മോഡറേറ്ററായിരിക്കും.
അബുദാബി : അഹല്യ ഹോസ്പിറ്റല്‍ ജനറല്‍ സര്‍ജറി വിഭാഗം പൊതു ജനങ്ങള്‍ക്കായി ഒരു ജനറല്‍ സര്‍ജറി ക്യാമ്പ് നടത്തുന്നു. മെയ് 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 മുതല്‍ അബുദാബി അഹല്യ ഹോസ്പിറ്റലില്‍ നടത്തുന്ന ക്യാമ്പ് തീര്‍ത്തും സൌജന്യ മായിരിക്കും.
അഹല്യ ഹോസ്പിറ്റലിലെ വിദഗ്ധ സര്‍ജന്മാര്‍ ഹെര്‍ണിയ, പൈല്‍സ്, ഫിസ്റ്റുല, തൈറോയ്ഡ് എന്നീ രോഗങ്ങള്‍ക്കുള്ള ചികിത്സ നിര്‍ണ്ണയിക്കുന്ന തായിരിക്കും. ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്ത രോഗി കള്‍ക്ക് പ്രത്യേക പാക്കേജുകള്‍ ഉണ്ടായിരിക്കും.
കൂടുതല്‍ വിവര ങ്ങള്‍ക്കും രജിസ്‌ട്രേഷന്‍ ചെയ്യാനും വിളിക്കുക: 02 – 62 62 666
- pma
അബുദാബി : യു. എ. ഇ. യിലെ പ്രമുഖ മൊബൈല്‍ കമ്പനി യായ എമിറേറ്റ്‌സ് ഇന്‍റഗ്രേറ്റഡ് കമ്മ്യൂണി ക്കേഷന്‍ കമ്പനി ( ഡു ) യുടെ വോയ്പ് ( വോയ്‌സ് ഓവര്‍ ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ ) സര്‍വ്വീസ് ഈ വര്‍ഷം അവസാനം നിലവില്‍ വരും.
ഇതോടെ വോയ്പ് സര്‍വ്വീസ് നടപ്പാക്കുന്ന രാജ്യത്തെ ആദ്യ ടെലികോം സേവന ദാതാവായി ഡു മാറും.
ഇന്‍റര്‍നെറ്റ് പ്രോട്ടോക്കോള്‍ നെറ്റ്‌വര്‍ക്കി ലൂടെ ശബ്ദം കടത്തി വിടുന്ന സംവിധാനമാണ് വോയ്പ്.
ഡു വിന് പുറമെ ഇത്തിസാലാത്തും ഈ സംവിധാനം നടപ്പിലാക്കും എന്നറിയുന്നു. 2010 ലാണ് രാജ്യത്ത് വോയ്പ് സംവിധാന ത്തിന് ടെലികമ്യൂണിക്കേഷന്‍സ് റഗുലേറ്ററി അതോറിറ്റി – ട്രാ – അനുമതി നല്‍കിയത്.
നെറ്റ് കണക്ഷനുള്ള കമ്പ്യൂട്ടറു കള്‍ക്ക് പുറമെ മൊബൈല്‍ ഫോണ്‍ ലാപ്‌ടോപ് എന്നിവയില്‍ നിന്നും വോയ്പ് സംവിധാനം വഴി വിളിക്കാം എന്നത് ഏറെ ഉപകാര പ്രദമാണ്. ഇത് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുക പ്രവാസി കള്‍ക്കാണ്.
എന്നാല്‍ കോള്‍ നിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനാം ആയിട്ടില്ല. ‘ ട്രാ’ യുടെ അംഗീകാര ത്തോടെ മാത്രമേ ഇത് പ്രഖ്യാപിക്കുക യുള്ളൂ.
- pma
അബുദാബി : എമിറേറ്റില്‍ അനധികൃത മായി റോഡ് മുറിച്ചു കടക്കുന്ന കാല്‍നട യാത്രക്കാര്‍ ക്ക് 200 ദിര്‍ഹം പിഴ കര്‍ശന മാക്കുന്നു. കാല്‍നട യാത്രക്കാര്‍ വന്‍ തോതില്‍ അപകട ങ്ങള്‍ക്ക് ഇരയാകുന്ന സാഹചര്യ ത്തിലാണ് ഈ നടപടി എന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹ്മദ് അല്‍ ഹാരിസി വാര്‍ത്താ സമ്മേളന ത്തില്‍ പറഞ്ഞു.
അനധികൃത മായി റോഡ് മുറിച്ചു കടക്കുന്ന വര്‍ക്ക് തല്‍സമയം 200 ദിര്‍ഹം പിഴ ചുമത്തും. നിയമ ലംഘകരെ കണ്ടു പിടിക്കാന്‍ മഫ്തി പൊലീസ് എല്ലാ യിടത്തും ഉണ്ടാകും. റോഡ് യാത്രക്കാരുടെ സുരക്ഷ ഉറപ്പു വരുത്താന്‍ ഓരോ വര്‍ഷവും കോടി ക്കണക്കിന് ദിര്‍ഹ മാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനം ചെലവാകുന്നത് കാല്‍നട യാത്രക്കാരുടെ സുരക്ഷാ സംബന്ധമായ കാര്യങ്ങള്‍ക്കാണ്. അവര്‍ക്ക് റോഡ രികിലൂടെ നടന്നു പോകാന്‍ പ്രത്യേക സൗകര്യമുണ്ട്.
സിറ്റിയിലും എമിറേറ്റിന്‍റെ മറ്റു ഭാഗ ങ്ങളിലും കാല്‍നട യാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സീബ്രാ ലൈനു കളും അണ്ടര്‍ പാസുകളും പാലങ്ങളും മറ്റും നിര്‍മ്മിച്ചത് കാല്‍ നട ക്കാര്‍ക്ക് വേണ്ടി യാണ്.
ഈ സൗകര്യ ങ്ങള്‍ ഒന്നും ഉപയോഗിക്കാതെ തങ്ങള്‍ക്ക് തോന്നുന്ന സ്ഥലത്തു വെച്ച് റോഡ് മുറിച്ചു കടക്കുന്നത് നിയമ വിരുദ്ധമാണ്. ഇങ്ങനെ കടക്കുന്നതിന് ഇടയില്‍ പലരും അപകട ത്തില്‍ പ്പെടുന്നു.
ഇതോടെ സര്‍ക്കാര്‍ ചെലവാക്കുന്ന ലക്ഷക്കണക്കിന് ദിര്‍ഹവും പൊലീസ് നടത്തുന്ന ശ്രമങ്ങളും പാഴാകുന്ന അവസ്ഥയാണ് ഉണ്ടാകുന്നത്. ഇത് അനുവദിക്കാന്‍ ആവില്ല എന്നും അദ്ദേഹം പറഞ്ഞു.
കാല്‍നട യാത്രക്കാര്‍, തങ്ങള്‍ക്ക് അനുവദിച്ച സ്ഥലങ്ങളിലൂടെ അല്ലാതെ റോഡ് മുറിച്ചു കടക്കുകയും റോഡ് സുരക്ഷാ നിയമം അവഗണി ക്കുകയും ചെയ്യുന്ന താണ് ഈ അപകട ങ്ങള്‍ക്ക് കാരണം. അതേ സമയം, പലപ്പോഴും ഡ്രൈവര്‍മാരുടെ അശ്രദ്ധയും അപകട കാരണമാകുന്നു.
ഈ സാഹചര്യ ത്തിലാണ് നിയമം കൂടുതല്‍ കര്‍ശനം ആക്കുന്നത് എന്ന്‍ അല്‍ ഹാരിസി വ്യക്തമാക്കി.
- pma