അബുദാബി : അല്‍ ഇത്തിഹാദ് സ്പോര്‍ട്ട്സ് അക്കാദമി സ്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിച്ച സമ്മര്‍ ക്യാ മ്പില്‍ ഇരുനൂറോളം കുട്ടികള്‍ പങ്കെടുത്തു.
തലസ്ഥാന നഗരിയിലെ കായിക പ്രേമികളായ ഏഷ്യക്കാര്‍ക്കു വേണ്ടി, വിശിഷ്യാ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കള്‍ക്കും യുവാക്കള്‍ക്കും ഫുട്ബോള്‍, ക്രിക്കറ്റ് എന്നിവ യില്‍ പരിശീലനം നല്‍കാനും അതിലൂടെ കായിക ലോക ത്തേക്ക് പുതിയ പ്രതിഭ കളെ സംഭാവന ചെയ്യുവാനുമായി തുടക്കം കുറിച്ച ‘അല്‍ ഇത്തിഹാദ് സ്‌പോര്‍ട്‌സ് അക്കാദമി’ തുടര്‍ച്ചയായി മൂന്നാം വര്‍ഷ മാണ് കുട്ടി കള്‍ക്കായി സമ്മര്‍ ക്യാമ്പ് സംഘടിപ്പിക്കു ന്നത്.
അന്തര്‍ ദേശീയ തല ത്തില്‍ വിവിധ ക്ലബ്ബു കളില്‍ സേവനം അനുഷ്ടിച്ച വിദഗ്ദരായ കോച്ചുകൾ പരിശീലനം നല്കുന്ന സമ്മര്‍ ക്യാമ്പില്‍ ഫുട്ബോള്‍, ക്രിക്കറ്റ്, ബാസ്കറ്റ് ബോള്‍, ബാഡ് മിന്റൺ തുടങ്ങീ പത്തോളം ഇന ങ്ങളില്‍ പരിശീലനം നല്‍കി.
വിവിധ പ്രായക്കാരായ ഇരുനൂറോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു. കായിക വിഭാഗ ങ്ങളില്‍ കുട്ടികള്‍ക്ക് കൃത്യമായ പരിശീലനം നല്‍കുന്ന തിന്റെ ഭാഗമായി ട്ടാണ് ഇങ്ങിനെ ഒരു ക്യാമ്പ് ഒരുക്കിയത് എന്ന് അല്‍ ഇത്തിഹാദ് അക്കാദമി പ്രസിഡന്റും സി. ഇ. ഒ. യുമായ കമറുദ്ദീന്‍, ഹെഡ് കോച്ച് മിഖായേല്‍ സഖറിയാന്‍ എന്നിവര്‍ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, കായികം, കുട്ടികള്‍