നിരോധിച്ചത് 374 മരുന്നുകള്‍ : യു. എ. ഇ. യിലേക്ക് വരുന്ന ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണം

August 8th, 2014

uae-slash-price-of-medicine-ePathram
അബുദാബി : മരുന്നു കളുമായി യു. എ. ഇ. യിലേക്ക് യാത്ര ചെയ്യുന്ന ഇന്ത്യാക്കാർ ജാഗ്രത പുലര്‍ത്തണം എന്ന് ഇന്ത്യന്‍ എംബസി യുടെ മുന്നറിയിപ്പ്.

യു. എ. ഇ. യില്‍ നിരോധിച്ചതും നിയന്ത്രിത ഉപയോഗ ത്തിലുള്ളതുമായ മരുന്നുകളുമായി ഒരു കാരണ വശാലും യാത്ര ചെയ്യരുത് എന്നും അബുദാബി യിലെ ഇന്ത്യൻ എംബസി യുടെ പത്രക്കുറിപ്പിൽ വ്യക്തമാക്കി.

നിലവില്‍ 374 മരുന്നുകള്‍ യു. എ. ഇ. യിലേക്ക് കൊണ്ടു വരുന്നത് ഭാഗികമായോ പൂര്‍ണമായോ നിരോധിക്ക പ്പെട്ടിരിക്കുകയാണ്. യു. എ. ഇ. യിലേക്ക് മരുന്നുകള്‍ കൊണ്ടു വരുന്ന തിനുള്ള ഒമ്പത് ഇന മാര്‍ഗ നിര്‍ദേശങ്ങള്‍ ഇന്ത്യന്‍ എംബസിയുടെ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇന്ത്യ യില്‍ വ്യാപകമായി ഡോക്ടര്‍മാര്‍ എഴുതുന്ന ചില മരുന്നുകൾ, യു. എ. ഇ. യില്‍ നിരോധിച്ചതാണ്. അത് കൊണ്ട് തന്നെ ഇവിടേയ്ക്ക് വരുന്നവർ യു. എ. ഇ. യില്‍ നിയമ വിധേയമായ മരുന്നു കളാണ് കൊണ്ടു വരുന്നതെന്ന് ഉറപ്പാക്കണം.

യാത്രാ വേളയില്‍ കയ്യില്‍ കൊണ്ടു വരുന്ന സാധനങ്ങളെ ക്കുറിച്ച് പൂര്‍ണമായ അറിവ് യാത്ര ചെയ്യുന്ന ആള്‍ക്കുണ്ടാവണം. സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും നല്‍കാനായി മറ്റുള്ളവര്‍ തന്നയയ്ക്കുന്ന പാര്‍സലുകള്‍തുറന്ന് പരിശോധിച്ച ശേഷമേ യാത്ര തിരിക്കാവൂ എന്നും എംബസ്സി മുന്നറിയിപ്പ് തരുന്നു.

മയക്കു മരുന്ന് കടത്തുമായി ബന്ധപ്പെട്ട് മലയാളി യുവാവ് അബുദാബി വിമാന ത്താവള ത്തില്‍ പോലീസ് പിടിയിൽ ആയതിന്റെ പശ്ചാത്തല ത്തിലാണ് എംബസ്സിയുടെ മുന്നറിയിപ്പ്.

ആരോഗ്യ പരമായ കാരണ ങ്ങളാല്‍ നിര്‍ബന്ധമായും ഉപയോഗിച്ചിരിക്കേണ്ട മരുന്നുകള്‍ കൊണ്ടു വരുമ്പോള്‍ രോഗ വുമായി ബന്ധപ്പെട്ട രേഖകളും, യു. എ. ഇ. യിലെ അംഗീകൃത ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച പ്രിസ്ക്രിപ്ഷൻ കയ്യിലുണ്ടെന്ന് ഉറപ്പ് വരുത്തണം.

നിരോധിച്ച മരുന്നു കളുടെ പൂര്‍ണ മായ വിവരം ദുബായ് കസ്റ്റംസ് വകുപ്പിന്റെ വെബ്‌ സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചില മരുന്നുകള്‍ കൊണ്ടു വരാനുള്ള അനുമതി ഉണ്ടെങ്കിലും അതിന്റെ അളവ് രേഖ പ്പെടുത്തി യിട്ടുണ്ട്. യാത്രയ്‌ക്കൊരുങ്ങുന്നവര്‍ ഇക്കാര്യങ്ങളെല്ലാം പ്രത്യേകം ശ്രദ്ധിക്കണം.

- pma

വായിക്കുക: , , , , , , ,

Comments Off on നിരോധിച്ചത് 374 മരുന്നുകള്‍ : യു. എ. ഇ. യിലേക്ക് വരുന്ന ഇന്ത്യക്കാര്‍ ജാഗ്രത പുലര്‍ത്തണം

യു. എ. ഇ. വിസ : സമഗ്രമായ മാറ്റങ്ങൾ ആഗസ്റ്റ്‌ മുതൽ

July 31st, 2014

uae-visa-new-rules-from-2014-ePathram
അബുദാബി : യു. എ. ഇ. വിസ സംവിധാന ങ്ങള്‍ പരിഷ്കരി ക്കുന്നതു സംബന്ധിച്ച സാങ്കേതിക നടപടി ക്രമ ങ്ങള്‍ പൂര്‍ത്തി യായതായി യു. എ. ഇ. ആഭ്യന്തര മന്ത്രാലയം അറിയിച്ചു .

2014 അഗസ്റ്റ് 1 മുതൽ ആയിരിക്കും പുതിയ സംവി ധാനം നടപ്പിൽ വരിക. ബിസിനസ് വിഭാഗ ത്തില്‍ സന്ദര്‍ശക വിസ യ്ക്കു മള്‍ട്ടിപ്പിള്‍ എന്‍ട്രി അനുവദി ക്കുന്നത് ഉള്‍പ്പെടെ യുള്ള പരി ഷ്കാരങ്ങൾ ഉണ്ടാകും എന്ന് അധികൃതർ അറിയിച്ചു.

മന്ത്രി സഭാ തീരുമാന പ്രകാര മുള്ള പുതിയ വിസ നിയമ ങ്ങളും ഫീസും പിഴ കളും സംബ ന്ധിച്ച് വിജ്ഞാപനം ഗസറ്റില്‍ പ്രസിദ്ധീകരിച്ചു.

സന്ദര്‍ശക വിസയിൽ എത്തു ന്നവര്‍ക്ക് ഒന്നിലധികം തവണ രാജ്യത്ത് വന്നു പോകാന്‍ അവസരം ലഭിക്കും. പഠനം, ചികില്‍സ, കോണ്‍ഫ്രൻസുകൾ എന്നീ ആവശ്യ ങ്ങൾക്കായി ഇനി മുതൽ പ്രത്യേക വിസ അനുവദിക്കും.

ഒരു കമ്പനി യില്‍ ജോലി ചെയ്യുന്നവര്‍ മറ്റൊരു കമ്പനി യിലേക്ക് മാറു മ്പോള്‍ കുടുംബ ങ്ങളുടെ വിസ റദ്ദാക്കേ ണ്ടതില്ല എന്നും കുടുംബ ങ്ങളെ സ്പോണ്‍സര്‍ ചെയ്യുന്നവര്‍ 5000 ദിര്‍ഹം കെട്ടി വെച്ചാല്‍ അതേ വിസ യില്‍ രാജ്യത്ത് തുടരാന്‍ സാധിക്കും എന്നും കുടുംബാംഗ ങ്ങളെ പുതിയ വിസ യിലേക്ക് മാറ്റു മ്പോള്‍ ഈ തുക തിരികെ ലഭിക്കുക യും ചെയ്യും എന്നും പുതിയ വിസ നിയമ ത്തിൽ പറയുന്നു.

പുതിയ നിയമ പ്രകാരം തെറ്റായ വിവര ങ്ങള്‍ നല്‍കുന്ന വര്‍ക്ക് ശക്ത മായ പിഴ ഏര്‍പ്പെടു ത്തു കയും വിസ ക്കായി അപേക്ഷി ക്കുമ്പോള്‍ കൃത്യ മായ രേഖകള്‍ നല്‍കാത്ത വ്യക്തി കള്‍ക്ക് 500 ദിര്‍ഹ വും കോര്‍പറേറ്റ് സ്ഥാപന ങ്ങള്‍ക്ക് 2000 ദിര്‍ഹ വും പിഴ യും ലഭിക്കും.

വ്യാജ രേഖ കള്‍ ചമച്ച് വിസക്ക് അപേക്ഷി ച്ചാല്‍ അര ലക്ഷം ദിര്‍ഹം വരെ പിഴ ഈടാക്കും. താമസ നിയമ ങ്ങള്‍ ലംഘിക്കുന്ന വരെ നാടു കടത്തുന്ന തിനും തീരുമാനിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച വിവരങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും.

- pma

വായിക്കുക: , , ,

Comments Off on യു. എ. ഇ. വിസ : സമഗ്രമായ മാറ്റങ്ങൾ ആഗസ്റ്റ്‌ മുതൽ

അവധി ദിവസങ്ങളിലെ പ്രത്യേക മുൻ കരുതലുകൾ

July 26th, 2014

awareness-from-abudhabi-police-ePathram
അബുദാബി : പെരുന്നാൾ അവധി ദിവസ ങ്ങളിലെ ഗതാഗത ക്കുരുക്കും അപകട ങ്ങളും ഒഴിവാക്കാ നായി അബുദാബി പോലീസ് പ്രത്യേക പട്രോളിംഗ് ആരംഭിച്ചു.

വാഹന ങ്ങളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് റോഡ് സുരക്ഷ ഉറപ്പാക്കുന്ന തിന്റെ ഭാഗമായി അബുദാബി പോലീസ്, എല്ലാ റോഡു കളിലും പ്രത്യേക പോലീസ് സേന യെ വിന്യസിച്ചു.

അമിത വേഗത നിയന്ത്രി ക്കുന്ന തിനായി കൂടുതല്‍ ക്യാമറ കളും സ്ഥാപിച്ചി ട്ടുണ്ട്. ഈദുൽ ഫിത്തർ പ്രമാണിച്ച് യു. എ. ഇ. യിലെ സർക്കാർ മേഖല യിൽ അഞ്ചു ദിവസവും സ്വകാര്യ സ്ഥാപന ങ്ങൾക്ക് രണ്ടു ദിവസവും അവധി പ്രഖ്യാപിച്ച സാഹചര്യ ത്തിലാണ് ഈ മുൻ കരുതൽ.

ഈദ് അവധി ദിന ങ്ങള്‍ അപകട രഹിത മാക്കാന്‍ ഗതാഗത നിയമ ങ്ങള്‍ പാലിച്ച് വാഹനം ഓടിക്കണം എന്നും പോലീസ്, കര്‍ശന നിര്‍ദേശം നല്‍കി യിട്ടുണ്ട്.

ആഘോഷ പരിപാടി കള്‍ കൂടുതല്‍ നടക്കുന്ന സ്ഥല ങ്ങളില്‍ ആംബുലന്‍സും എല്ലാ സജ്ജീ കരണ ങ്ങളോടും കൂടി സുരക്ഷാ ഉദ്യോഗസ്ഥ രെയും സജ്ജമാക്കും എന്നും അബുദാബി പോലീസ് അറിയിച്ചു.

വാഹനം ഓടിക്കു മ്പോൾ മുന്നറിയിപ്പില്ലാതെ അലക്ഷ്യ മായി ട്രാക്ക് മാറുക, മൊബൈല്‍ ഫോണ്‍ ഉപയോഗി ക്കുക തുടങ്ങിയ നിയമ ലംഘന ങ്ങള്‍ പിടികൂടാന്‍ വിപുല മായ സംവിധാ നങ്ങള്‍ ഏര്‍പ്പെടു ത്തിയി ട്ടുണ്ട്.

- pma

വായിക്കുക: , , , , ,

Comments Off on അവധി ദിവസങ്ങളിലെ പ്രത്യേക മുൻ കരുതലുകൾ

മയക്കു മരുന്നു കേസ് : യുവാവ് ജയില്‍ മോചിതനായി

July 25th, 2014

shiju-manuel-epathram

അബുദാബി : മയക്കു മരുന്ന് മാഫിയയുടെ ചതിയില്‍ പെട്ട് ഒരു മാസത്തിലേറെ അബുദാബി അല്‍വത്ബ ജയിലില്‍ കഴിഞ്ഞ എറണാകുളം ചിറ്റൂര്‍ പിഴല സ്വദേശി ഷിജു മാനുവല്‍ മോചിതനായി. അബുദാബിയിലെ ഇന്ത്യന്‍ എംബസിയുടെ അവസരോചിതമായ ഇടപെടലിലൂടെയാണ് ഇത്രയും പെട്ടെന്നു ഷിജുവിനു മോചനം ലഭിച്ചത്.

അബുദാബിയിൽ ജോലി ചെയ്തിരുന്ന ഷിജു മാനുവല്‍, പിതാവിന്റെ മരണ വാര്‍ത്തയറിഞ്ഞ് നാട്ടിൽ പോയി തിരിച്ചു വരുമ്പോഴാണ് ജൂണ്‍ 18 ന് അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് പോലീസ് പിടിയിലായത്.

ഒരു കൂട്ടുകാരന് കൊടുക്കുവാൻ അപരിചിതനായ ഒരാൾ ഷര്‍ട്ടുകളും പുസ്തകങ്ങളും എന്ന് പറഞ്ഞ് നാട്ടിൽ നിന്നും കൊടുത്തേല്പിച്ച പാർസലിൽ മയക്കു മരുന്ന് കണ്ടത്തുകയായിരുന്നു.

അബുദാബി വിമാനത്താവളത്തിലെ പരിശോധനയിലാണ് പാര്‍സലില്‍ മയക്കു മരുന്നാണെന്ന വിവരം ഷിജു അറിയുന്നത്. കോടതിയില്‍ ഹാജരാക്കിയപ്പോൾ ജഡ്ജിയോട് ഷിജു തന്‍െറ നിരപരാധിത്തവും ചതിക്കപ്പെട്ടതും അടക്കം കാര്യങ്ങള്‍ എല്ലാം വ്യക്തമാക്കിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കേരളാ പോലീസിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ പ്രധാന പ്രതികള്‍ എല്ലാവരും പോലീസ് പിടിയില്‍ ആവുകയും പ്രതികള്‍ കുറ്റ സമ്മതം നടത്തുകയും ചെയ്തു.

ഷിജു നിരപരാധി ആണെന്ന് വ്യക്തമാക്കിയ പോലീസ് അന്വേഷണ റിപ്പോര്‍ട്ട് അറബിയിലേക്ക് തര്‍ജ്ജമ ചെയ്ത് അബുദാബി പോലീസ് അധികൃതര്‍ക്ക് ഫാക്‌സ് ചെയ്തിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ഷിജുവിനെ വെറുതെ വിട്ടത്.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും അബുദാബിയിലെ ഇന്ത്യന്‍ എംബസിയും അവസരോചിതമായി സംഭവത്തിൽ ഇടപെട്ടതാണ് ഷിജുവിന്റെ മോചനം സാദ്ധ്യമാക്കിയത്. യാത്രാ രേഖകൾ ശരിയായാൽ ഉടൻ തന്നെ ഷിജു മാനുവൽ നാട്ടിലേക്ക് തിരിക്കും.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഈദ് അവധി ദിനങ്ങളിൽ സൌജന്യപാർക്കിംഗ്

July 25th, 2014

logo-mawaqif-abudhabi-ePathram അബുദാബി : ഈദ് അവധി ദിവസ ങ്ങളില്‍ മവാഖിഫ് സൗജന്യ പാര്‍ക്കിംഗ് സമയ ങ്ങള്‍ അബുദാബി ഗതാഗത വകുപ്പ് പ്രഖ്യാ പിച്ചു.  ജൂലായ് 27 ഞായറാഴ്ച പുലര്‍ച്ചെ ഒരു മണി മുതല്‍ ആഗസ്റ്റ് രണ്ടിന് ശനിയാഴ്ച രാവിലെ എട്ടു മണി വരെ യാണ് സൗജന്യ പാർക്കിംഗ് അനുവദി ച്ചിട്ടുള്ളത്.

അബുദാബി നഗര ത്തില്‍ വിവിധ ഇട ങ്ങളില്‍ ഉള്ള മവാഖിഫ് കസ്റ്റമര്‍ കെയര്‍ സെന്ററു കള്‍ക്കും ജൂലായ് 27 മുതല്‍ ആഗസ്റ്റ് 2 വരെ  അവധി ആയിരിക്കും.

- pma

വായിക്കുക: , ,

Comments Off on ഈദ് അവധി ദിനങ്ങളിൽ സൌജന്യപാർക്കിംഗ്


« Previous Page« Previous « സായിദ് മനുഷ്യ സ്നേഹ ദിനാചരണം : ഇഫ്താര്‍ കിറ്റുകളും പുതു വസ്ത്രങ്ങളും വിതരണം ചെയ്തു
Next »Next Page » മയക്കു മരുന്നു കേസ് : യുവാവ് ജയില്‍ മോചിതനായി »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine