
ദുബായ് : ദൃശ്യ മാധ്യമ രംഗത്ത് പുതുമ യുള്ള സംരംഭങ്ങള്‍ ഒരുക്കുന്നതിന് വേണ്ടി ദുബായ് ആസ്ഥാന മായി പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ള സില്‍വര്‍ ഗ്ലോബ് ക്രിയേഷന്‍സ് ഒരുക്കുന്ന ‘മേല്‍വിലാസം’ എന്ന ടെലി സിനിമക്ക് തുടക്കം കുറിച്ചു. സില്‍വര്‍ ഗ്ലോബ് ചെയര്‍ പേഴ്സണ്‍ ഷീലാ സാമുവല്‍ നേതൃത്വം നല്‍കിയ പരിപാടി, എഴുത്തുകാരനും വാഗ്മിയുമായ ബഷീര്‍ തിക്കൊടി ഉദ്ഘാടനം ചെയ്തു.

യു. എ. ഇ. എക്സ്ചേഞ്ച് സെന്റര് ഫുജൈറ ബ്രാഞ്ച് മാനേജര്‍ ലതാഷെട്ടി മുഖ്യാഥിതി ആയിരുന്നു. ശുഭാ നമ്പ്യാര്‍, പുന്നക്കന്‍ മുഹമ്മദാലി, നാരായണന്‍ വെളിയങ്കോട്, അബ്ദുള്ളക്കുട്ടി ചേറ്റുവ, സിയാദ് കൊടുങ്ങല്ലൂര്‍, ഇസ്മായില്‍ ഏറാമല, നിസാര്‍ കിളിമാനൂര്‍, നാസര്‍ പരദേശി, തമോഖന ചക്രവര്‍ത്തി, എസ്. പി. മഹമൂദ്, ഖാദര്‍ ഏറാമല, ലത്തീഫ് പടന്ന, ഷാജഹാന്‍ തറവാട്ടില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

മുഖ്യാഥിതി ലതാഷെട്ടി, സിനിമാ പ്രവര്‍ത്തകന്‍ ഷാജഹാന്‍ തറവാട്ടില്‍ എന്നിവര്‍ ചേര്‍ന്ന്‍ ‘മേല്‍വിലാസം’ ടെലി സിനിമ യുടെ ബ്രോഷര്‍ പ്രകാശനം നിര്‍വ്വഹിച്ചു. സിനിമ യിലെ മുഖ്യ വേഷങ്ങള്‍ ചെയ്യുന്ന നിവ്യ നിസാര്‍, ജോനിറ്റ ജോസഫ്, ജാന്‍സി ജോഷി, അഷ്‌റഫ് പെരിഞ്ഞനം, ജയ്സണ്‍ ആലുവ, അന്‍സാര്‍ മാഹി, ഷാജി തൃശ്ശൂര്‍, മൂസാകുട്ടി എന്നിവരെയും ക്യാമറാമാന്‍ സാഹില്‍ മാഹി, സംവിധായകന്‍ അസീസ് തലശ്ശേരി എന്നിവരെയും സദസ്സിനു പരിചയ പ്പെടുത്തി. പി. എം. അബ്ദുല്‍ റഹിമാന്‍ പരിപാടി യുടെ അവതാരകന്‍ ആയിരുന്നു.

മേല്‍വിലാസ ത്തിന്‍റെ തിരക്കഥാ കൃത്തും ഈ കൂട്ടായ്മ യുടെ സംഘാടക നുമായ സുബൈര്‍ വെള്ളിയോട് സ്വാഗതം പറഞ്ഞു. കലാ സംവിധായകന്‍ റഫീഖ് വാണിമേല്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് ഗാനമേളയും അരങ്ങേറി.