അബുദാബി : സൈബര്‍ സുരക്ഷാ മേഖല യിലെ ഭീഷണി കള്‍ തടയാനുള്ള നടപടി കള്‍ ചര്‍ച്ച ചെയ്യുന്ന തിനുള്ള അന്താരാഷ്ട്ര സമ്മേളനം മാര്‍ച്ച് 31ന് അബുദാബി യില്‍ നടക്കും
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം പൂര്‍ണമായും സജ്ജ മാണെന്നും ജനങ്ങള്‍ തട്ടിപ്പു കള്‍ക്ക് ഇരയാകുന്നത് തടയുന്ന തിന് ബോധ വത്കരണം ശക്തി പ്പെടുത്തുമെന്നും അബുദാബി പൊലീസ് സൈബര്‍ കുറ്റ കൃത്യങ്ങള്‍ വിഭാഗം ഇന്‍ ചാര്‍ജ് ലെഫ്റ്റനന്‍റ് കേണല്‍ ഫൈസല്‍ വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.
ഐ. എസ്. എന്‍. ആര്‍. അബുദാബി യുടെ ഭാഗ മായി മാര്‍ച്ച് 31ന് അബുദാബി ഓഫിസേഴ്സ് ക്ളബിലാണ് സുരക്ഷാ വെല്ലു വിളികള്‍ സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനം നടക്കുക.
അതിര്‍ത്തി കള്‍ ലംഘിച്ചുള്ള സൈബര്‍ കുറ്റ കൃത്യങ്ങള്‍ പിടി കൂടുന്നതിന് അന്താരാഷ്ട്ര തല ത്തില്‍ സഹകരണം ശക്ത മാക്കുന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകളും ഈ സമ്മേളന ത്തില്‍ നടക്കും.
50 ലധികം രാജ്യങ്ങളും 400ലധികം പ്രദര്‍ശന സ്ഥാപന ങ്ങളും 15000 സുരക്ഷാ വിദഗ്ധരും പങ്കെടുക്കുന്ന സമ്മേളനവും പ്രദര്‍ശനവും ഏപ്രില്‍ 1 മുതല്‍ അബുദാബി നാഷണല്‍ എക്സി ബിഷന്‍ സെന്ററില്‍ 3 ദിവസ ങ്ങളി ലായി നടക്കും.
ആധുനിക സുരക്ഷാ ഉപകരണങ്ങള്‍, സാങ്കേതിക വിദ്യകള്‍, വിവിധ രാജ്യങ്ങളുടെ സുരക്ഷാ ശേഷികള്‍ എന്നിവ പ്രദര്‍ശിപ്പിക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, നിയമം, സാമൂഹ്യ സേവനം