സംഗീത നിശ ‘മെഹ്‌ഫിൽ മേരെ സനം’ നവംബറിൽ

October 14th, 2022

logo-mehfil-dubai-nonprofit-organization-ePathramഷാർജ : കലാ – സാഹിത്യ – സാംസ്‌കാരിക കൂട്ടായ്‌മ മെഹ്‌ഫിൽ ഇന്‍റർ നാഷണൽ ഒരുക്കുന്ന ‘മെഹ്‌ഫിൽ മേരെ സനം’ എന്ന സംഗീത നിശയും കലാ വിരുന്നും 2022 നവംബർ 19 ന് വൈകുന്നേരം 6 മണിക്ക് ഷാർജ ഇന്ത്യൻ അസ്സോസിയേഷൻ ഹാളിൽ നടക്കും. ഇന്തോ – അറബ് വീഡിയോ ഫെസ്റ്റും വിജയികൾക്കുള്ള പുരസ്‌കാര വിതരണവും ഉണ്ടായിരിക്കും. കൂടാതെ, ഡോക്യു മെന്‍ററി പ്രദർശനവും സംഗീത കലാ – സാഹിത്യ പരിപാടികളും അരങ്ങേറും.

മെഹ്ഫിൽ ദുബായ് ചെറു കഥാ മത്സര വിജയികൾ

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

അറ്റ്‌ലസ് രാമചന്ദ്രന്‍ അന്തരിച്ചു

October 3rd, 2022

atlas-ramachandran-ePathram

ദുബായ് : പ്രവാസി വ്യപാര പ്രമുഖനും ചലച്ചിത്ര നിര്‍മ്മാതാവും അഭിനേതാവുമായ അറ്റ്‌ലസ് രാമചന്ദ്രന്‍ (80) അന്തരിച്ചു. ഒക്ടോബര്‍ 2 ഞായറാഴ്ച രാത്രിയില്‍ ദുബായിലെ ആശുപത്രിയില്‍ വെച്ചയിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയില്‍ ആയിരുന്നു. ഇതിനിടെ ശനിയാഴ്ച രാത്രി നെഞ്ചു വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

ഭാര്യ ഇന്ദിരാ രാമചന്ദ്രനും മകള്‍ ഡോ. മഞ്ജു രാമ ചന്ദ്രനും മരണ സമയത്ത് കൂടെ ഉണ്ടായിരുന്നു. അന്ത്യ കർമ്മങ്ങൾ തിങ്കളാഴ്ച വൈകുന്നേരം ദുബായിൽ നടക്കും.

അറ്റ്ലസ് ജ്വല്ലറിയുടെ ‘ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ എന്നുളള പരസ്യ വാചക ത്തിലൂടെയാണ് അദ്ദേഹം ഏറെ ജനകീയന്‍ ആയത്.

atlas-ramachandran-in-gulf-based-tele-film-meghangal-ePathram

പുതു സംവിധായകരെ പ്രോത്സാഹിപ്പിക്കുവാന്‍ മുന്നില്‍ നിന്ന അറ്റ്ലസ് രാമചന്ദ്രന്‍, ഗള്‍ഫില്‍ ചിത്രീകരിച്ച ഷലീല്‍ കല്ലൂരിന്‍റെ ‘മേഘങ്ങള്‍’ എന്ന ടെലി സിനിമയുമായി സഹകരിച്ചിരുന്നു. ഒരു വ്യപാരി എന്ന നിലയില്‍ തന്‍റെ സ്ഥാനം ഉറപ്പിക്കുക എന്നതില്‍ ഉപരി സിനിമാ നിര്‍മ്മാതാവ്, വിതരണക്കാരന്‍, അഭിനേതാവ് എന്നീ നിലകളില്‍ ശ്രദ്ധേയനായി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അത്യാധുനിക സാങ്കേതിക മികവുമായി റെഡ്‌ എക്സ് മീഡിയ

March 4th, 2021

redx-media-abudhabi-24-seven-news-ePathram
അബുദാബി : യു. എ. ഇ. യിലെ പ്രമുഖ സ്ഥാപനമായ റെഡ്‌ എക്സ് മീഡിയ യുടെ ഓഫീസും അത്യാധുനിക സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കിയ സ്റ്റുഡിയോ കോംപ്ലക്സും അടങ്ങിയ പുതിയ ആസ്ഥാനം അബു ദാബി അല്‍ സലാം സ്ട്രീറ്റില്‍ പ്രവർത്തനം ആരംഭിച്ചു

നവീകരിച്ച പ്രൊഡക്ഷൻ യൂണിറ്റിന്റെ ഉത്‌ഘാടന കർമ്മം ലുലു ഗ്രൂപ്പ് മാർക്കറ്റിംഗ് & കമ്യൂണിക്കേഷൻസ് ഡയറക്ടർ വി. നന്ദ കുമാര്‍ നിർവ്വഹിച്ചു. സായിദ് തീയ്യറ്റർ ഫോർ ടാലെന്റ്റ് ആൻഡ് യൂത്ത് ഡയറക്ടർ ഫദിൽ സലേഹ് അൽ തമീമി, സ്റ്റുഡിയോ ലോഞ്ച് നിർവ്വഹിച്ചു.

hanif-kumaranellur-redx-office-inauguration-ePathram
ചുരുങ്ങിയ കാലം കൊണ്ടു തന്നെ വാർത്താ മേഖലയില്‍ സജീവ സാന്നിദ്ധ്യ മായി മാറിയ അബുദാബി 24 സെവൻ ന്യൂസ് ചാനലിന്റെ ഓഫീസും ഇനി മുതൽ പുതിയ കോംപ്ലക്സില്‍ ആയിരിക്കും. വാര്‍ത്തകള്‍ നല്‍കുവാന്‍ 055 628 99 09 എന്ന നമ്പറില്‍ ബന്ധപ്പെടാം.

സിനിമക്കു വേണ്ടിയുള്ള ഡബ്ബിംഗ് ബൂത്ത്, സോംഗ് റെക്കോർഡിംഗ് ബൂത്ത് എന്നിവയും 22 എഡിറ്റിംഗ് സ്യൂട്ടും, 5 ഗ്രാഫിക്സ് സ്യൂട്ടും ഒരുക്കിയിട്ടുണ്ട്. ലൈവ് സ്പോട്ട് എഡിറ്റിംഗ്, ഡ്രോൺ വിഷ്വൽസ് എന്നീ രംഗ ങ്ങളിൽ ശ്രദ്ധ നേടിയ പ്രൊഡക്ഷൻ ഹൗസ് ആണ് റെഡ് എക്സ് മീഡിയ.

1500 സ്‌ക്വയർ ഫീറ്റ് വിസ്തൃതി യിൽ വിശാല മായ ക്രോമോ ഫ്ലോർ, 750 സ്‌ക്വയർ ഫീറ്റ് വിസ്തൃതി യിൽ മിനി ക്രോമോ ഫ്ലോർ എന്നിവ പുതിയ സമുച്ചയ ത്തിൽ ഒരുക്കിയിട്ടുണ്ട്.

ആധുനിക സാങ്കേതിക മികവോടെ, നവീന പദ്ധതികളു മായി റെഡെക്സ് മീഡിയ ആൻഡ് ഇവന്റ് മാനേജ്‌ മെന്റ് യു. എ. ഇ. യിൽ സജീവമാകും എന്ന് മാനേജിംഗ് ഡയറക്ടർ ഹനീഫ് കുമാരനെല്ലൂർ അറിയിച്ചു.

abudhabi-24-seven-news-redx-ePathram

അബുദാബി അല്‍ സലാം സ്ട്രീറ്റിൽ ശ്രീലങ്കൻ എംബസി യുടെ അടുത്താണ് ആധുനിക സൗകര്യ ങ്ങളോടെ റെഡ്‌ എക്സ് മീഡിയ പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്.

ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡണ്ട് പി. ബാവാ ഹാജി, ഐ. എസ്. സി. ജനറൽ സെക്രട്ടറി ജോജോ ജെ. അമ്പൂക്കൻ, സമാജം ആക്ടിംഗ് പ്രസിഡണ്ട് സലിം ചിറക്കൽ, ലുലു ഫിനാൻഷ്യൽ ഗ്രൂപ്പ് ബിസിനസ്സ് റിലേഷൻസ് ഹെഡ് അജിത് ജോൺസൺ, അഹല്യ ഗ്രൂപ്പ് എം. ഡി. ഓഫീസ് മാനേജർ സൂരജ് പ്രഭാകർ, മുഷ്‌രിഫ് മാൾ മാനേജർ അരവിന്ദ് രവി, ലൈത് ഇലക്ട്രോ മെക്കാനിക്കൽ സി. ഇ. ഒ. ഫ്രാൻസിസ് ആന്റണി, ഇന്ത്യന്‍ മീഡിയ പ്രസിഡണ്ട് റാഷിദ് പൂമാടം, ലുലു ഗ്രൂപ്പ് പ്രതി നിധി ബിജു കൊട്ടാരത്തിൽ, സാമൂഹിക പ്രവർത്തകൻ എം. എം. നാസർ കാഞ്ഞങ്ങാട് തുടങ്ങി സംഘടനാ രംഗ ത്തേയും വ്യവസായ വാണിജ്യ രംഗ ത്തെയും പ്രമുഖർ ഉല്‍ഘാടന ചടങ്ങിൽ സംബന്ധിച്ചു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

കുഞ്ഞാലി മരക്കാര്‍ ചരിത്ര ഡോക്യൂമെന്ററി പ്രകാശനം ചെയ്തു

January 14th, 2015

kunjali-marakkar-historical-visual-treat-ePathram
ദോഹ : അധിനി വേശ ശക്തിയായ പോര്‍ച്ചുഗീസ് കടല്‍ കൊള്ള ക്കാര്‍ക്ക് എതിരെ ആഞ്ഞടിച്ച ഇന്ത്യ യുടെ ആദ്യത്തെ നാവിക മേധാവി കളായ കുഞ്ഞാലി മരക്കാര്‍ മാരുടെ ത്യാഗോജ്ജ്വല മായ ജീവിത കഥ പറഞ്ഞ ‘കുഞ്ഞാലി മരക്കാര്‍’ എന്ന ചരിത്ര ഡോക്യൂ മെന്ററിയുടെ ദോഹ യിലെ പ്രകാശനം, സ്റ്റാര്‍ കാര്‍ ആക്‌സസസറീസ് മാനേജിംഗ് ഡയറ ക്ടറും കുഞ്ഞാലി മരക്കാര്‍ മാരുടെ നാട്ടു കാരനു മായ നിഅ്മതുല്ല കോട്ടക്കലിന് ആദ്യ സി. ഡി. നല്‍കി സൗദിയ ഗ്രൂപ്പ് ഓഫ് കമ്പനീസ് മാനേജിംഗ് ഡയറക്ടര്‍ എന്‍ . കെ. എം. മുസ്തഫ നിര്‍വഹിച്ചു.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എ. ബി. എല്‍. മൂവീസ് പുറത്തിറക്കിയ കുഞ്ഞാലി മരക്കാര്‍ എന്ന ചരിത്ര ഡോക്യൂമെന്ററി യെ ഗള്‍ഫിലെ പ്രേക്ഷകര്‍ക്ക് പരിചയ പ്പെടുത്തുന്നത് മീഡിയ പ്ലസ്.

media-plus-kunhali-marakkar-cd-release-in-qatar-ePathram

ദോഹയിലെ ഫ്രന്റ്‌സ് കള്‍ചറല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ ബ്രാഡ്മ ഗ്രൂപ്പ് ചെയര്‍ മാന്‍ കെ. എല്‍. ഹാഷിം, മനാമ മൊയ്തീന്‍, സിറ്റി എക്‌സ്‌ ചേഞ്ച് റിലേഷന്‍ ഷിപ്പ് മാനേജര്‍ മുഹമ്മദ് മുഹ്‌സിന്‍, സ്റ്റാര്‍ കാര്‍ വാഷ് മാനേജിംഗ് ഡയറക്ടര്‍ പി. കെ. മുസ്തഫ, ഫ്രന്റ്‌സ് കള്‍ചറല്‍ സെന്റര്‍ എക്‌സി ക്യൂട്ടീവ് ഡയറക്ടര്‍ ഹബീബു റഹ് മാന്‍ കിഴിശ്ശേരി, എ. എ. ബഷീര്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

സജ്ഞയ് ചപോല്‍ക്കര്‍, അഫ്‌സല്‍ കിള യില്‍, സെയ്തലവി അണ്ടേ ക്കാട്, ഷബീറലി കൂട്ടില്‍, സിയാറുഹ്മാന്‍ മങ്കട, ഖാജാ ഹുസൈന്‍ പാലക്കാട്, മുഹമ്മദ് റഫീഖ് തങ്കയത്തില്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

മീഡിയ പ്ലസ് സി. ഇ. ഒ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. സഅദ് ഖിറാഅത്ത് നടത്തി. മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അബ്ദുല്‍ ഫത്താഹ് നിലമ്പൂര്‍ സ്വാഗതം പറഞ്ഞു.

ഖത്തറില്‍ ഡോക്യു മെന്ററി യുടെ സൗജന്യ കോപ്പികള്‍ ആവശ്യ മുള്ളവര്‍ 44 32 48 53, 55 01 96 26 എന്നീ നമ്പറു കളില്‍ ബന്ധപ്പെടണം.

– കെ. വി. അബ്ദുല്‍ അസീസ്‌ -ചാവക്കാട്, ദോഹ – ഖത്തര്‍.

- pma

വായിക്കുക: , , , ,

Comments Off on കുഞ്ഞാലി മരക്കാര്‍ ചരിത്ര ഡോക്യൂമെന്ററി പ്രകാശനം ചെയ്തു

ദൃശ്യ വിസ്മയം ഒരുക്കി ‘പ്രവാസോത്സവം ഖത്തര്‍’ വ്യാഴാഴ്ച അരങ്ങില്‍ എത്തും

November 27th, 2014

media-one-qatar-pravasolsavam-ePathram
ദോഹ : ഖത്തറില്‍ “പ്രവാസോത്സവം” അരങ്ങില്‍ എത്തിക്കാനുള്ള ഒരുക്ക ങ്ങൾ പൂർത്തി യായതായി സംഘാടകർ വാർത്താ സമ്മേളന ത്തിൽ അറിയിച്ചു.

നവംബര്‍ 27 വ്യാഴാഴ്ച വൈകുന്നേരം 7 മണിക്ക് ദോഹ യിലെ ഇൻഡസ്ട്രിയൽ ഏരിയ യിലെ വെസ്റ്റ്‌എൻഡ് പാർക്ക് ആംഫി തിയറ്ററിലാണ് മീഡിയ വണ്‍ സംഘടിപ്പിക്കുന്ന പരിപാടി നടക്കുക .

ഷാർജ പ്രവാസോത്സവ ത്തിലൂടെ പ്രവാസ ത്തിൻറെ അര നൂറ്റാണ്ട് വേദിയില്‍ എത്തിച്ച മീഡിയ വണ്‍, നമ്മുടെ ജീവിത ത്തിൻറെ ഭാഗമായി തീർന്ന ടെലിവിഷന്റെ ഭൂതവും വർത്തമാനവും അരങ്ങില്‍ എത്തിക്കാനുള്ള ശ്രമ മാണ് പ്രവാസോത്സവ ത്തിലൂടെ ലക്ഷ്യം വെക്കുന്നതെന്ന് മീഡിയ വണ്‍ എം. ഡി. അബ്ദുസ്സലാം അഹമ്മദ് പറഞ്ഞു .

പരിപാടി യിൽ മലയാള സിനിമാ ലോകത്തെ പ്രമുഖരും കലാ സാംസ്കാരിക പ്രവർത്ത കരും പങ്കെടുക്കുമെന്ന് ”പ്രവാസോത്സവം ഖത്തർ ” സംവിധാനം ചെയ്യുന്ന മീഡിയ വണ്‍ സീനിയർ ജനറൽ മാനേജരും പ്രമുഖ ഗാന രചയിതാവുമായ ഷിബു ചക്രവർത്തി പറഞ്ഞു .

ടെലിവിഷന്റെ ചരിത്ര ത്തിനപ്പുറം വിനോദവും വിജ്ഞാനവും കോർത്തിണക്കിയ ആദ്യ ” ഇൻഫോ ടൈൻമെൻറ് സ്റ്റേജ് ഷോ ” യായിരിക്കും പരിപാടി യെന്നും അദ്ദേഹം പറഞ്ഞു .

media-one-qatar-pravasolsavam-poster-ePathram

നായക കഥാകാരനായി  സിനിമാ സംവിധായകനും നടനുമായ ജോയി മാത്യു വേദിയിലെത്തും. പൊട്ടിച്ചിരിപ്പിക്കുന്ന കോമഡി സ്കിറ്റു കളുമായി മാമു ക്കോയയും , ഇന്ദ്രൻസും ജാഫർ ഇടുക്കിയും , മീഡിയ വണ്‍ എം 80 മൂസയും കുടുംബവും ഉണ്ടാകും .

പ്രശസ്ത മജീഷ്യൻ ഗോപിനാഥ്‌ മുതുകാട് അവതരിപ്പിക്കുന്ന ഇന്ദ്ര ജാല പ്രകടനങ്ങള്‍, ആത്മാവിനെ ആർദ്ര മാക്കുന്ന ഗാന ങ്ങളുമായി ഷഹബാസ് അമന്‍, ഗായത്രി, അഫ്സല്‍, രഹ്ന, ഹരിചരണ്‍, രമ്യ നമ്പീശന്‍ എന്നിവരും അറബ് സംഗീത ത്തിൻറെ തനിമ യുമായി നാദിർ അബ്ദുസ്സലാം , അറബ് നൃത്തങ്ങളുടെ ചുവടുമായി ഖത്തർ, ഫലസ്തീൻ, ഈജിപ്റ്റ്‌ നൃത്ത സംഘങ്ങളും പരിപാടിക്ക് മാറ്റ് കൂട്ടും.

പരിപാടി യിലേക്കുള്ള പ്രവേശന ത്തിനായി വൈകുന്നേരം 5 മണി മുതൽ ഗേറ്റ് തുറക്കു മെന്നും പ്രവേശന ടിക്കറ്റുകൾ പരിപാടി നടക്കുന്ന വെസ്റ്റ് എൻഡ് പാർക്കിലെ ടിക്കറ്റ് കൌണ്ടറിൽ വ്യാഴാഴ്ച ഉച്ചക്ക് മൂന്ന് മണി മുതൽ ലഭ്യ മായിരിക്കുമെന്നും സംഘാടകർ പറഞ്ഞു. മീഡിയ പ്ലസ് ആണ് പരിപാടിയുടെ ഒഫീഷ്യൽ ഇവൻറ് മാനേജ്മെൻറ് കമ്പനി .

കെ. വി. അബ്ദുൽ അസീസ്‌ – ചാവക്കാട് , ദോഹ – ഖത്തർ

- pma

വായിക്കുക: , , ,

Comments Off on ദൃശ്യ വിസ്മയം ഒരുക്കി ‘പ്രവാസോത്സവം ഖത്തര്‍’ വ്യാഴാഴ്ച അരങ്ങില്‍ എത്തും

2 of 5123»|

« Previous Page« Previous « കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അലൂമ്നെ രജത ജൂബിലി വെള്ളിയാഴ്ച
Next »Next Page » യു. എ. ഇ. യിലെ പള്ളികളില്‍ മഴക്ക് വേണ്ടി പ്രാര്‍ത്ഥന നടന്നു »



  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്
  • ഓർമ – ബോസ്‌ കുഞ്ചേരി സാഹിത്യ പുരസ്കാരം ഹുസ്ന റാഫി, വെള്ളിയോടൻ എന്നിവർക്ക്
  • ഒന്നാമത് റെജിൻ ലാൽ മെമ്മോറിയൽ ട്രോഫി ഡി. സി. എ. ടീമിന്
  • യുവ കലാ സന്ധ്യ : മന്ത്രി ജി. ആർ. അനിൽ ഉദ്ഘാടനം ചെയ്യും
  • ഹൈദരലി ശിഹാബ് തങ്ങൾ എഫ്. എസ്. ഇ. രൂപീകരിച്ചു
  • തൊഴില്‍ നഷ്ട ഇന്‍ഷുറന്‍സ് : ഇനി മുതല്‍ രണ്ടു വർഷത്തേക്കു മാത്രം
  • അരോമ യു. എ. ഇ. കമ്മിറ്റി പുനഃസംഘടിപ്പിച്ചു
  • മുഗള്‍ ഗഫൂര്‍ അവാര്‍ഡ് പി. ബാവാ ഹാജിക്ക്
  • അറബി ഭാഷ സംരക്ഷിക്കുന്നതില്‍ കേരളം വഹിച്ച പങ്ക് മഹത്തരം : സയ്യിദ് അലി അല്‍ ഹാഷിമി
  • പയ്യന്നൂർ സൗഹൃദ വേദിക്കു പുതിയ നേതൃത്വം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine