അബുദാബി : അലൈന്‍ ഫിലിം ക്ലബ്ബ്സംഘടിപ്പിച്ച ഹ്രസ്വ സിനിമാ മത്സര ത്തില്‍ പതിനേഴു സിനിമ കള്‍ മാറ്റുരച്ചു.
ഈ മേള യില്‍ മികച്ച സിനിമ യായി തെരഞ്ഞെടുത്ത ഡിമോളിഷ് എന്ന ചിത്രം ഒരുക്കിയ അനു റാം മികച്ച സംവിധായകനും ഇതേ സിനിമ യിലെ പ്രകടന ത്തിലൂടെ സൂര്യപ്രകാശ് മികച്ച നടനും രൂപേഷ് തിക്കൊടി മികച്ച സിനിമാട്ടോ ഗ്രാഫറുമായി.
സജ്ജാദ് സംവിധാനം ചെയ്ത പ്രണയ കാലം മികച്ച രണ്ടാമത്തെ ചിത്രമായും മെറിന്‍ മികച്ച നടിയായും ദേവി അനില്‍ മികച്ച രണ്ടാമത്തെ നടിയായും തെരഞ്ഞെടുക്കപ്പെട്ടു.
നഫ്സ്, താരാട്ട് എന്നീ സിനിമ കളിലൂടെ സത്താര്‍ കാഞ്ഞങ്ങാട് മികച്ച തിരക്കഥക്കും അവാര്‍ഡ് നേടി. തേഡ് വേള്‍ഡ് വാറിലെ പ്രകടന ത്തിനു മാസ്റ്റര്‍ ഹരികൄഷ്ണ മികച്ച ബാലതാരമായി. ഇസ ത്തിലൂടെ മികച്ച സംഗീത ത്തിനുള്ള പുരസ്‌കാരം സാജന്‍ റാമും നേടി
ആഗിന്‍ കീപ്പുറം സംവിധാനം ചെയ്ത പൂമ്പാറ്റ യിലെ അഭിനയ ത്തിന് മികച്ച ബാല നടനുള്ള സ്പെഷ്യല്‍ ജൂറി പുരസ്കാരം മാസ്റ്റര്‍ ആദിത്യ ഷാജി കരസ്ഥമാക്കി.
അല്‍ ഐന്‍ ഫിലിം ക്ലബ്ബിന്റെ ഉല്‍ഘാടനത്തോട് അനുബന്ധിച്ച് യു. എ. ഇ. യൂണിവേഴ്സിറ്റി തിയ്യേറ്ററില്‍ സംഘടി പ്പിച്ച ഫിലിം ഫെസ്റ്റിവലില്‍ പ്രമുഖ ചലച്ചിത്ര സംവിധായക നായ ഐ. വി. ശശി ജൂറിയായി എത്തി.
പൂര്‍ണ്ണമായും യു. എ. ഇ. യില്‍ ചിത്രീകരിച്ച മുപ്പതോളം സിനിമ കളില്‍ നിന്ന് തെരഞ്ഞെടുത്ത പതിനേഴ് സിനിമ കളാണ് മത്സര ത്തില്‍ പ്രദര്‍ശി പ്പിച്ചത്.
അല്‍ഐന്‍ ഫിലിം ക്ലബ്ബ് എക്‌സിക്യൂട്ടീവ് നൗഷാദ് വളാഞ്ചരി സ്വാഗതം പറഞ്ഞു. രക്ഷാധി കാരി മധു അധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ. കെ. മൊയ്തീന്‍ കോയ, ജിമ്മി, റക്‌സ് ജോര്‍ജ്, അല്‍താഫ് എന്നിവര്‍ സംബന്ധിച്ചു.