മിഡിയോര്‍ അബുദാബി പ്രവര്‍ത്തനം ആരംഭിച്ചു

July 8th, 2015

medeor-24x7-hospital-of-vps-helth-care-ePathram
അബുദാബി : ആരോഗ്യ രംഗത്ത് അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന വി. പി. എസ്. ഗ്രൂപ്പിന്റെ ഏറ്റവും പുതിയ സംരംഭ മായ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി യായ മിഡിയോർ അബുദാബി നഗര ഹൃദയമായ മദീനാ സായിദിൽ പ്രവര്‍ത്തനം ആരംഭിച്ചു.

എമിറേറ്റ്‌സ് റെഡ് ക്രെസന്റ് ബോർഡ് ഓഫ് ഡയറക്ടേഴ്‌സ് ചെയർമാൻ ഡോ. ഹംദാൻ മുസല്ലം അൽ മസ്‌റോയ്, സേഹ ചെയർമാൻ മുഹമ്മദ് റാഷിദ് അഹ്‌മദ് ഖലഫ് അൽ ഹാമിലി എന്നിവർ ചേർന്നാണ് സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചത്.

ഹാമദ് റാഷദ് ഹാമദ് അൽ ദാഹിരി, വി. പി. എസ്. ഹെൽത്ത്‌ കെയർ മാനേജിംഗ് ഡയറക്‌ടർ ഡോക്ടര്‍ ഷംഷീർ വയലിൽ, അബുദാബി ചേംബർ ഓഫ് കൊമേഴ്‌സ് ബോർഡ് ഓഫ് ഡയറക്ടേഴ്സ് മെംബറും ലുലു ഗ്രൂപ്പ് കമ്പനീസ് എം. ഡി. യുമായ എം. എ. യൂസഫലി തുടങ്ങിയവര്‍ ഉത്ഘാടന ചടങ്ങില്‍ പങ്കെടുത്തു.

കിടത്തി ചികിത്സിക്കാൻ 80 കിടക്കകളോടെ യുള്ള മൾട്ടി സ്‌പെഷ്യൽറ്റി ആശുപത്രി യില്‍ 24 വൈദ്യ വിഭാഗ ങ്ങളുമായി നൂതന ബയോ മെഡിക്കൽ സാങ്കേതിക മികവും ദിവസം 1,200 ഓളം രോഗികളെ പരിശോധി ക്കാനുള്ള ഔട്ട്‌ പേഷ്യന്റ് സൗകര്യവും ഒരുക്കി യിട്ടുണ്ട്.

പീഡിയാട്രിക് ആംബുലൻസ് സൗകര്യ ത്തോടെയുള്ള നിയോനേറ്റൽ ഇന്റൻസീവ് വിഭാഗ മുള്ള സ്വകാര്യ മേഖലയിലെ ഏക ആശുപത്രി യാണ് മിഡിയോർ എന്നും ആഴ്ച യില്‍ എല്ലാ ദിവസവും 24 മണിക്കൂറും മിഡിയോ ന്റെ എല്ലാ വിഭാഗവും പ്രവർത്തന ക്ഷമമായിരിക്കും എ ന്നും ഉദ്ഘാടന ത്തോട് അനുബന്ധിച്ച് നടന്ന വാര്‍ത്താ സമ്മേളന ത്തിൽ വി. പി. എസ്. ഗ്രൂപ്പ് മാനേജിംഗ് ഡയരക്ടര്‍ ഡോക്ടര്‍ ഷംസീർ വയലിൽ പറഞ്ഞു. അബുദാബി നഗരത്തിലെ മുറൂർ – ജവാസാത്ത് റോഡ് ജംക‌്ഷനിലാണ് 14 നിലകളിലായി പുതിയ ആശുപത്രി മന്ദിരം സ്‌ഥിതി ചെയ്യുന്നത്.

- pma

വായിക്കുക: , , ,

Comments Off on മിഡിയോര്‍ അബുദാബി പ്രവര്‍ത്തനം ആരംഭിച്ചു

ശൈഖ് സായിദിന്റെ ഓര്‍മ്മയില്‍ രാജ്യം

July 6th, 2015

shaikh-zayed-merit-award-epathram
അബുദാബി : രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ ചരമ വാർഷിക ദിനം ‘ജീവകാരുണ്യ ദിന’മായി ആചരിക്കുന്നു. ഹിജ്റ 1425 റമദാൻ 19 ന് ആയിരുന്നു ശൈഖ് സായിദ് അന്തരിച്ചത്.

രാജ്യത്തെ എല്ലാ മസ്‌ജിദുകളിലും പ്രത്യേക പ്രാർത്ഥന നടക്കും. യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ റമദാന്‍ അതിഥി കളായി എത്തിയ വിവിധ രാജ്യ ങ്ങളില്‍ നിന്നുള്ള പ്രമുഖ മത പണ്ഡിതര്‍ പ്രാര്‍ത്ഥനാ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.

അബുദാബി മത കാര്യ വിഭാഗ ത്തിന്റെ (ജനറൽ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫ യേഴ്‌സ് ആൻഡ് എൻഡോവ്‌മെന്റ്സ്) ആഭി മുഖ്യ ത്തിൽ ശൈഖ് സായിദ് ഗ്രാൻഡ്‌ മസ്‌ജി ദിൽ പ്രത്യേക പ്രാർത്ഥന യും അനുസ്‌മരണവും ഇന്നു രാത്രി നടക്കും.

ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്‌ടി വിറ്റീസ് ഡിപ്പാർട്‌മെന്റ്, ഷാർജ ഇസ്‌ലാമിക് അഫയേഴ്‌സ് ഡിപ്പാർട്മെന്റ് എന്നിവയുടെ സഹകരണ ത്തോടെ യാണ് ദുബായ്, ഷാർജ, അജ്‌മാൻ, ഫുജൈറ, ഉമ്മുൽ ഖുവൈൻ, റാസൽ ഖൈമ എന്നിവിട ങ്ങളിലും ശൈഖ് സായിദ് അനുസ്‌മരണവും പ്രത്യേക പ്രാർത്ഥന യും നടക്കുക.

- pma

വായിക്കുക: ,

Comments Off on ശൈഖ് സായിദിന്റെ ഓര്‍മ്മയില്‍ രാജ്യം

കാന്തപുരം അബുദാബിയിൽ

July 3rd, 2015

kantha-puram-in-icf-dubai-epathram
അബുദാബി : പ്രമുഖ ഇസ്ലാമിക പണ്ഡിതനും അഖി ലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി യുമായ കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ ജൂലൈ 3 വെള്ളി യാഴ്ച രാത്രി തറാവീഹ് നിസ്കാരത്തിനു ശേഷം അബുദാബിയിൽ പ്രഭാഷണം നടത്തും.

യു. എ. ഇ. പ്രസിഡന്റ്‌ ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന്‍റെ റമദാന്‍ അതിഥി യായി എത്തിയ ബഹുഭാഷ പണ്ഡിതൻ ഹുസൈൻ സഖാഫി ചുള്ളിക്കോടിന്റെ റമദാന്‍ പ്രഭാഷണ ത്തിന്റെ ഭാഗ മായി അബുദാബി നാഷണൽ തീയറ്ററിൽ സംഘടി പ്പിക്കുന്ന പ്രഭാഷണ പരിപാടി യിലാണ് കാന്തപുരം മുഖ്യ അതിഥിയായി പ്രഭാഷണം നടത്തുക.

- pma

വായിക്കുക: , ,

Comments Off on കാന്തപുരം അബുദാബിയിൽ

റീം ഐലന്‍ഡിലെ കൊലപാതകം : സ്വദേശി വനിതയ്ക്ക് വധ ശിക്ഷ

June 30th, 2015

ghost-in-reem-island-death-sentence-for-reem-island-killer-ePathram
അബുദാബി : റീം ഐലന്റില്‍ ഷോപ്പിംഗ് മാളില്‍ അമേരിക്കന്‍ സ്വദേശിനി യായ അദ്ധ്യാപികയെ കുത്തി ക്കൊല പ്പെടുത്തിയ കേസിലെ പ്രതിക്ക് സുപ്രീം കോടതി വധ ശിക്ഷ വിധിച്ചു. ആല ബാദര്‍ അബ്ദുള്ള അല്‍ ഹാഷിമി എന്ന സ്വദേശി വനിത യാണ് വധ ശിക്ഷ ലഭിച്ച പ്രതി.

2014 ഡിസംബര്‍ ഒന്നിനാണ് കേസിന് ആസ്പദമായ സംഭവം. റീം ഐലന്‍ഡിലെ ബോട്ടിക് മാളിലെ  സൂപ്പര്‍ മാര്‍ക്കറ്റിലെ വാഷ് റൂമില്‍ വെച്ച് അമേരിക്കന്‍ സ്വദേശിനി യായ യുവതി യെ കൊല്ലപ്പെട്ട നിലയില്‍ കാണുക യായിരുന്നു.

murder-in-reem-island-ePathram

തുടര്‍ന്ന് അബുദാബി പോലീസിന്റെയും ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പി ന്റെയും ഇട പെടലു കളുടെയും മാളില്‍ നിന്ന് ലഭിച്ച സി. സി. ടി. വി. ദൃശ്യ ങ്ങളുടെയും സഹായ ത്താല്‍ പ്രതി യെ മൂന്ന് ദിവസ ത്തിനകം പിടി കൂടുകയും ചെയ്തു.

നാടകീയ മായ പല രംഗ ങ്ങള്‍ക്കും സാക്ഷ്യം വഹിച്ച കൊല പാതകം നടന്ന് ആറു മാസ ങ്ങള്‍ പിന്നിടു മ്പോഴാണ് അന്തിമ വിധി വന്നിരി ക്കുന്നത്. സംഭവ സമയത്ത് യു. എ. ഇ. യുടെ പരമ്പരാഗത വസ്ത്ര മായിരുന്നു പ്രതി ധരിച്ചിരുന്നത്. ഇതിനെ കോടതി അപലപിച്ചു.

തീവ്ര വാദ ആശയ ങ്ങളു മായും പ്രവര്‍ത്തന ങ്ങളുമായും പ്രത്യക്ഷ മായും പരോക്ഷ മായും പ്രതി ബന്ധ പ്പെട്ടി രുന്ന തായി ഞെട്ടിക്കുന്ന വിവര ങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ക്ക് ചോദ്യം ചെയ്യലില്‍ ലഭിച്ചിരുന്നു.

- pma

വായിക്കുക: , , ,

Comments Off on റീം ഐലന്‍ഡിലെ കൊലപാതകം : സ്വദേശി വനിതയ്ക്ക് വധ ശിക്ഷ

ചിത്രങ്ങള്‍ സമ്മാനിച്ചു

June 28th, 2015

അബുദാബി : മുസ്സഫ യിലെ എമിരേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷ ണല്‍ അക്കാദമി യിലെ സീനിയര്‍ വിദ്യാര്‍ത്ഥി കള്‍ തയ്യാറാ ക്കിയ ‘ലീഡര്‍ ഷിപ്പ് ഓഫ് യു. എ. ഇ.’ എന്ന പേരിലുള്ള ശൈഖ് സായിദിന്റെയും ശൈഖ് മുഹമ്മദ്‌ ബിന്‍ സായിദി ന്റെയും പോര്‍ട്രയിറ്റു കള്‍ അബുദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ്ബിലേക്കു സമ്മാനിച്ചു.

ക്ലബ്ബ് ചെയര്‍മാന്‍ ലഫ്റ്റനന്റ് ജനറല്‍ മുഹമ്മദ്‌ ഹിലാല്‍ സുറൂര്‍ അല്‍ കഅബി ചിത്ര ങ്ങള്‍ ഏറ്റുവാങ്ങി. സ്കൂള്‍ ചെയര്‍മാന്‍ ഫ്രാന്‍സിസ് ക്ലീറ്റസ്സ്, നൂറോളം സീനിയര്‍ വിദ്യാര്‍ത്ഥികളും ചടങ്ങില്‍ സംബന്ധിച്ചു.

- pma

വായിക്കുക: , , ,

Comments Off on ചിത്രങ്ങള്‍ സമ്മാനിച്ചു


« Previous Page« Previous « അബ്ദുസ്സമദ് പൂക്കോട്ടൂര്‍ അബുദാബിയില്‍
Next »Next Page » ഖുര്‍ആന്‍ പാരായണ മത്സരങ്ങള്‍ക്ക് തുടക്കമായി »



  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം
  • വൈപ്പർ മാൽവെയർ ഭീഷണി : ജാഗ്രതാ നിർദ്ദേശം
  • തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കരുത് : കടുത്ത നടപടികളുമായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine