അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ യു. എ. ഇ. അടിസ്ഥാനത്തില്‍ സംഘടി പ്പിക്കുന്ന ഹ്രസ്വ ചലച്ചിത്ര മത്സരം സെപ്റ്റംബര്‍ 29 നു കെ. എസ്. സി. യില്‍ വെച്ചു നടക്കും.
മത്സരത്തിലേക്കുള്ള എന്‍ട്രികള്‍ സെപ്റ്റംബര്‍ 20 ന് മുമ്പ് സെന്‍റര്‍ ഓഫീസില്‍ ഏല്‍പി ക്കണം. ചിത്ര ങ്ങളുടെ കുറഞ്ഞ സമയ ദൈര്‍ഘ്യം മൂന്ന് മിനിറ്റും പരമാവധി സമയം 10 മിനിറ്റു മാണ്. പൂര്‍ണ്ണമായും യു. എ. ഇ. യില്‍ ചിത്രീക രിച്ചതും മലയാള ത്തിലു ള്ളതു മായ ചിത്രം മാത്രമേ പരിഗണിക്കൂ. അഭിനേതാ ക്കളും സാങ്കേതിക രംഗത്ത് പ്രവര്‍ത്തി ക്കുന്നവരും അടക്കം എല്ലാ വരും യു. എ. ഇ. റസിഡന്‍റ് വിസ ഉള്ളവ രാകണം.
ചിത്ര ത്തിന്റെ രണ്ട് ഡി. വി. ഡി. കോപ്പികളും ഡിജിറ്റല്‍ പോസ്റ്ററു കളും കഥാ സംഗ്രഹവും അപേക്ഷ യോടൊപ്പം സമര്‍പ്പിക്കണം.
ഒരു സംവി ധായകന്‍െറ ഒരു സൃഷ്ടി മാത്രമേ സ്വീകരിക്കൂ. നല്ല ചിത്രം, സംവിധാ യകന്‍, തിരക്കഥ, നടന്‍, നടി, ബാലതാരം, സംഗീതം, എഡിറ്റിംഗ് എന്നിവയ്ക്ക് പുരസ്കാര ങ്ങള്‍ നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് : 050 – 75 13 609, 02 – 631 44 55.