ഐ. എസ്. സി. യൂത്ത് ഫെസ്റ്റിവല്‍ ജനുവരി 20 മുതല്‍ 22 വരെ

January 14th, 2023

isc-uae-open-youth-festival-2023-ePathram
അബുദാബി : ഇന്ത്യ സോഷ്യല്‍ & കള്‍ച്ചറല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഐ. എസ്. സി. – യു. എ. ഇ. തല ഓപ്പണ്‍ യൂത്ത് ഫെസ്റ്റിവല്‍ 2023 ജനുവരി 20 ന് (വെള്ളി) തുടക്കമാവും. മൂന്നു ദിവസങ്ങളിലായി നടക്കുന്ന യൂത്ത് ഫെസ്റ്റിവലില്‍ വിവിധ കലാ വിഭാഗങ്ങളിലായി യു. എ. ഇ. യിലെ എല്ലാ എമിറേറ്റുകളിലേയും ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുമായി നാനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും എന്ന് ഐ. എസ്. സി. ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

press-meet-isc-uae-open-youth-festival-2023-ePathram

പ്രായത്തിന്‍റെ അടിസ്ഥാനത്തില്‍ കിഡ്‌സ് (3-6 വയസ്സ്), സബ് ജൂനിയര്‍ (7-9 വയസ്സ്), ജൂനിയര്‍ (10-12 വയസ്സ്), സീനിയര്‍ (13-15 വയസ്സ്), സൂപ്പര്‍ സീനിയര്‍ (16-18 വയസ്സ്) എന്നിങ്ങനെ അഞ്ച് കാറ്റഗറികളിലാണ് മല്‍സരങ്ങള്‍ അരങ്ങേറുക.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികൾ ജനുവരി16 നു മുൻപായി ഓണ്‍ ലൈന്‍ ലിങ്ക്, സ്‌കൂളുകള്‍ വഴി, ഐ. എസ്. സി. വെബ് സൈറ്റ് വഴിയും റജിസ്റ്റര്‍ ചെയ്യാം.

വിജയികള്‍ക്ക് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ വ്യക്തിഗത സമ്മാനങ്ങള്‍ക്കു പുറമേ പോയിന്‍റ് അടിസ്ഥാന ത്തില്‍ ഐ. എസ്. സി. പ്രതിഭ-2023, ഐ. എസ്. സി. തിലക് – 2023 എന്നീ പുരസ്കാരങ്ങളും സമ്മാനിക്കും.

ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി, സെമി ക്ലാസിക്കല്‍, ഫോക്ക് ഡാന്‍സ്, ഒഡീസി, കഥക്, തുടങ്ങിയ നൃത്ത ഇനങ്ങളും  കര്‍ണാട്ടിക്, ഹിന്ദുസ്ഥാനി, ലളിത ഗാനം, സിനിമാ ഗാനങ്ങള്‍ (കരോക്കെ), ഇന്‍സ്ട്രുമെന്‍റ് (വാദ്യോപകരണ സംഗീതം), മോണോ ആക്ട്, ഫാന്‍സി ഡ്രസ്സ്, ഡ്രോയിംഗ്, പെയിന്‍റിംഗ് തുടങ്ങിയ മല്‍സര ഇനങ്ങള്‍ ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്‍റെ അഞ്ച് വേദികളിലായി അരങ്ങേറും.

ഐ. എസ്. സി. പ്രസിഡണ്ട് ഡി. നടരാജന്‍, ജനറല്‍ സെക്രട്ടറി പി. സത്യബാബു, ട്രഷറര്‍ ലിംസണ്‍ കെ. ജേക്കബ്, ലിറ്റററി സെക്രട്ടറി ദീപക് കുമാര്‍ ഡാഷ്, യൂത്ത് ഫെസ്റ്റിവൽ പ്രായോജക പ്രതിനിധികളായ ഭവന്‍സ് സ്‌കൂള്‍ ചെയര്‍മാന്‍ സൂരജ് രാമചന്ദ്രന്‍, മെഡിയോര്‍ & എല്‍. എല്‍. എച്ച്. ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഡോ. നവീന്‍ ഹൂദ് അലി, അഹല്യ ഹോസ്പിറ്റല്‍ ബിസിനസ്സ് ഡവലപ്പ് മെന്‍റ്  മാനേജര്‍ ഹരിപ്രസാദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

- pma

വായിക്കുക: , , , , , , , , ,

അഭിപ്രായം എഴുതുക »

‘സായിദ് ഫാദര്‍ ഒാഫ് ദി യൂണിറ്റി’ ശൈഖ് സായിദിനു സ്മരണാഞ്ജലി

February 22nd, 2018

sheikh-zayed-anamorphic-sculpture-nisar-ibrahim-ePathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നൂറാം ജന്മ വാര്‍ഷി കം ആചരിക്കുന്ന സായിദ് വര്‍ഷ ത്തില്‍ മലയാളി ചിത്ര കാരനും ശില്പി യുമായ നിസ്സാര്‍ ഇബ്രാഹിം ‘അന മോർ ഫിക് ആര്‍ട്ടില്‍’ ഒരുക്കിയ ‘സായിദ് ഫാദര്‍ ഒാഫ് ദി യൂണിറ്റി’ എന്ന ശൈഖ് സായിദിന്റെ ചിത്രം ശ്രദ്ധേയ മാ വുന്നു.

ലോഹ ലോഹദണ്ഡു കളില്‍ കറുത്ത നിറം പൂശി ഒരു പ്രത്യേക രീതിയില്‍ പീഠത്തിലാണ് ഉറപ്പി ച്ചിരി ക്കുന്നത്. 210 സെന്റി മീറ്റർ ഉയര വും 100 സെന്റി മീറ്റർ വീതി യും ഉള്ള ഈ അനമോർഫിക് ആര്‍ട്ട് ഒരു പ്രത്യേക ആംഗി ളിൽ നോക്കിയാൽ രാഷ്ട്ര പിതാവി ന്റെ രൂപം വ്യക്തത യോടെ തെളിഞ്ഞു കാണും എന്നതാണ് ഇതി ന്റെ സവി ശേഷത.
zayed-father-of-unity-anamorphic-art-by-nisar-ibrahim-ePathram

13 വർഷ മായി യു. എ. ഇ. യിലുള്ള തൃശൂർ ജില്ല യിലെ കൊടു ങ്ങല്ലൂർ പട്ടേപ്പാടം സ്വദേശി നിസ്സാര്‍ ഇബ്രാഹിം അറിയ പ്പെടുന്ന ചിത്ര കാരനും നടനും ഹ്രസ്വ സിനിമാ സംവി ധായ കനുമാണ്.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

2 of 212

« Previous Page « ഫിലിം ഇവന്റ് ഷോർട്ട് ഫിലിം മത്സരം സംഘടി പ്പിക്കുന്നു
Next » ശ്രീദേവി അന്തരിച്ചു »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine