കല യുവജനോത്സവം : നൃത്ത മത്സരങ്ങള്‍ സമാപിച്ചു

May 21st, 2012

1-kala-youth-fest-2012-ePathram
അബുദാബി : കല യുവജനോത്സവ ത്തിന്റെ നൃത്ത മത്സരങ്ങള്‍ സമാപിച്ചു. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, സംഘനൃത്തം എന്നിവയിലൂടെ യു. എ. ഇ. യിലെ കൊച്ചു കലാകാരികള്‍ അരങ്ങു തകര്‍ത്ത മൂന്നു രാവുകള്‍ക്കും പകലു കള്‍ക്കും ശേഷം അബുദാബി യില്‍ കല യുടെ യുവജനോത്സവ ത്തിന് താത്ക്കാലിക വിരാമമായി.

2-kala-youth-fest-2012-ePathram
മാപ്പിളപ്പാട്ട്, ശാസ്ത്രീയ സംഗീതം, ലളിത ഗാനം, കരോക്കെ, സിനിമാ ഗാനങ്ങള്‍ എന്നിവയിലും കുട്ടികള്‍ ആവേശ ത്തോടെ മത്സരിച്ചു. റിഗാട്ടാ ഗിരിജ ടീച്ചറുടെ നേതൃത്വ ത്തിലുള്ള വിധി കര്‍ത്താക്കള്‍ കുട്ടികളുടെ കഴിവുകള്‍ വിലയിരുത്തിയാണ് വിധി പ്രഖ്യാപനം നടത്തിയത്.

3-kala-youth-fest-2012-ePathram
യു. എ. ഇ. യിലെ നൃത്ത വിദ്യാര്‍ത്ഥി കളുടെ അര്‍പ്പണ ബോധവും കലാ താത്പര്യവും തന്നെ അത്ഭുത പ്പെടുത്തിയതായി ഗിരിജ ടീച്ചര്‍ പറഞ്ഞു. ഗള്‍ഫിലെ പ്രതികൂലമായ സാഹചര്യത്തിലും ഇത്രയധികം വിദ്യാര്‍ത്ഥികള്‍ നൃത്താഭ്യാസം തുടരുന്നത് കൗതുക കരമാണ്. അതേസമയം ഗള്‍ഫിലെ നൃത്താദ്ധ്യാപകര്‍ നൃത്ത ത്തിന്റെ ബാല പാഠങ്ങള്‍ കുട്ടികളെ പഠിപ്പിക്കാന്‍ മറന്നു പോകുന്നതായും ഗിരിജ ടീച്ചര്‍ പറഞ്ഞു.

4-kala-youth-fest-2012-ePathram
യുവജനോത്സവ ത്തിന്റെ രണ്ടാം ഭാഗം മെയ് 24, 25 വ്യാഴം, വെള്ളി ദിവസ ങ്ങളിലായി അബുദാബി ഇന്ത്യ സോഷ്യല്‍ സെന്ററില്‍ നടക്കും. നാടന്‍ പാട്ട്, മോണോ ആക്ട്, പ്രച്ഛന്ന വേഷ മത്സരം എന്നീ വിഭാഗ ങ്ങളാണ് ഐ. എസ്. സി. യിലെ മിനി ഓഡിറ്റോറിയ ത്തില്‍ നടക്കുക.

വിജയി കള്‍ക്കുള്ള സമ്മാന ങ്ങള്‍ ജൂണ്‍ 1ന് ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന ‘കഥകളി’യരങ്ങില്‍ സമ്മാനിക്കും.

കല അബുദാബിയുടെ ‘കേരളീയം 2012’ ന്റെ ഭാഗമായി നടക്കുന്ന കഥകളി യില്‍ കലാനിലയം ഗോപിയാശാന്റെ നേതൃത്വ ത്തില്‍ ‘സീതാ സ്വയംവരം’ കഥയാണ് അരങ്ങേറുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കല യുവജനോത്സവം മെയ് മൂന്നാം വാരം

May 10th, 2012

kala-abudhabi-logo-epathram അബുദാബി : കല അബുദാബി യുടെ യുവജനോത്സവം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ മെയ് 17, 18, 19 തീയതി കളില്‍ നടക്കും. കല യുടെ ഈ വര്‍ഷത്തെ കഥകളിയരങ്ങ് ജൂണ്‍ ഒന്നിന് അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററിലും അരങ്ങേറും.

യു. എ. ഇ. യിലെ വിവിധ എമിറേറ്റുകളില്‍ നിന്നായി 500- ഓളം മത്സരാര്‍ ത്ഥികള്‍ പങ്കെടുക്കുന്ന യുവജനോത്സവം അബുദാബി യില്‍ ഉത്സവ മാക്കാനുള്ള ശ്രമത്തിലാണ് കലയുടെ സംഘാടകര്‍. കേരള ത്തില്‍ നൃത്ത പരിശീലന രംഗത്തെ പ്രശസ്തയായ റിഗാട്ടാ ഗിരിജ ടീച്ചറുടെ നേതൃത്വ ത്തിലുള്ള ജഡ്ജിംഗ് കമ്മിറ്റി യാണ് യുവജനോത്സവ ത്തിന് വിധി നിര്‍ണയിക്കാന്‍ എത്തുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, മേണോ ആക്ട്, സംഘനൃത്തം, നാടന്‍ പാട്ട്, ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, മാപ്പിളപ്പാട്ട് തുടങ്ങിയ വിഭാഗ ങ്ങളിലാണ് മത്സരം അരങ്ങേറുക.

മികച്ച മത്സരാര്‍ത്ഥികളെ തിരഞ്ഞെടുത്ത് ഗ്രേഡ് അടിസ്ഥാന ത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്കുന്ന സമ്പ്രദായം ഈ വര്‍ഷം ആരംഭിച്ചിട്ടുണ്ട് എന്ന് കല ജനറല്‍ സെക്രട്ടറി സുരേഷ് പയ്യന്നൂര്‍ അറിയിച്ചു.

കല യുവജനോത്സവ ത്തിന് സമാപനം കുറിച്ചു കൊണ്ട് ജൂണ്‍ ഒന്നിന് വെള്ളിയാഴ്ച അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ ‘കേരളീയം 2012’ കഥകളിയും അരങ്ങേറും. കലാനിലയം ഗോപിയാശാനും സംഘവും അവതരി പ്പിക്കുന്ന ‘സീതാസ്വയംവരം’ കഥയാണ് അവതരിപ്പിക്കുക.

യുവജനോത്സവ ത്തില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന മത്സരാര്‍ത്ഥി കള്‍ക്ക് കലാതിലക പട്ടവും സര്‍ട്ടിഫിക്കറ്റുകളും കഥകളിയരങ്ങില്‍ വിതരണം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 – 570 21 40, 050 – 613 94 84 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സദു അഴിയൂര്‍ : അദ്ധ്യാപകരിലെ സൌമ്യ സാന്നിദ്ധ്യം

April 27th, 2012

artist-sadhu-azhiyur-artista-art-group-ePathram
ദുബായ് : പ്രശസ്ത ജലച്ഛായ ചിത്രകാരനായ സദു അഴിയൂരിനെ അദ്ദേഹ ത്തിന്റെ വിദ്യാര്‍ത്ഥി കളായ ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പിലെ അംഗങ്ങള്‍ ദുബായില്‍ വരവേറ്റു.

വളരെ അധികം പ്രയാസ കരവും വെല്ലുവിളികള്‍ ഉള്ളതുമായ ജലച്ഛായ ചിത്ര രചന യില്‍ തന്റെതായ വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തി യാണ് സദു അഴിയൂര്‍. തന്റെ അസാമാന്യമായ പാടവവും കഴിവുകളും ഓരോ ചിത്രങ്ങളിലും പ്രതിഫലി പ്പിക്കുന്നതില്‍ സദു അഴിയൂര്‍ ശ്രദ്ധിച്ചിരുന്നു.

കണ്മുന്നില്‍ കാണുന്ന, അല്ലെങ്കില്‍ മനസ്സില്‍ വിരിയുന്ന ഓരോ സ്ഥലങ്ങളും ദൃശ്യങ്ങളും അതിന്റെതായ തനിമ യോടെ അവതരിപ്പി ക്കുന്നതില്‍ സദു അഴിയൂര്‍ ശ്രമിച്ച തിന്റെ അംഗീകാരം ആണ് അദ്ദേഹത്തിന് ഈ വര്‍ഷം ലഭിച്ച കേരള ലളിത കലാ അക്കാദമി അവാര്‍ഡ്. കേരളത്തിന് അകത്തും പുറത്തും ചിത്ര പ്രദര്‍ശനം നടത്തി പ്രസിദ്ധനാണ് അദ്ദേഹം.

audiance-of-artista-art-group-reception-sadhu-azhiyur-ePathram

അദ്ധ്യാപകരിലെ സൌമ്യ സാന്നിദ്ധ്യമാണ് സദു അഴിയൂര്‍. ജലച്ചായ ചിത്ര രചനയില്‍ അവാര്‍ഡ് ലഭിക്കുന്ന അപൂര്‍വ്വം ചിലരില്‍ അദ്ദേഹം അറിയ പ്പെടുന്നതില്‍ നമുക്ക് അഭിമാനിക്കാം എന്ന് ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പിലെ അംഗങ്ങള്‍ പറഞ്ഞു.

