വിയറ്റ്‌നാമില്‍ ചിത്രീകരിച്ച മലയാള ഹ്രസ്വ ചിത്ര ത്തിന്റെ പ്രദര്‍ശനം അബുദാബി യില്‍

July 24th, 2015

the-other-side-short-film-of-nazim-mohamed-ePathram
അബുദാബി : പ്രവാസി കലാകാരനായ നാസിം മുഹമ്മദ്‌ വിയറ്റ്‌നാമില്‍ വെച്ച് ചിത്രീകരിച്ച ‘ദി അദർ സൈഡ്’ എന്ന മലയാള ഹ്രസ്വ സിനിമ യുടെ ആദ്യ പ്രദര്‍ശനം ജൂലായ് 24 വെള്ളിയാഴ്ച വൈകു ന്നേരം ആറു മണിക്ക് അബുദാബി യിലെ സ്റ്റെപ്‌സ് ആന്‍ഡ് സ്ട്രിംഗ്സ് ഇവന്റ് ഹാളില്‍ നടക്കും.

യൂണിലൂമിന യുടെ ബാനറില്‍ ചിത്രം കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് അബുദാബിയില്‍ ജോലി ചെയ്യുന്ന നാസിം മുഹമ്മദാണ്. വിയറ്റ്‌നാം താരങ്ങള്‍ക്കൊപ്പം മലയാളി കളായ പ്രീത ജേക്കബ്, അപര്‍ണ വിനോദ്, അനുഗ്രഹ ഹരിശ്രീ, അഞ്ജന വൈശാഖ് എന്നിവരും അഭിനയിക്കുന്നു.

- pma

വായിക്കുക: ,

Comments Off on വിയറ്റ്‌നാമില്‍ ചിത്രീകരിച്ച മലയാള ഹ്രസ്വ ചിത്ര ത്തിന്റെ പ്രദര്‍ശനം അബുദാബി യില്‍

ഹ്രസ്വ സിനിമ ‘കട്ടപ്പൊക’ ദുബായില്‍ റിലീസ് ചെയ്യുന്നു

May 1st, 2015

kattappoka-shan-jaz-short-movie-ePathram
ദുബായ് : സമൂഹ നന്മയെ ലക്‌ഷ്യം വെച്ച് ദുബായിലെ കലാ കാരന്മാര്‍ ഒരുക്കുന്ന ‘കട്ടപ്പൊക’ എന്ന ഹ്രസ്വ സിനിമ, മേയ് ഒന്ന് വെള്ളി യാഴ്ച റിലീസ് ചെയ്യും. ദുബായ് റാഷിദ് ഹോസ്പിറ്റൽ ലൈബ്രറി ഹാളിൽ വെച്ച് നടക്കുന്ന പ്രീമിയര്‍ ഷോ യോട് കൂടിയാണ് കട്ടപ്പൊക റിലീസ് ചെയ്യുന്നത്.

പുകവലി എന്ന വിപത്തിന് എതിരെ ശക്തമായ മുന്നറി യിപ്പു മായി ട്ടാണ് ഈ ചിത്രം ഒരു കുടുംബ പശ്ചാത്തലത്തില്‍ ഒരുക്കി യിരിക്കു ന്നത്.

യു എ ഇ യിലെ അറിയ പ്പെടുന്ന കലാ കാരനും ഭാവന ആര്‍ട്ട്സ് സൊസൈറ്റി യുടെ സജ്ജീവ പ്രവർത്ത കനു മായ ഷാനവാസ് എം. അബ്ബാസ് കഥയും തിരക്കഥയും രചിച്ചു പ്രസിദ്ധ സംവിധായകൻ രാജു രാമ ചന്ദ്രൻ സംവിധാനം ചെയ്ത ഈ ഹൃസ്വ ചിത്രം പുകവലി ക്കുള്ള മുന്നറി യിപ്പി നൊപ്പം ദാമ്പത്യ ബന്ധ ങ്ങളിലെയും സൌഹൃദ ബന്ധ ങ്ങളി ലെയും ഉൾപിരിവു കളെ തന്മയത്വമായി വരച്ചു കാട്ടുന്നു.

പ്രവാസ ലോകത്തെ ശ്രദ്ധേയരായ കലാ കാരന്മാര്‍ ക്യാമറക്ക്‌ മുന്നിലും പിന്നിലുമായി അണി നിരക്കുന്നു എന്നതാണ് ഈ ചിത്രത്തിനെ മറ്റൊരു പ്രത്യേകത.

- pma

വായിക്കുക: ,

Comments Off on ഹ്രസ്വ സിനിമ ‘കട്ടപ്പൊക’ ദുബായില്‍ റിലീസ് ചെയ്യുന്നു

ഡോക്യുമെന്‍ററിക്ക് അംഗീകാരം

April 19th, 2015

ദുബായ് : മലബാര്‍ കലാപ ചരിത്രത്തെ ക്കുറിച്ച് ദുബായ് കെ. എം. സി. സി. ക്കു വേണ്ടി മീഡിയാ വിഭാഗം നിര്‍മിച്ച ‘മലബാര്‍ കലാപം’ എന്ന ഡോക്യുമെന്‍ററിക്ക് ഓള്‍ ഇന്ത്യ ചില്‍ഡ്രന്‍സ് എഡ്യുക്കേഷ ണല്‍ ഓഡിയോ ആന്‍ഡ് വീഡിയോ ഫിലിം ഫെസ്റ്റി വെല്‍ 2015-ല്‍ മികച്ച സൃഷ്ടി ക്കുള്ള ദേശീയ പുരസ്‌കാരം നേടി.

‘ഇന്ത്യന്‍ സ്വതന്ത്ര്യ സമര ത്തിന്റെ നാള്‍ വഴികള്‍’ എന്ന പേരില്‍ ചിത്രീ കരിക്കുന്ന ഡോക്യുമെന്‍ററി കളില്‍ രണ്ടാമത്തേ താണ് ‘മലബാര്‍ കലാപം’.

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ത്തില്‍ മായാത്ത മുദ്രകള്‍ പതിപ്പിച്ച ഏടു കള്‍ പുതു തലമുറയ്ക്ക് പരിചയ പ്പെടുത്തുക എന്ന ലക്ഷ്യ ത്തോടു കൂടിയാണ് ദുബായ് കെ. എം. സി. സി. ഈ പരമ്പര യുമായി സഹ കരിച്ചത് എന്ന് ഭാരവാഹികള്‍ അറിയിച്ചു.

‘മലബാര്‍ കലാപം’ ഛായാഗ്രഹണവും സംവിധാനവും നിര്‍വഹിച്ചത് സന്തോഷ് പി. ഡി. അക്കാദമിക് കാര്യങ്ങള്‍ നിര്‍വഹിച്ചത് കാലിക്കറ്റ് സര്‍വ കലാശാലാ സി. എച്ച്. ചെയര്‍. വിവരണം ഡോ. ഡൊമിനിക്ക് ജെ. കാട്ടൂര്‍, എഡിറ്റിംഗ് ഹരി രാജാക്കാട്, സംഗീതം സി. രാജീവ്, ഗ്രാഫിക് ബിനു കുമാര്‍ എന്നിവര്‍ നിര്‍വഹിച്ചു.

ഡല്‍ഹി യില്‍ നടന്ന ഓള്‍ ഇന്ത്യ ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റി വെലിന്റെ സമാപന ചടങ്ങില്‍ ഡോക്യുമെന്‍ററിക്ക് ലഭിച്ച പുരസ്‌കാരം സംവിധായകന്‍ സന്തോഷ് ഏറ്റു വാങ്ങി.

- pma

വായിക്കുക: , , ,

Comments Off on ഡോക്യുമെന്‍ററിക്ക് അംഗീകാരം

സംവിധായകൻ സലാം ബാപ്പുവിനെ ആദരിച്ചു

April 15th, 2015

red-wine-film-director-salam-bappu-ePathram
അല്‍ ഐന്‍ : ഹ്രസ്വ സന്ദർശനാർത്ഥം യു. എ. ഇ. യിൽ എത്തിയ പ്രമുഖ ചലച്ചിത്ര സംവിധായകന്‍ സലാം ബാപ്പുവിനെ അല്‍ ഐന്‍ ഫിലിം ക്ലബ്ബ് ആദരിച്ചു.

ക്ലബ്ബ് അംഗങ്ങളായ നൗഷാദ് വളാഞ്ചേരി, ബൈജു പട്ടാലി, റോബി വര്‍ഗീസ്, ഉല്ലാസ് തറയില്‍ എന്നിവര്‍ ചേര്‍ന്ന് അല്‍ ഐന്‍ ഫിലിം ക്ലബ്ബിന്റെ ഉപഹാരം സമ്മാനിച്ചു.

അല്‍ ഐന്‍ ഫിലിം ക്ലബ്ബിന്റെ രണ്ടാമത് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം മത്സര ത്തിന്റെ തീയ്യതി പ്രഖ്യാപനവും ചടങ്ങില്‍ നടന്നു.

- pma

വായിക്കുക: , , ,

Comments Off on സംവിധായകൻ സലാം ബാപ്പുവിനെ ആദരിച്ചു

ചലച്ചിത്ര പ്രവര്‍ത്തകരുടെ വിവരങ്ങള്‍ അടങ്ങിയ ഡയരക്ടറി പ്രസിദ്ധീകരിക്കുന്നു

March 31st, 2015

logo-ifmaa-international-film-making-and-acting-academy-ePathram
ദുബായ് : പ്രവാസികളായ ചലച്ചിത്ര പ്രവര്‍ത്തകരുടെ വിശദാംശ ങ്ങള്‍ ഉള്‍പ്പെടുത്തി ക്കൊണ്ട് യു. എ. ഇ. യില്‍ നിന്നും ഒരു ഡയരക്ടറി പ്രസിദ്ധീ കരിക്കുന്നു.

ഇന്റര്‍നാഷണല്‍ ഫിലിം മേക്കിംഗ് ആന്‍ഡ് ആക്ടിംഗ് അക്കാദമി ( I F M A A ) യുടെ നേതൃത്വത്തില്‍ യു. എ. ഇ. യിലെ വിവിധ ഫിലിം ക്ലബ്ബു കളുമായി സഹകരിച്ചു കൊണ്ടാ ണ് ഈ ഡയരക്ടറി തയ്യാറാ ക്കുന്നത്.

ഫീച്ചര്‍ ഫിലിം, ഷോര്‍ട്ട് ഫിലിം, ടെലിവിഷന്‍ എന്നീ മേഖലകളില്‍ ക്യാമറക്ക്‌ മുന്നിലും പിന്നിലുമായി പ്രവര്‍ത്തിക്കുന്ന യു. എ. ഇ. യിലെ പ്രവാസി മലയാളി കള്‍ ഡയരക്ടറി യില്‍ പ്രസിദ്ധീ കരി ക്കുന്നതി നായി തങ്ങളുടെ ഫോട്ടോയും വിശദാംശ ങ്ങളും താഴെ കൊടുത്തി രിക്കുന്ന ഇ – മെയില്‍ വിലാസ ത്തില്‍ അയക്കുക.

മേയ് മാസത്തില്‍ കോഴിക്കോട് വെച്ച് നടക്കുന്ന ഏക്ത ഇന്റർ നാഷണൽ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിൽ വെച്ച് ഈ ഡയരക്ടറി യുടെ പ്രകാശനം നടത്തും എന്ന് ഇഫ്‌മാ ഡയറക്ടർ രൂപേഷ് തിക്കൊടി അറിയിച്ചു.

eMail : ifmaauae @ gmail dot com

Phone : 055 788 18 55

- pma

വായിക്കുക: , , ,

Comments Off on ചലച്ചിത്ര പ്രവര്‍ത്തകരുടെ വിവരങ്ങള്‍ അടങ്ങിയ ഡയരക്ടറി പ്രസിദ്ധീകരിക്കുന്നു

14 of 281013141520»|

« Previous Page« Previous « ഓശാന പെരുന്നാള്‍ ആചരിച്ചു
Next »Next Page » മഹര്‍ 2015 : നിര്‍ധന യുവതികള്‍ക്കു വിവാഹ സഹായം »



  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine