അബുദാബി : വിത്യസ്തമായ പ്രമേയ ങ്ങളും മികച്ച അവതരണ രീതി കൊണ്ടും ഏറെ ശ്രദ്ധേയ മായ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ച നാലാമത് കെ. എസ്. സി. ഹ്രസ്വ ചലച്ചിത്ര മേള സമാപിച്ചു. ഈ മേള യില്‍ ‘പ്രൈസ് ലെസ്സ്’ മികച്ച ഹ്രസ്വ സിനിമ യായി തെരെഞ്ഞെടുത്തു.
പ്രൈസ് ലെസ് എന്ന ചിത്രം സംവിധാനം ചെയ്ത സനല്‍ തൊണ്ടില്‍ മികച്ച സംവിധായ കനായും പ്രൈസ് ലെസിലെ തന്നെ പ്രകടന ത്തിലൂടെ അഫ്താഫ് ഖാലിദ് മികച്ച നടനായും കെ. വി. സജ്ജാദ് സംവിധാനം ചെയ്ത ‘പ്രണയ കാലം’ എന്ന ചിത്ര ത്തിലെ അഭിനയ ത്തിന് മെറിന്‍ മേരി ഫിലിപ്പ് മികച്ച നടിയായും തെരെഞ്ഞെടുത്തു.
മികച്ച തിരക്കഥ ക്കുള്ള പുരസ്കാരം നേടിയ രൂപേഷ് തിക്കോടി സംവിധാനം ചെയ്ത ‘ഇസം’ മികച്ച രണ്ടാമത്തെ ചിത്രമായും തെരഞ്ഞെടുത്തു.
മാധ്യമ പ്രവര്‍ത്ത കനായ ആഗിന്‍ കീപ്പുറം തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘പൂമ്പാറ്റ’ എന്ന സിനിമ യിലെ പ്രകടന ത്തിന് മികച്ച ബാല നടന്‍ ആയി ആദിത്യ ഷാജി യെ തെരഞ്ഞെ ടുത്തു.
യു എ ഇ യില്‍ നിര്‍മ്മിച്ച 19 ചിത്ര ങ്ങള്‍ മാറ്റുരച്ച ഈ മേള യില്‍ വിഷയ ത്തിന്റെ പ്രാധാന്യം കൊണ്ടും ആവിഷ്കരണ രീതി കൊണ്ടും ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ആഗിന്‍ കീപ്പുറത്തിന്റെ പൂമ്പാറ്റ എന്ന ചിത്ര ത്തിന്റെ എഡിറ്റിംഗ് നിര്‍വ്വഹിച്ച ജിസ് ജോസഫ് മികച്ച എഡിറ്റര്‍ ക്കുള്ള പുരസ്കാരം കരസ്ഥമാക്കി. ഛായാഗ്രഹണം സുദീപ് (പ്രൈസ് ലെസ്സ്) പശ്ചാതല സംഗീതം സാജന്‍ റാം (ഇസം),
മേതില്‍ കോമളന്‍ കുട്ടി സംവിധാനം ചെയ്ത ‘പടവുകള്‍’, മുഹമ്മദ് അസ്ലം (അഭിനവ പര്‍വ്വം) ബ്രിട്ടോ രാഗേഷ് (മവാഖിഫ്) എന്നിവര്‍ക്ക് പ്രത്യേക ജൂറി പുരസ്കാര ങ്ങള്‍ പ്രഖ്യാപി ച്ചിട്ടുണ്ട്.
പ്രശസ്ത സിനിമാ നിരൂപകന്‍ വി. കെ. ജോസഫ്, ഛായാഗ്രാഹകന്‍ എ ആര്‍ സദാനന്ദന്‍ എന്നിവരടങ്ങിയ ജൂറിയാണ് വിജയി കളെ തെരഞ്ഞെടുത്തത്.
അന്താരാഷ്ട്ര തല ത്തില്‍ ശ്രദ്ധേയ മായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നടത്തിയ ഷോര്‍ട്ട് ഫിലിം ഫെസ്റ്റും ‘സമാന്തര സിനിമ കളുടെ പ്രസക്തി’ എന്ന വിഷയ ത്തില്‍ നടന്ന ഓപ്പണ്‍ ഫോറവും ഇതോട് അനുബന്ധിച്ച് നടന്നു.
ന്യൂട്ടന്‍ മുതല്‍ ലൂമിയര്‍ വരെ യുള്ള ചരിത ഗാഥ വിവരി ക്കുന്ന ‘ചലച്ചിത്ര ത്തിലെക്കൊരു നട പ്പാത’ എന്ന പോസ്റ്റര്‍ പ്രദര്‍ശനവും ജെ സി ഡാനിയല്‍ മുതല്‍ മോഹന്‍ രാഘവന്‍ വരെയുള്ള ‘മണ്‍ മറഞ്ഞ നമ്മുടെ സംവിധായകര്‍’ എന്ന ചിത്ര പ്രദര്‍ശനവും ഏറെ ശ്രദ്ധേയമായി.
വിജയി കള്‍ക്കുള്ള പുരസ്കാര ങ്ങള്‍ അടുത്ത ആഴ്ച നടക്കുന്ന പൊതു പരിപാടി യില്‍ വെച്ച് സമ്മാനിക്കും എന്ന്‍ സംഘാടകര്‍ അറിയിച്ചു.