ചിത്രകാരന്മാരായ റോയ് മാത്യു, ശ്രീമ ശ്രീരാജ്, ജോഷ്‌ കുമാര്‍, ഹരിഷ്‌ കൃഷ്ണന്‍, ബാബു, ഷാജഹാന്‍ ഡി എക്സ് ബി, കാര്‍ട്ടൂണിസ്റ്റ് അജിത്ത് എന്നിവര്‍ ദുബായ് ജെ. എസ്. എസ്. സ്കൂള്‍ അങ്കണ ത്തില്‍ നടന്ന ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു. ആര്‍ടിസ്റ്റ് ശശിന്‍സ ചടങ്ങില്‍ നന്ദി രേഖപ്പെടുത്തി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഫോട്ടോഗ്രാഫി ശിൽപ്പശാല ദുബായിൽ

April 18th, 2012

epix-photography-club-nss-college-of-engineering-palakkad-epathram

ദുബായ് : പാലക്കാട് എൻ. എസ്. എസ്. എൻജിനിയറിംഗ് കോളേജ് പൂർവ വിദ്യാർത്ഥി സംഘടനയുടെ ആഭിമുഖ്യത്തിലുള്ള ഈപിക്സ് (ePix) ഫോട്ടോഗ്രാഫി ക്ലബ് ഫോട്ടോഗ്രാഫി ശിൽപ്പശാല സംഘടിപ്പിക്കുന്നു. എപ്രിൽ 20 വെള്ളിയാഴ്ച്ച ദുബായ് കരാമയിലെ ബാംഗ്ലൂർ എമ്പയർ റെസ്റ്റോറന്റിൽ ഉച്ചയ്ക്ക് 2 മണി മുതൽ 6 മണി വരെയാണ് സമയം. ഫോട്ടോഗ്രാഫിയുടെ അടിസ്ഥാന പാഠങ്ങൾ വിദഗ്ദ്ധരിൽ നിന്നും നേരിട്ട് മനസ്സിലാക്കാനും പ്രായോഗികമായ പരിശീലനം നേടാനും ഈ അവസരം ഫോട്ടോഗ്രാഫിയിൽ കൌതുകവും താൽപര്യവും ഉള്ളവർക്ക് പ്രയോജന പ്പെടുത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 050 7861269 എന്ന നമ്പരിൽ ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജോഷി ഒഡേസയുടെ ശില്‌പ പ്രദര്‍ശനം ശ്രദ്ധേയമായി

April 16th, 2012

salwa-seidan-inagurate-odessa-art-ePathram
അബുദാബി : യുവ കലാ സാഹിതി അബുദാബി ഒരുക്കിയ ജോഷി ഒഡേസയുടെ ശില്പ പ്രദര്‍ശനം ശ്രദ്ധേയമായി.

പ്രവാസ ജീവിത ത്തിന്റെ തിരക്കിനിടയിലും കലാ പരമായ തന്റെ കഴിവുകള്‍ സ്വാംശീകരിച്ച് ജോഷി നിര്‍മിച്ച പതിനാറു ശില്‍പങ്ങളുടെ പ്രദര്‍ശന മാണ് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്നത്. അബുദാബി സ്‌കള്‍പ്ചര്‍ ഗാലറി ഡയറക്ടര്‍ സൈധ സാല്‍വന്‍ പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. യുവ കലാ സാഹിതി പ്രസിഡന്റ് കെ. വി. പ്രേംലാല്‍ അദ്ധ്യക്ഷത വഹിച്ചു.

ഫാസിലിന്റെ നോവലിനെ ആസ്പദമാക്കി നിര്‍മിച്ച ശില്പവും ഭൂമിയെ സംരക്ഷി ക്കുവാന്‍ ആവശ്യപ്പെടുന്ന ശില്പവും പെണ്മ യുടെ വിവിധ ഭാവങ്ങള്‍ ആലേഖനം ചെയ്ത ശില്പവും തട്ടേക്കാട് ബോട്ട് ദുരന്ത ത്തെ ആസ്പദമാക്കി നിര്‍മിച്ച ശില്പവും പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. കുട്ടികള്‍ക്ക് വേണ്ടി ജോഷി ഒഡേസ  ശില്പ നിര്‍മാണത്തെ ക്കുറിച്ച് ക്ലാസ് എടുത്തു.

കവികളുടെയും പാട്ടുകാരുടെയും കൂട്ടായ്മ അരങ്ങേറി.അസ്മോ പുത്തഞ്ചിറ,നസീര്‍ കടിക്കാട്, ടി. എ. ശശി, ടി. കെ. ജലീല്‍, യൂനുസ് ബാവ, അജി രാധാകൃഷ്ണന്‍, ഹരി അഭിനയ, ഫൈസല്‍ ബാവ, സുഹാന സുബൈര്‍, അനിത റഫീക്ക് എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

10 of 219101120»|

« Previous Page« Previous « സൈക്കിളില്‍ ലോക സഞ്ചാരം
Next »Next Page » കാന്തപുരത്തിന്റെ കേരള യാത്ര : മാനവിക സദസ്സ് ശ്രദ്ധേയമായി »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine