അല്‍ ഐന്‍ : ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗ ത്തിന്റെ നേതൃത്വ ത്തില്‍ ‘നാനാത്വ ത്തില്‍ ഏകത്വം’ എന്ന പേരില്‍ വനിതോത്സവം സംഘടി പ്പിക്കുന്നു. സെപ്റ്റംബര്‍ 22 വെള്ളിയാഴ്ച അല്‍ ഐന്‍ ഐ. എസ്. സി. യില്‍ നടക്കുന്ന പരിപാടി യില്‍ ദേശീയ പുരസ്കാര ജേതാവും പ്രശസ്ത അഭി നേത്രി യുമായ സുരഭി ലക്ഷ്മി മുഖ്യാ തിഥി യായി സംബന്ധിക്കും.
ചടങ്ങില്‍ അല്‍ ഐനിലെ സാമൂഹിക സാംസ്‌കാ രിക രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച അല്‍ നാസര്‍ ഗ്രൂപ്പ് എം. ഡി. ജാനറ്റ് വര്‍ഗീസ്, അല്‍ ഐന്‍ ജൂനിയേഴ്‌സ് ഗ്രൂപ്പ് എം. ഡി. തന്‍വീര്‍ അര്‍ഷിത്, അല്‍ ഫറാ ഗ്രൂപ്പ് ഡയറ ക്ടര്‍ ശാലിനി ഗംഗാ രമണി എന്നിവരെ ആദരിക്കും.
ഇന്ത്യ യുടെ വിവിധ മേഖല കളെ പ്രതി നിധീ കരിക്കുന്ന കലാ പരി പാടി കളും ‘സാരി ഇന്‍ സ്‌റ്റൈല്‍’ എന്ന ഫാഷന്‍ ഷോയും വനിതോല്‍സ വത്തി ന്റെ ഭാഗ മായി അവതരി പ്പിക്കും.
ദുബായ് : ആഗോള പ്രവാസി കൂട്ടായ്മ യായ വേള്‍ഡ് മലയാളി ഫെഡ റേഷന്‍ ദുബായ് ചാപ്റ്റർ രൂപീകര ണവും കുടുംബ സംഗമ വും ഷാർജ യിൽ വെച്ച് നടന്നു. ചടങ്ങിൽ മുഖ്യ അതിഥി യായി സംബ ന്ധിച്ച ഫെഡ റേഷന്‍ ഗ്ലോബൽ കോഡി നേറ്റർ പ്രിൻസ് പള്ളി ക്കുന്നേൽ (ആസ്ട്രിയ) കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു.
പ്രിന്‍സ് പള്ളിക്കുന്നേല്‍ സംഗമം ഉല്‍ഘാടനം ചെയ്യുന്നു
ഫെഡറേഷന്‍ ദുബായ് ചാപ്റ്റർ പ്രസിഡണ്ട് സിയാദ് കൊടുങ്ങല്ലൂർ, ജനറൽ സെക്രട്ടറി സാബുവർഗ്ഗീസ്, ട്രഷറർ സി. പി. വീരാൻകുട്ടി, വൈസ് പ്രസിഡന്റു മാരായ ശ്രീവിദ്യാ സജീഷ്, ഫാരിഷ് മൊയ്തീന്‍, സെക്ര ട്ടറി മാരായ ഷഹനാസ്, സാദിഖ് അസീസ് എന്നിവരുടെ നേതൃത്വ ത്തിൽ 17 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെ തെരഞ്ഞെ ടുത്തു. ജയിംസ് മാത്യു, ഡോ. ഷിഹാ ബുദ്ദീന്‍, നൗഷാദ് പി. ഷാഹുല്‍, സുനില്‍ അലി എന്നിവ രാണ് രക്ഷാധി കാരി കള്‍.
പ്രസി: സിയാദ്, സെക്ര: സാബു വർഗ്ഗീസ്, ട്രഷ: സി. പി. വീരാൻകുട്ടി
ഫെഡറേഷന്‍ യു. എ. ഇ. കോഡി നേറ്റര്‍ ഫിറോസ് മണ്ണാർ ക്കാട് അദ്ധ്യക്ഷത വഹിച്ചു. അഡ്വക്കേറ്റ് എ. എസ്. ധീരജ്, തമിഴ് സിനിമാ സംവിധാ യകനും മലയാളി യുമായ യു. ജയ കൃഷ്ണൻ, ഡോ. ഷിഹാ ബുദ്ദീന്‍, സുബൈർ തളിപ്പറമ്പ്, പി. എം. അബ്ദുൽ റഹിമാൻ, യാസിർ ഹമീദ്, ശരീഫ് മാന്നാർ, ഫെഡ റേഷൻ അലൈൻ കോഡി നേറ്റർ നൗഷാദ് വളാഞ്ചേരി തുടങ്ങിയവര്‍ ആശംസ കള്‍ അര്‍പ്പിച്ചു. അനന്ത ലക്ഷ്മി, അമൃതാ മനോജ്, മാളവിക മനോജ് എന്നിവര്‍ കവിത കള്‍ ആലപിച്ചു. അംഗ ങ്ങളെ പരിചയ പ്പെടു ത്തുവാന്‍ യാസിർ ഹമീദ് നേതൃത്വം നല്‍കി.
56 രാജ്യ ങ്ങളിലെ മലയാളി കൾ അംഗ ങ്ങളായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ആദ്യ ലോകസമ്മേളനം ഓസ്ട്രിയ യിലെ വിയന്നയിൽ 2017 നവംബർ 2, 3 തിയ്യതി കളിൽ നടക്കും എന്നും ദുബായ് ചാപ്റ്റർ പ്രതി നിധി കൾ പരിപാടി യിൽ സംബന്ധിക്കും എന്നും സംഘാടകർ അറിയിച്ചു.
അബുദാബി : പ്രമേയ ത്തിലും അവതരണ ത്തിലും വിത്യസ്ഥത യുമായി അബു ദാബി യിലെ ഇരുപതിൽ പരം കലാ കാരന്മാർ അണി നിരന്ന ‘നോട്ട് ഔട്ട്’ എന്ന ഹൃസ്വ ചിത്രത്തിന്റെ ആദ്യ പ്രദർശനം അബു ദാബി യിൽ നടന്നു.
വിവിധ മേഖല കളിൽ മികവ് തെളിയിച്ച യു. എ. ഇ. യിലെ പ്രതിഭ കളെ ക്യാമറക്കു മുന്നിലും പിന്നിലും അണി നിരത്തി യാണ് ‘നോട്ട് ഔട്ട്’ എന്ന ചിത്രം ഹൃസ്വ ചിത്രം തയ്യാ റാക്കി യിരിക്കുന്നത്. സൺ മൈക്രോ യുടെ ബാനറിൽ ഹനീഫ്, ജ്യോതീഷ് എന്നി വർ ചേർന്ന് നിർമ്മിച്ച ചിത്രം, രചന യും സംവി ധാനവും നിർവ്വ ഹിച്ചി രിക്കുന്നത് ഷാജി പുഷ്പാംഗദൻ.
അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ നടന്ന ചടങ്ങിൽ പ്രമുഖ കവിയും ഗാന രചയി താവുമായ കാനേഷ് പൂനൂർ, അബുദാബി മലയാളീ സമാജം പ്രസിഡന്റ് വക്കം ജയലാൽ, ഐ. എസ്. സി. ട്രഷറർ റഫീഖ്, ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്റ്റർ രമേശ് പയ്യന്നൂർ, ഗായകനും റേഡിയോ അവതാര കനുമായ രാജീവ് കോടമ്പള്ളി, ടി. പി. ഗംഗാധരൻ, ബി.യേശു ശീലൻ, ഷാജി പുഷ്പാംഗദൻ, സമീർ കല്ലറ എന്നിവർ ചേർന്ന് നില വിളക്ക് കൊളുത്തി ഔപ ചാരിക ഉദ്ഘാടനം നിർവ്വ ഹിച്ചു. തുടർന്ന് സിനിമ പ്രദർശി പ്പിക്കു കയും ചിത്ര ത്തെ കുറി ച്ചുള്ള സംവാ ദവും നടന്നു.
യു. എ. ഇ. യിലെ മാധ്യമ പ്രവർത്ത കനും അഭി നേതാവു മായ സമീർ കല്ലറ പ്രധാന വേഷ ത്തിൽ എത്തുന്ന നോട്ട് ഔട്ടില്‍ മലയാള സിനിമയിലെ പ്രവാസി സാന്നിദ്ധ്യവും പ്രമുഖ അഭി നേതാവു മായ കെ. കെ. മൊയ്‌തീൻ കോയ, പി. എം. അബ്‌ദുൾ റഹിമാൻ, ബി. യേശു ശീലൻ, ബാഹു ലേയൻ, ലക്ഷ്മി, ജോബീസ് ചിറ്റിലപ്പിള്ളി, റഫീഖ് വടകര, ദീപു, ശ്രീകാന്ത് തുടങ്ങിയ ശ്രദ്ധേയ രായ കലാ കാരൻമാർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു.
ക്രിക്കറ്റിനായി ജീവിതം ഉഴിഞ്ഞു വെച്ച ഒരു പ്രവാസി യുടെ ജീവിത ത്തിലെ ഉയർച്ച താഴ്ചകൾ ചിത്രീ കരിച്ച’നോട്ട് ഔട്ട്’ അബു ദാബി സായിദ് ക്രിക്കറ് സ്റ്റേഡിയ ത്തിന്റെ പച്ഛാത്തല ത്തിലാണ് ഒരുക്കി യത്. ക്യാമറ മെഹറൂഫ് അഷ്റഫ്. എഡിറ്റിംഗ് റിനാസ് സിനക്സ്. ഗാന രചന പ്രകാശൻ ഇരിട്ടി, സംഗീതം രഞ്ചു രവീന്ദ്രൻ, ആലാപനം അസ്ഹർ കണ്ണൂർ. നാസർ സിനക്സ്, ശരീഫ്, ഷാനവാസ് ഹബീബ്, ആന്റണി അമൃത രാജ്, ദീപക് രാജ്, നന്ദു വിപിൻ തുടങ്ങിയർ ചിത്രത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചു.
നോട്ട് ഔട്ടിന്റെ നിര്‍മ്മാതാവ് ജ്യോതിഷ്, ചിത്ര ത്തിലെ അഭി നേതാ ക്കള്‍ക്കും സാങ്കേതിക വിദഗ്ദര്‍ ക്കും പിന്നണി പ്രവര്‍ ത്ത കര്‍ക്കും ഉപഹാര ങ്ങള്‍ സമ്മാനിച്ചു.
അബുദാബി : ഇന്ത്യൻ സിനിമാ ചരിത്ര ത്തിൽ തങ്ക ലിപി കളിൽ എഴുത പ്പെടാൻ പോകുന്ന ‘മഹാ ഭാരത’ (രണ്ടാമൂഴം) എന്ന സിനിമ യുടെ വിശ ദാംശ ങ്ങൾ പ്രഖ്യാപിച്ചു.
അബുദാബി ആസ്ഥാന മായി പ്രവർ ത്തിക്കുന്ന എൻ. എം. സി. ഗ്രൂപ്പ് സ്ഥാപകനും യു. എ. ഇ. എക്സ് ചേഞ്ച്ഗ്രൂപ്പ് ചെയർമാനു മായ പ്രമുഖ പ്രവാസി വ്യവസായി ഡോക്ടർ. ബി. ആർ. ഷെട്ടി നിർ മ്മി ക്കുന്ന ‘മഹാ ഭാരത’ എം. ടി. വാസു ദേവൻ നായ രുടെ തിരക്കഥ യിൽ വി. എ. ശ്രീകുമാർ മേനോൻ സംവിധാനം ചെയ്യും.
ആയിരം കോടി മുതൽ മുടക്കിൽ നിർ മ്മിക്കുന്ന ചിത്രം മലയാള ത്തില്‍ മാത്രം ‘രണ്ടാമൂഴം’എന്ന പേരിലും മറ്റ് ഭാഷ കളിൽ ‘മഹാ ഭാരത’ എന്ന പേരിലും റിലീസ് ചെയ്യും.
എം. ടി. വാസുദേവൻ നായരോടുള്ള ആദര സൂചക മായിട്ടാണ് ചിത്ര ത്തിന്റെ മലയാള പതിപ്പിന് രണ്ടാമൂഴം എന്ന പേര് തന്നെ നല്‍കുന്നത് എന്നും മോഹൻ ലാൽ പ്രധാന വേഷം ചെയ്യുന്ന സിനിമ മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷ കളിൽ മാസ്റ്റർ പതിപ്പു കൾ ഇറക്കുന്ന തോടൊപ്പം ലോക മെങ്ങു മുള്ള കാണി കളി ലേക്ക് എത്തിക്കു വാനായി എല്ലാ ഇന്ത്യൻ ഭാഷ കളിലും പ്രമുഖ വിദേശ ഭാഷ കളിലും സബ് ടൈറ്റി ലുകൾ നൽകി ഡബ്ബു ചെയ്ത് ഇറക്കും എന്നും നമ്മുടെ മഹത്തായ പാരമ്പര്യ ത്തെയും സംസ്കാര ത്തെയും കുറിച്ച് ഏറെ ആത്മാഭി മാന മുണ്ട് എന്നും അതു കൊണ്ടു തന്നെ കഴിഞ്ഞ നാലു പതി റ്റാണ്ടു കളായി ഇന്ത്യൻ സംസ്കാരം പ്രചരി പ്പിക്കു ന്നതി നായി പിന്തുണ നൽകി വരിക യായി രുന്നു എന്നും നിർ മ്മാതാവ് ഡോക്ടർ ബി. ആർ. ഷെട്ടി പറഞ്ഞു.
ചിത്രത്തിന്റെ അഭി നേതാ ക്കളെയും മറ്റു അണിയറ പ്രവർത്ത കരെയും സാങ്കേതിക വിദഗ്ധ രെയും നൂറു ദിവസ ത്തിനകം അബു ദാബി യിൽ നടക്കുന്ന ചടങ്ങിൽ പ്രഖ്യാപിക്കും.
എല്ലാ ഭാഷ കളിൽ നിന്നുമുള്ള സൂപ്പർ താര ങ്ങളെയും ചിത്ര ത്തിൽ ഉൾപ്പെ ടുത്തും. ലോകോത്തര നില വാര ത്തിൽ ഏറ്റവും ക്രിയാത്മ കമായും സാങ്കേ തിക തിക വോടെയും ആഗോള തല ത്തിലുള്ള കാണി കളെ പിടി ച്ചിരു ത്തുന്ന രീതി യിലുള്ള ഒരു ഉൽകൃഷ്ട സൃഷ്ടി ആയി രിക്കും ‘മഹാ ഭാരത’ എന്നും ഡോ. ബി. ആർ. ഷെട്ടി കൂട്ടി ച്ചേർത്തു.
സിനിമയെ കുറിച്ച് വിശദീ കരി ക്കുന്ന തിനായി അബുദാബി യിൽ വെച്ച് നടത്തിയ വാർ ത്താ സമ്മേളന ത്തിൽ സംവി ധായ കൻ വി. എ. ശ്രീകുമാർ മേനോനും സംബന്ധിച്ചു.
അബുദാബി : തെക്കെ ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര താരങ്ങളെ അണി നിരത്തി സൗത്ത് ഇന്ത്യന്‍ ഇന്റര്‍ നാഷനല്‍ മൂവി പുരസ്കാര നിശ (സൈമ അവാര്‍ഡ് നൈറ്) അബു ദാബി നാഷനല്‍ എക്‌സി ബിഷന്‍ സെന്ററില്‍ വെച്ച് നടത്തും എന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളന ത്തില്‍ അറിയിച്ചു.
ദക്ഷിണേന്ത്യ യുടെ ഏറ്റവും വലിയ ചലച്ചിത്ര മാമാങ്ക ങ്ങളിൽ ഒന്നായ ആറാ മത് സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സ് അബു ദാബി ടൂറിസം ആന്‍ഡ് കള്‍ചര്‍ അഥോറിറ്റി യുടെ സഹകരണ ത്തോടെ യാണ് അര ങ്ങേ റുക.
ജൂണ്‍ 30, ജൂലായ് ഒന്ന് തീയ്യതി കളി ലായി അബു ദാബി നാഷണല്‍ എക്‌സി ബിഷന്‍ സെന്റ റില്‍ നടക്കുന്ന ‘സൈമ അവാര്‍ഡ് നിശ’ യില്‍ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമ കളിലെ പ്രമുഖ താര ങ്ങളും കലാ കാരന്മാരും സാങ്കേ തിക വിദഗ്ദരും പങ്കെടുക്കും എന്നും നൂതന സാങ്കേതിക വിദ്യ യുടെ സഹായ ത്താല്‍ വൈവിധ്യ മാര്‍ന്ന ഒരു കാഴ്ച യായിരിക്കും ‘സൈമ അവാര്‍ഡ് നിശ’ പ്രേക്ഷകര്‍ക്കു സമ്മാനി ക്കുക എന്നും സംഘാടകര്‍ അറി യിച്ചു.
അബു ദാബി ടൂറിസം ആന്‍ഡ് കള്‍ചര്‍ ആക്ടിംഗ് എക്‌സി ക്യൂട്ടീവ് ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ ദാഹിരി, തമിഴ് – തെലുങ്ക് താര ങ്ങളായ ജയം രവി, ശ്രിയ ശരൺ, റാണാ ദഗ്ഗു പതി, തമിഴ് സംവിധായ കന്‍ വിജയ് എന്നിവര്‍ സംബ ന്ധിച്ചു.
ചടങ്ങിൽ സൈമ താര നിശ യുടെ ബ്രോഷർ പ്രകാശനവും നടന്നു. സൈമ ചെയർ പേഴ്‌സൺ ബ്രിന്ദ പ്രസാദ്, അവാര്‍ഡ് നിശയുടെ സംഘാട കരായ ഇറ എന്റര്‍ ടെയിന്റ് മെന്റ് ഡയ റക്ടര്‍ ആനന്ദ് പി. വെയി ന്റേഷ്‌കർ തുട ങ്ങിയ വരും സംബന്ധിച്ചു.