അദീബ് അഹമ്മദ് പ്രമുഖരായ ഇന്ത്യ ക്കാരുടെ പട്ടികയില്‍

April 30th, 2015

adeeb-ahmed-ceo-of-lulu-exchange-ePathram
അബുദാബി : അറബ് രാഷ്ട്ര ങ്ങളിലെ പ്രമുഖ രായ ഇന്ത്യ ക്കാരുടെ പട്ടിക ഫോബ്‌സ് മിഡില്‍ ഈസ്റ്റ് പുറത്തിറക്കിയതില്‍ ലുലു ഇന്റര്‍ നാഷണല്‍ എക്‌സ്‌ ചേഞ്ച് സി. ഒ. ഒ. യും മലയാളി യുമായ അദീബ് അഹമ്മദും സ്ഥാനം നേടി.

ഫോബ്‌സ് മിഡില്‍ ഈസ്റ്റ് ദുബായില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് ഇക്കാര്യം അറിയി ച്ചത്. യു. എ. ഇ. ഇന്ത്യന്‍ അംബാസഡര്‍ ടി. പി. സീതാറാം, ഫോബ്‌സ് മിഡില്‍ ഈസ്റ്റ് അറബ് വിഭാഗം പ്രസിഡന്റ് ഡോ. നാസര്‍ ബിന്‍ അഖ്വീല്‍ അല്‍ തായർ എന്നിവര്‍ മുഖ്യാതിഥി കള്‍ ആയിരുന്നു.

മിഡില്‍ ഈസ്റ്റിലെ സാമ്പത്തിക രംഗ ങ്ങളില്‍ ഓരോ വര്‍ഷവും ശ്രദ്ധേ യമായ സംഭാവനകള്‍ നല്‍കുന്ന വരാണ് ഫോബ്‌സ് പുറത്തി റക്കിയ ഏറ്റവും പുതിയ പട്ടിക യില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ലുലു ഇന്റര്‍ നാഷണല്‍ എക്‌സ്‌ ചേഞ്ച് 2009 ല്‍ ആണ് ആരംഭിച്ചത്. ആറു വര്‍ഷം കൊണ്ട് സ്ഥാപന ത്തെ മികച്ച നില യിലേക്ക് ഉയര്‍ ത്തിയ പ്രവര്‍ത്തന മികവി നാണ് അദീബ് അഹമ്മദിനെ ഫോബ്‌സ് ആദരിച്ചത്. ലുലു എക്‌സ്‌ചേഞ്ചിന് യു. എ. ഇ. ക്ക് അകത്തും പുറത്തു മായി 100 ശാഖകളാണ് ഉള്ളത്.

ഫോബ്‌സിന്റെ പട്ടിക യില്‍ ഇടം നേടാനായത് വലിയ അംഗീകാര മായി കണക്കാ ക്കുന്നു വെന്നും ഇത് മുന്നോട്ടുള്ള പ്രവര്‍ത്തന ങ്ങളില്‍ കൂടുതല്‍ നേട്ട ങ്ങള്‍ കൈ വരി ക്കാന്‍ പ്രോത്സാഹനം ആകുമെന്നും അദീബ് അഹമ്മദ് പറഞ്ഞു.

ഉപഭോക്താ ക്കളുടെ താത്പര്യ ങ്ങള്‍ക്ക് പ്രഥമ പരിഗണന കൊടുത്തു കൊണ്ടുള്ള ബിസിനസ് രീതി യാണ് ലുലു എക്‌സ്‌ചേഞ്ച് പിന്തുടരുന്നത് എന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു.

- pma

വായിക്കുക: , , , , ,

Comments Off on അദീബ് അഹമ്മദ് പ്രമുഖരായ ഇന്ത്യ ക്കാരുടെ പട്ടികയില്‍

യെസ് ബാങ്ക് അബുദാബി യില്‍ പ്രവര്‍ത്തനം ആരംഭിച്ചു

April 29th, 2015

launches-of-yes-bank-first-international-representative-office-in-abudhabi-ePathram
അബുദാബി : ഇന്ത്യയിലെ പ്രമുഖ ബാങ്കിംഗ് ഗ്രൂപ്പായ ‘യെസ് ബാങ്ക്’ ആദ്യത്തെ അന്താരാഷ്ട്ര പ്രതിനിധി ഓഫീസ് അബുദാബി യില്‍ പ്രവര്‍ത്തനം ആരംഭിച്ചു.

യു. എ. ഇ. സാംസാരിക യുവ ജന സാമൂഹിക വികസന കാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനാണ് യെസ് ബാങ്കിന്‍റെ ആദ്യ ത്തെ അന്താ രാഷ്ട്ര പ്രതിനിധി ഓഫീസ് ഉത്ഘാടനം ചെയ്തത്.

ഇന്ത്യൻ അംബാസഡർ ടി. പി. സീതാറാം, യെസ് ബാങ്ക് എം. ഡി. യും സി. ഇ. ഒ. യു മായ റാണ കപൂര്‍, ബി. ആർ. ഷെട്ടി തുടങ്ങി ബാങ്കിംഗ് – മണി എക്സ്ചേഞ്ച് രംഗത്തെ പ്രമുഖര്‍ ചടങ്ങിൽ സംബന്ധിച്ചു.

യെസ് ബാങ്കിന്റെ വരവോടു കൂടി ഇന്ത്യയുമായിയുള്ള ബാങ്കിംഗ് ബന്ധം കൂടുതൽ ശക്തി പ്രാപിക്കും എന്ന് ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അൽ നഹ്യാൻ അഭിപ്രായ പ്പെട്ടു.

ഇന്ത്യയിലെ ഐ. ടി. മേഖല യിലും വിമാന ത്താവള ങ്ങ ളിലുംയു. എ. ഇ. കമ്പനി കള്‍ നിക്ഷേപം ഇറക്കാന്‍ തയ്യാറെടുക്കുന്ന പശ്ചാത്തല ത്തില്‍ ഇന്ത്യ – യു. എ. ഇ. വാണിജ്യ ബന്ധ ങ്ങള്‍ കൂടുതല്‍ കരുത്താര്‍ ജ്ജിക്കും എന്നും ഇന്ത്യന്‍ അംബാസഡര്‍ പറഞ്ഞു.

10 വർഷ ക്കാലമായി ബാങ്കിംഗ് രംഗത്ത് പ്രവർത്തിച്ചു വരുന്ന യെസ് ബാങ്ക്, ആദ്യ മായിട്ടാണ് തങ്ങളുടെ പ്രവർത്തനം ഇന്ത്യ യുടെ പുറത്തേക്ക് വ്യാപി പ്പിക്കു ന്നത്. ദുബായിലും മറ്റ് ജി. സി. സി. രാജ്യ ങ്ങളിലും ഓഫീസു കൾ തുടങ്ങു മെന്നും അധികൃതര്‍ അറിയിച്ചു.

- pma

വായിക്കുക: ,

Comments Off on യെസ് ബാങ്ക് അബുദാബി യില്‍ പ്രവര്‍ത്തനം ആരംഭിച്ചു

ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ് ഡോ. താഹയ്ക്ക്

April 15th, 2015

doctor-ps-thaha-pms-dental-collage-ePathram
അബുദാബി : പരിയാരം സി. എച്ച്. സെന്റര്‍ അബുദാബി ചാപ്ടര്‍ ഏര്‍പ്പെടുത്തിയ പ്രഥമ ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ് ഡോക്ടര്‍ പി. എസ്. താഹക്കു സമ്മാനിക്കും.

മൂന്നു പതിറ്റാണ്ടായി നാട്ടിലും വിദേശത്തും നല്‍കുന്ന ആരോഗ്യ സേവന പ്രവര്‍ത്തന ങ്ങള്‍ പരിഗണിച്ച് കൊണ്ടാണ് ഡോക്ടര്‍ പി. എസ്. താഹ യെ ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡിന് പരിഗണിച്ചത് എന്ന് സംഘാടകര്‍ അറിയിച്ചു.

തിരുവന്തപുരം പി. എം. എസ്. കോളജ് ഒാഫ് സയന്‍സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെയും അബുദാബി താഹ മെഡിക്കല്‍ ഗ്രൂപ്പി ന്റെയും ചെയര്‍മാനും എം. ഡി യുമായ ഡോ. പി.എസ്. താഹ. മന്ത്രി എം. കെ. മുനീര്‍, ഇ. ടി. മുഹമ്മദ് ബഷീര്‍, എം. എ. അബൂബക്കര്‍ എന്നിവര്‍ അടങ്ങിയ ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

ജൂണ്‍ ആദ്യ വാരം അബുദാബി യില്‍ നടക്കുന്ന ചടങ്ങിലാണ് അവാര്‍ഡ് സമ്മാനിക്കുക എന്ന് പരിയാരം സി. എച്ച്. സെന്റര്‍ അബുദാബി ചാപ്ടര്‍ പ്രസിഡന്റ് മൊയ്തു ഹാജി കടന്നപ്പള്ളി അറിയിച്ചു.

- pma

വായിക്കുക: , , , , , , , ,

Comments Off on ഹെല്‍ത്ത് എക്സലന്‍സ് അവാര്‍ഡ് ഡോ. താഹയ്ക്ക്

കുട്ടികൾക്കായി പുതിയ കളി സ്ഥലം ഫാബി ലാന്‍ഡ്

April 6th, 2015

inauguration-abudhabi-faby-land-ePathram
അബുദാബി : അത്യാധുനിക റൈഡുകളും കുട്ടികളെ ആകർഷിക്കുന്ന രീതി യിലുള്ള വിവിധ ഗെയിംസു കളുമായി ഫാബി ലാൻഡ്‌, ശഹാമ അൽ ബാഹിയ യിലെ ഡിയർ ഫീൽഡ് മാളിൽ പ്രവർത്തനം ആരംഭിച്ചു.

അൽ ഒതൈം ഗ്രൂപ്പ്‌ പ്രസിഡന്റ്‌ ഫഹദ് അൽ ഒതൈമും മറ്റു വിശിഷ്ട അതിഥികളും ചേർന്ന് പ്ലയിംഗ് കാർഡ്‌ സ്വീപ് ചെയ്ത് ഉത്ഘാടന കർമ്മം നിർവ്വഹിച്ചത്.

യു. എ. ഇ. യിലെ മാളുകളിൽ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ ഇന്‍ഡോര്‍ പാര്‍ക്ക് എന്ന വിശേഷണ ത്തോടെ വര്‍ണാഭ മായ ചടങ്ങു കളോടെ ഫാബി ലാന്‍ഡ് പ്രവര്‍ത്തനം തുടങ്ങിയത്.

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ആസ്വദി ക്കാവുന്ന തര ത്തിലുള്ള പാര്‍ക്കിന് 60,000 ചതുരശ്ര അടി യാണ് വലിപ്പം. സിക്‌സ് ഡി സാങ്കേതിക വിദ്യ യില്‍ പ്രവര്‍ത്തിക്കുന്ന ഗെയിം തിയേറ്ററാണ് ഫാബി ലാന്‍ഡിലെ പ്രധാന വിശേഷണ ങ്ങളിലൊന്ന്.

- pma

വായിക്കുക: , ,

Comments Off on കുട്ടികൾക്കായി പുതിയ കളി സ്ഥലം ഫാബി ലാന്‍ഡ്

ബസ് യാത്രക്ക് ഹാഫിലാത്ത് കാര്‍ഡുകള്‍

April 4th, 2015

abudhabi-bus-card-hafilat-ePathram
അബുദാബി : പൊതു ഗതാഗത സംവിധാനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അബുദാബി ബസുകളില്‍ കാര്‍ഡ് സംവിധാനം നടപ്പാക്കുന്നു.

യാത്രാ നിരക്ക് ഈടാക്കാന്‍ ‘ഹാഫിലാത്ത്’ എന്ന പേരില്‍ പുതിയ ഇലക്ട്രോണിക്  കാര്‍ഡുകള്‍, 2015 മെയ് 15 മുതല്‍ നിലവില്‍ വരും എന്ന്  ഗതാഗത മന്ത്രാലയം അറിയിച്ചു.

ഇപ്പോള്‍ അബുദാബി യിലെ ബസ് യാത്രയ്ക്ക് രണ്ട് തര ത്തിലാണ് നിരക്ക് ഈടാക്കുന്നത്. നിശ്ചിത തുക അടച്ച് ഒരു മാസ ത്തേക്കുള്ള ‘ഒജ്ര കാര്‍ഡ്’ വാങ്ങി യാത്രക്ക് ഉപയോഗിക്കാം.

അല്ലെങ്കില്‍ ബസിന്റെ മുന്‍പില്‍ സ്ഥാപിച്ച പെട്ടിയില്‍ നാണയം ഇട്ടു യാത്ര ചെയ്യുകയുമാവാം. പലപ്പോഴും ചില്ലറയോ ഒജ്ര കാര്‍ഡോ കൈവശം ഇല്ലാത്ത തിനാല്‍ യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യവും അബുദാബി ബസു കളില്‍ പതിവായിരുന്നു.

ദുബായ് ഗതാഗത വകുപ്പിന്റെ നോല്‍ കാര്‍ഡിന് സമാനമായ പുതിയ ഹാഫിലാത്ത് കാര്‍ഡ് സമ്പ്രദായം നിലവില്‍ വരുന്നതോടെ ഇത്തരം പ്രശ്‌ന ങ്ങള്‍ക്കെല്ലാം പരിഹാര മാവും.

ബസുകളില്‍ സ്ഥാപിച്ച യന്ത്ര ങ്ങളില്‍ കാര്‍ഡുകള്‍ ഉരക്കുക യാണ് വേണ്ടത്. യാത്ര തുടങ്ങുന്നതിന് മുമ്പ് കാര്‍ഡില്‍ ആവശ്യ ത്തിന് പണം ഉണ്ടെന്ന് ഉറപ്പാക്കണം. ബസില്‍ കയറു മ്പോഴും തിരിച്ചിറങ്ങുമ്പോഴും യന്ത്ര ങ്ങളില്‍ കാര്‍ഡുകള്‍ കാണിക്കണം. യാത്ര യുടെ ദൂരം കണക്കാ ക്കി കാര്‍ഡില്‍ നിന്ന് നിരക്ക് ഈടാക്കും.

പുതിയ സംവിധാനം നടപ്പാക്കുന്ന തിന്‍െറ ഭാഗമായി തലസ്ഥാന എമിറേറ്റിലെ ബസുകളില്‍ സ്വൈപ്പിംഗ് യന്ത്രങ്ങള്‍ നേരത്തേ തന്നെ സ്ഥാപിച്ചി രുന്നു.

ഹാഫിലാത്ത് റീച്ചാര്‍ജബിള്‍ ഇലക്ട്രോണിക് കാര്‍ഡ് യാത്രക്കാര്‍ക്ക് ഏറെ സൌകര്യ പ്രദം ആയിരിക്കും എന്നും കാര്‍ഡുകള്‍ വാങ്ങാനും റീച്ചാര്‍ജ് ചെയ്യാനും നഗര ത്തിലെ പ്രധാന ബസ് ടെര്‍മിനലു കളിലും മാളുകളിലും ബാങ്ക് നോട്ടുകള്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും എന്നും ഭാവി യില്‍ ഓണ്‍ലൈന്‍ വഴിയും കാര്‍ഡില്‍ റീ ചാര്‍ജ് ചെയ്യുന്ന തിനുള്ള സംവിധാനം ഒരുക്കു ന്നുണ്ട് എന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.

മെയ് 15ന് ഹാഫിലാത്ത് കാര്‍ഡ് സംവിധാനം നടപ്പാക്കിയാലും പുതിയ സംവിധാന ത്തിലേക്ക് മാറാന്‍ ആറ് മാസ ത്തോളം എടുക്കുമെന്ന്‍ ഗതാഗത മന്ത്രാലയ ത്തിലെ ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സിസ്റ്റം മേധാവി മുഹമ്മദ് ബാനി മാലിക്ക് പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ബസ് യാത്രക്ക് ഹാഫിലാത്ത് കാര്‍ഡുകള്‍


« Previous Page« Previous « എസ്. എ. ജമീൽ അനുസ്മരണവും സംഗീത നിശയും ശ്രദ്ധേയമായി
Next »Next Page » സംഗീത ക്കച്ചേരി »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine