മദ്യനയം സ്വാഗതാര്‍ഹം : ഐ. ഐ. സി. സി.

August 22nd, 2014

അബുദാബി : കേരള ത്തില്‍ മദ്യ ലഭ്യത കുറച്ചു കൊണ്ടു വരാനുള്ള സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹം എന്ന്‍ അബുദാബി ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്റര്‍ അഭിപ്രായ പ്പെട്ടു.

പടിപടി യായി സമ്പൂര്‍ണ മദ്യ നിരോധനം എന്ന ആശയ ത്തിലേക്ക് എത്തിച്ചേരാന്‍ പുതിയ നിയമ സംവിധാന ത്തിന് സാധിക്കട്ടെ എന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

പി. അബൂബക്കര്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. ഹമീദ് പരപ്പ, നാസര്‍ മാസ്റ്റര്‍, സലാം മാസ്റ്റര്‍, ഉസ്മാന്‍ സഖാഫി, സിദ്ദിഖ് അന്‍സാരി എന്നിവര്‍ പ്രസംഗിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മദ്യനയം സ്വാഗതാര്‍ഹം : ഐ. ഐ. സി. സി.

ഭാരത സ്വാതന്ത്ര്യത്തിന്റെ 67വർഷങ്ങൾ

August 20th, 2014

prasakthi-independence-day-painting-ePathram
അബുദാബി : പ്രമുഖ സാംസ്കാരിക കൂട്ടായ്മ യായ ‘പ്രസക്തി’ യുടെ ആഭിമുഖ്യ ത്തില്‍ “ഭാരത സ്വാതന്ത്ര്യ ത്തിന്റെ 67വർഷങ്ങൾ” എന്ന പേരിൽ ആഗസ്റ്റ്‌ 22 വെള്ളിയാഴ്ച വൈകിട്ട് 5 മണി മുതൽ അബുദാബി കേരള സോഷ്യല്‍ സെന്റററില്‍ സാംസ്കാരിക കൂട്ടായ്മ സംഘടി പ്പിക്കും.

5 മണിക്ക് ആർട്ടിസ്റ്റ ആർട്ട്‌ ഗ്രൂപ്പിലെ കലാകാരന്മാരുടെ സംഘ ചിത്ര രചന യോടെ തുടക്കമാവുന്ന കൂട്ടായ്മ യിൽ യു. എ. ഇ യിലെ ശ്രദ്ധേയ രായ ചിത്ര കാരന്മാർ രചന നിർവ്വഹിക്കും.

‘ഭാരത സ്വാതന്ത്ര്യത്തിന്റെ 67വർഷങ്ങൾ’ എന്ന വിഷയ ത്തില്‍ 7 മണിക്ക് നടക്കുന്ന സെമിനാര്‍, സാംസ്കാരിക പ്രവർത്തകനും ഗാന്ധി സാഹിഹ്യ വേദി പ്രസിഡണ്ടു മായ വി. ടി. വി. ദാമോദരൻ ഉദ്ഘാടനം ചെയ്യും. രമേശ്‌ നായർ അദ്ധ്യക്ഷത വഹിക്കും. സെമിനാറില്‍ വിവിധ സംഘടനാ പ്രതിനിധികൾ പങ്കെടുത്തു സംസാരിക്കും

- pma

വായിക്കുക: , , ,

Comments Off on ഭാരത സ്വാതന്ത്ര്യത്തിന്റെ 67വർഷങ്ങൾ

യു. എ. ഇ. യില്‍ ശക്തമായ പൊടിക്കാറ്റും മഴയും

August 18th, 2014
sand-storm-2014-in-abudhabi-ePathram
അബുദാബി : യു. എ . ഇ  യുടെ തലസ്ഥാന നഗര മായ അബുദാബി യിലും പരിസര പ്രദേശ ങ്ങളിലും ഞായറാഴ്ച വീശിയടിച്ച പൊടി ക്കാറ്റ് ജന ജീവിതം ദുസ്സഹ മാക്കി.

അബുദാബി യുടെ വിവിധ ഭാഗ ങ്ങളിലും മറ്റു എമിരേറ്റുകളിലും കാഴ്ചക്ക് മങ്ങൽ  ഉണ്ടാക്കും വിധമാണ് പൊടിക്കാറ്റ് വീശിയത്. ഇത് ജന ജീവിത ത്തിനും വാഹന ഗതാഗത ത്തിനും ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കി യിട്ടുണ്ട്.

വരും ദിവസ ങ്ങളിലും ഈ കാലാവസ്ഥ തുടരും എന്നതിനാല്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം എന്ന് അധികൃതർ മുന്നറിയിപ്പ് നല്കി. ഞായറാഴ്ച ഉച്ച യോടെ  യു. എ . ഇ യുടെ വിവിധ ഭാഗ ങ്ങളിലും ഹരിത നഗരമായ അല്‍ ഐനിലും  ചാറ്റൽ മഴ യും  പെയ്തു.

- pma

വായിക്കുക: ,

Comments Off on യു. എ. ഇ. യില്‍ ശക്തമായ പൊടിക്കാറ്റും മഴയും

ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ നൈജീരിയന്‍ യുവതി അബുദാബിയില്‍ മരിച്ചു

August 18th, 2014

അബുദാബി : ചികിത്സാ ആവശ്യാര്‍ത്ഥം ഇന്ത്യ യിലേക്ക് പോവുക യായിരുന്ന നൈജീരിയ സ്വദേശിയായ മുപ്പത്തി അഞ്ചുകാരി അബുദാബി വിമാന ത്താവള ത്തില്‍ വെച്ച് മരിച്ചു. അര്‍ബുദ ത്തിനുള്ള ചികിത്സ യ്ക്കായിട്ടാണ് ഇവര്‍ ഇന്ത്യയി ലേക്ക് തിരിച്ചത് എന്നും അബുദാബി ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍ അറിയിച്ചു.

അബുദാബി യില്‍ വിമാനം മാറി ക്കയറുന്ന തിനിടയില്‍ അസുഖം മൂര്‍ച്ഛിച്ചു. അതിനെ തുടര്‍ന്നാ യിരുന്നു മരണം. സ്ത്രീക്ക് എബോള രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി യതായും സംശയി ക്കുന്നതിനാല്‍ രോഗി യുടെ കൂടെ ഉണ്ടായിരുന്ന ഭര്‍ത്താവി നെയും അവരെ ശുശ്രൂഷിച്ച അഞ്ച് പേരെയും അബുദാബി യില്‍ വിദഗ്ധ പരിശോധന യ്ക്ക് വിധേയ രാക്കി.

എന്നാല്‍ അവരില്‍ എബോള രോഗ ലക്ഷണങ്ങളൊന്നും കണ്ടെത്തി യിട്ടില്ല എന്നും അബുദാബി ഹെല്‍ത്ത് അതോറിറ്റി അധികൃതര്‍ അറിയിച്ചതായി വാർത്താ എജൻസി റിപ്പോർട്ട് ചെയ്തു.

- pma

വായിക്കുക: , ,

Comments Off on ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ നൈജീരിയന്‍ യുവതി അബുദാബിയില്‍ മരിച്ചു

സുരക്ഷാ സഹകരണം : ഇന്ത്യന്‍ സ്ഥാനപതി ചർച്ച നടത്തി

August 18th, 2014

tp-seetharam-meet-saif-abdullah-al-shafar-ePathram
അബുദാബി : ഇന്ത്യയും യു. എ. ഇ. യും തമ്മിൽ സുരക്ഷാ മേഖലയില്‍ പരസ്പര സഹകരണം കൂടുതല്‍ ശക്ത മാക്കേണ്ടതിന്‍െറ ആവശ്യ കതയെ കുറിച്ച് ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം, യു. എ. ഇ. ആഭ്യന്തര മന്ത്രാലയം അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്റ് ജനറല്‍ സൈഫ് അബ്ദുള്ള അല്‍ ഷഫാറുമായി ചർച്ച നടത്തി.

രണ്ട് രാജ്യ ങ്ങളുടെയും സുരക്ഷാ സാഹചര്യ ങ്ങള്‍ കൂടുതല്‍ കുറ്റമറ്റ താക്കുന്നത് അടക്കം ഇരു രാജ്യ ങ്ങള്‍ക്കും പൊതു താത്പര്യം ഉള്ള നിരവധി വിഷയ ങ്ങളില്‍ ചര്‍ച്ച നടന്നു.

ആഭ്യന്തര മന്ത്രാല ത്തിലെ അന്താ രാഷ്ട്ര സഹകരണ വകുപ്പ് തലവന്‍ ലഫ്റ്റനന്റ് കേണല്‍ അഹമ്മദ് സയീദ്‌ അല്‍ മസ്റൂയി, ലഫ്റ്റനന്റ് കേണല്‍ ഖാലിദ് അലി അല്‍ സുവൈദി എന്നിവരും സംബന്ധിച്ചു.

ഫോട്ടോ കടപ്പാട് : WAM

- pma

വായിക്കുക: , , , ,

Comments Off on സുരക്ഷാ സഹകരണം : ഇന്ത്യന്‍ സ്ഥാനപതി ചർച്ച നടത്തി


« Previous Page« Previous « ഡോക്ടര്‍മാരെ ആദരിച്ചു
Next »Next Page » ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ നൈജീരിയന്‍ യുവതി അബുദാബിയില്‍ മരിച്ചു »



  • വെടിക്കെട്ട് അപകടം : സഹായ ഹസ്തവുമായി എം. എ. യൂസഫലി
  • ഗ്ലോബൽ വില്ലേജ് വീണ്ടും പ്രവർത്തനം ആരംഭിച്ചു
  • ഫ്ലൈയിംഗ് ടൈഗർ കപ്പുകൾക്ക് നിരോധനം
  • ഇന്ത്യന്‍ പാസ്സ്‌ പോർട്ട് സേവനങ്ങള്‍ക്ക് ഇനി അല്‍ ഹിന്ദ്
  • സ്‌കൂൾ ബസ്സുകളെ മറി കടന്നാൽ വൻ തുക പിഴ
  • ബുർജീൽ ഹോസ്പിറ്റലിൽ കൊറിയൻ പവലിയൻ തുറന്നു
  • വി. ടി. വി. ദാമോദരനെ ആദരിച്ചു
  • ഏപ്രിൽ 20 മുതൽ സ്‌കൂൾ ബസ്സുകൾ സർവ്വീസ് ആരംഭിക്കും
  • അപകടകരമായ ഡ്രൈവിംഗ് : മഴയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയവരെ അറസ്റ്റ് ചെയ്തു
  • ജങ്ക് ഫുഡും മധുര പാനീയങ്ങളും സ്‌കൂളുകളിൽ നിരോധിച്ചു
  • വിദ്യാർത്ഥികൾ ഏപ്രിൽ 20 മുതൽ ക്ലാസ്സ്‌ മുറികളിലേക്ക് : സ്കൂള്‍ ബസ്സുകള്‍ തല്‍ക്കാലം ഇല്ല
  • കൂടുതൽ ഭാഗങ്ങളിൽ പെയ്ഡ് പാർക്കിംഗ്
  • യു. എ. ഇ. ക്ക് ഐക്യ ദാര്‍ഢ്യം : ഗിന്നസ് ലോക റെക്കോര്‍ഡ് നേടി ബുർജീൽ ഹോൾഡിംഗ്‌സ്
  • റോഡിൽ അഭ്യാസങ്ങൾ വേണ്ട : മുന്നറിയിപ്പുമായി പോലീസ്
  • റോഡ് സുരക്ഷ : വേഗത കുറയുമ്പോൾ ശ്രദ്ധ വർദ്ധിപ്പിക്കുക
  • മെഹ്ഫിൽ ചെറുകഥ രചനാ മത്സരം : സൃഷ്ടികൾ ക്ഷണിച്ചു
  • സംശയാസ്പദമായ ക്യു-ആർ കോഡുകൾ സ്കാൻ ചെയ്യുകയോ വിശ്വസനീയം അല്ലാത്ത ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ വേണ്ട
  • സിലിക്കൺ ഒയാസിസിൽ ബുർജീൽ മെഡിക്കൽ സെന്റർ തുറന്നു : ഒരു ദശലക്ഷം ദിർഹത്തിന്റെ ആരോഗ്യ പദ്ധതി
  • മഴ തുടരുന്നു : ജാഗ്രതാ നിർദ്ദേശം
  • മെട്രോ – ട്രാം എന്നിവക്ക് പെരുന്നാൾ ദിവസങ്ങളിൽ സമയമാറ്റം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine