍ ബാവ, രാജീവ് മുളക്കുഴ, അജി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

അസ്മോ പുത്തന്‍ചിറ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കവയത്രി ആശ സബീന നന്ദി രേഖപ്പെടുത്തി.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആശ സബീന യുടെ ‘മരുഭൂമിയിലെ മഴ’ പ്രകാശനം ചെയ്തു

January 9th, 2013

അബുദാബി : സാഹിത്യ കൂട്ടായ്മയായ കോലായ യുടെ ആഭിമുഖ്യ ത്തില്‍ ആശ സബീന യുടെ ‘മരുഭൂമി യിലെ മഴ’ എന്ന പ്രഥമ കവിതാ സമാഹാര ത്തിന്റെയും സി ഡി യുടെയും പ്രകാശനം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്നു.

പ്രമുഖ നാടക സംവിധായകന്‍ മനോജ്‌ കാനയാണ് പുസ്തക ത്തിന്റെ പ്രകാശനം നടത്തിയത്. കവി അസ്മോ പുത്തന്‍ചിറ പുസ്തകം ഏറ്റു വാങ്ങി. പ്രശസ്ത ഗായകന്‍ വി. റ്റി. മുരളി കവിത കളുടെ സി ഡി പ്രകാശനം നിര്‍വഹിച്ചു. കെ. എസ്സ്. സി. വൈസ്‌ പ്രസിഡന്റ് ബാബു വടകര യാണ് സി ഡി ഏറ്റുവാങ്ങിയത്.

പുസ്തകത്തെ പരിചയ പ്പെടുത്തി ക്കൊണ്ട് സംസാരിച്ച വി. ടി. മുരളി പുസ്തക ത്തിലെ ഒരു കവിതയും ആലപിച്ചു. തുടര്‍ന്ന് നാടക സൗഹൃദം പ്രസിഡണ്ട്‌ ടി. കൃഷ്ണകുമാര്‍, കമറുദ്ധീന്‍ അമേയം, ടി. എ. ശശി, സൈനുദ്ധീന്‍ ഖുറൈഷി, അഷ്‌റഫ്‌ ചമ്പാട്, ബിനു വാസു, ഫൈസല്‍ ബാവ, രാജീവ് മുളക്കുഴ, അജി രാധാ കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

അസ്മോ പുത്തന്‍ചിറ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കവയത്രി ആശ സബീന നന്ദി രേഖപ്പെടുത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബി യില്‍ പ്രസക്തി യുടെ ‘സ്ത്രീ സുരക്ഷാ സംഗമം’

December 28th, 2012

അബുദാബി : സ്ത്രീകള്‍ക്കു നേരെ വര്‍ദ്ധിച്ചു വരുന്ന അതിക്രമ ങ്ങള്‍ക്ക് എതിരെ പ്രസക്തി ‘സ്ത്രീ സുരക്ഷാ സംഗമം’ സംഘടി പ്പിക്കുന്നു.

അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ഡിസംബര്‍ 28 വെള്ളിയാഴ്ച മൂന്നു മണി മുതല്‍ ആറു മണി വരെ നടക്കുന്ന സംഗമം പ്രമുഖ കവയത്രി ദേവസേന ഉദ്ഘാടനം ചെയ്യും. പ്രസക്തി വൈസ് പ്രസിഡണ്ട് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിക്കും.

കെ. എസ്സ്. സി. വനിതാ വിഭാഗം കണ്‍വീനര്‍ ശൈലജ നിയാസ്, ആയിഷ സക്കീര്‍, രമണി രാജന്‍, ഷക്കീല സുബൈര്‍, അനന്തലക്ഷ്മി ഷെരീഫ്, ജീനാ രാജീവ്, റൂഷ് മെഹര്‍, അസ്‌മോ പുത്തന്‍ചിറ, ടി. എ. ശശി, സൈനുദ്ദീന്‍ ഖുറൈഷി, രാജേഷ് ചിത്തിര ഇ. ജെ. റോയിച്ചന്‍, അഷ്‌റഫ് ചെമ്പാട് എന്നിവര്‍ പങ്കെടുക്കും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മൈലാഞ്ചി മത്സരം : സബ് കമ്മിറ്റികള്‍ രൂപീകരിച്ചു

October 19th, 2012

vanitha-kmcc-epathram
അബുദാബി : ബലി പെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി സംസ്ഥാന വനിതാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന ‘മൈലാഞ്ചി’ മത്സര പരിപാടികള്‍ വന്‍ വിജയമാക്കാന്‍ വിവിധ സബ് കമ്മിറ്റി കള്‍ക്ക് രൂപം നല്‍കി.

അസ്മ ഫാറൂഖി, വഹീദ ടീച്ചര്‍, ഫസീല സലാം, അഫീന നിഷാദ്, സനീറ ഇസ്മായില്‍, ഷഹ്‌നാസ്, റഹീന ഫിറോസ്, ജസീന അദ്‌നാന്‍, റാബിയത് ശുക്കൂര്‍, നജ്‌ല റഷീദ്, റഹ്മ ഹമീദ്, ഫാത്തിമാബി സലാം, ജസീന നസീര്‍, മൈമൂന ഫദ്‌ലു, റംല മൊയ്തുട്ടി, നജ്മ നസീര്‍, ഷാഹിദ ഷഫീഖ്, സാറ ഷാജഹാന്‍, സഫീദ മുഷ്താഖ്, സീനത്ത് ഷബീര്‍ എന്നിവര്‍ അടങ്ങിയതാണ് സബ് കമ്മിറ്റികള്‍.

അസ്മ ഫാറൂഖി യുടെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന യോഗ ത്തില്‍ വഹീദ ടീച്ചര്‍ സ്വാഗതവും റാബിയത് ശൂക്കൂര്‍ നന്ദിയും പറഞ്ഞു.

മത്സരം സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് : 050 67 17 940.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

28 of 321020272829»|

« Previous Page« Previous « അക്ഷര കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം വെള്ളിയാഴ്ച
Next »Next Page » യു. എ. ഇ. യിലെ പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു »



  • ഐ. ഐ. സി. ഇൻസൈറ്റ് സമ്മർ ക്യാമ്പ് ജൂലായ് 10 മുതല്‍
  • ഗുരുവായൂരപ്പൻ കോളേജ് അലുംനി പുതിയ ഭാരവാഹികൾ
  • അഹമ്മദാബാദ് വിമാന അപകടം : ഡോ. ഷംഷീർ വയലിൽ ആദ്യ സഹായം എത്തിച്ചു
  • വായനാ ദിനാചാരണം സംഘടിപ്പിച്ചു
  • വിദ്യാഭ്യാസ അവാർഡുകൾ സമ്മാനിച്ചു
  • ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി : സില്‍വര്‍ ജൂബിലി എഡിഷന്‍ ഈ ആഴ്ച അബുദാബിയിൽ
  • ജൂൺ 27 വെള്ളിയാഴ്ച യു. എ. ഇ. യിൽ പൊതു അവധി
  • യു. എ. ഇ. നടപ്പാക്കിയ ഉച്ച വിശ്രമ നിയമം പ്രാബല്യത്തിൽ വന്നു
  • ഈദ് മൽഹാർ സീസൺ-3 ശനിയാഴ്ച ഇസ്ലാമിക് സെൻററിൽ
  • അബുദാബി മലയാളീസ് ‘ADM കുട്ടി പ്പട്ടാളം സീസൺ-1’ സംഘടിപ്പിച്ചു
  • അക്ഷര പ്പെരുന്നാൾ സംഘടിപ്പിച്ചു
  • അതി നൂതന കൃത്രിമ അവയവ ചികിത്സ : 9.2 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ഡോ. ഷംഷീര്‍ വയലില്‍
  • ‘അന്നൊരു അബുദാബിക്കാലത്ത്’ പുസ്തകം പ്രകാശനം ചെയ്തു
  • പി. ബാവാ ഹാജിയും ടി. മുഹമ്മദ് ഹിദായത്തുള്ളയും തുടരും
  • സമാജം യുവജനോത്സവം : അഞ്‌ജലി കലാതിലകം
  • പ്രവാസി നാട്ടിൽ മരിച്ചു : ‘കെ. എം. സി. സി. കെയർ’ സഹായം കൈമാറി
  • നൃത്തോത്സവം : പ്രയുക്തി ഇന്ത്യാ സോഷ്യൽ സെന്ററിൽ
  • ലെഫ്. ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മർറിക്ക് ഇന്ത്യയിൽ നിന്ന് പുരസ്കാരം
  • ജ്വാല ‘ഉത്സവ് 2025’ അരങ്ങേറി
  • കുട്ടികളുടെ ഡ്രോയിങ് – പെയിന്റിംഗ് മത്സരം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine