കെ. എസ്. സി. കലാ വിഭാഗം പ്രവര്‍ത്ത നോദ്ഘാടനം

May 15th, 2010

ksc - logo-epathramഅബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ കലാ വിഭാഗം പ്രവര്‍ത്ത നോദ്ഘാടനം മെയ്‌ 15 ശനിയാഴ്ച രാത്രി 8:30 ന് കെ. എസ്. സി. അങ്കണത്തില്‍ നടക്കും. സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.  വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ ‘മുച്ചീട്ടു കളിക്കാരന്‍റെ മകള്‍’ എന്ന കഥയുടെ നാടക രൂപാന്തരം ജാഫര്‍ കുറ്റിപ്പുറം സംവിധാനം ചെയ്ത്  അവതരിപ്പിക്കും.
 
ജയപ്രകാശ്‌ കൂളൂര്‍ രചിച്ച ‘പാലം’ എന്ന ചിത്രീകരണം,  എസ്. എല്‍. പുരം സജി കുമാര്‍  സംവിധാനം ചെയ്ത് അവതരിപ്പിക്കും.
വയലാര്‍ കവിത യുടെ രംഗാ വിഷ്കാരം  ‘താടക എന്ന ദ്രാവിഡ രാജ കുമാരി’   മധു പരവൂര്‍ ഒരുക്കുന്നു. കൂടാതെ നാടന്‍ പാട്ടുകളും  നൃത്തങ്ങളും അരങ്ങേറും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശക്തി തിയ്യറ്റേഴ്‌സ് പ്രവര്‍ത്തനോദ്ഘാടനം

May 13th, 2010

sakthi-logo-epathramഅബുദാബി:  അബുദാബി ശക്തി തിയ്യറ്റേഴ്‌സ്   പ്രവര്‍ത്തനോദ്ഘാടനം,  കവിയും ഗാന രചയി താവുമായ പി. കെ. ഗോപി നിര്‍വ്വഹിക്കും.   മെയ്‌ 13 ന് വ്യാഴാഴ്ച വൈകിട്ട് 8 : 30ന് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന പരിപാടിയില്‍ എം. എ. ജോണ്‍സണ്‍ (സാമൂഹിക പ്രവര്‍ത്തകന്‍), ബാലചന്ദ്രന്‍ കൊട്ടോടി (മജീഷ്യന്‍) എന്നിവര്‍ ഉള്‍പ്പെടെ  പ്രമുഖര്‍ പങ്കെടുക്കും.

സാംസ്‌കാരിക സമ്മേളനത്തിനു ശേഷം  മാജിക്‌ ഷോ യും ശക്തി  കലാ കാരന്മാര്‍  അവതരിപ്പിക്കുന്ന വിവിധ കലാ പരിപാടികളും ഉണ്ടാകും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

തന്ത്രി നാദം അബുദാബിയില്‍

May 12th, 2010

thanthri-nadamകേരളത്തിലെ നിര്‍ദ്ധരരായ കുട്ടികളുടെ വിദ്യാഭ്യാസ സഹായത്തിനും, ബുദ്ധി വികാസമില്ലാത്ത കുട്ടികളുടെ പുനരധിവാസത്തിനും   വേണ്ടിയുള്ള  ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളില്‍ സഹകരി ക്കുവാനായി  അബുദാബിയിലെ വിവിധ ക്രൈസ്തവ സഭകളിലെ ഗായകരെ അണി നിരത്തി  ‘ഡെസേര്‍ട്ട്    ഡിവൈന്‍ സിങ്ങേഴ്സ് അസോസിയേഷന്‍’ ഒരുക്കുന്ന സംഗീത സന്ധ്യ “തന്ത്രി നാദം” മെയ്‌ 15 ശനിയാഴ്ച രാത്രി  7:30 ന് അബുദാബി ഇവാഞ്ചലിക്കല്‍ ചര്‍ച്ച് സെന്ററില്‍  അരങ്ങേറുന്നു.  വിവിധ ഗാന ശാഖ കളിലൂടെ ശ്രോതാക്കളുടെ മനം കവര്‍ന്ന ഗായകരായ നൈസി, സൌമ്യ മറിയം, ഷീന്‍ ജോര്‍ജ്ജ്,  ജോസ്‌, ബിജു തങ്കച്ചന്‍, റജി എബ്രഹാം,  തോമസ്‌, രാജന്‍ തറയശ്ശേരി എന്നിവരുടെ നേതൃത്വത്തില്‍  10 സംഗീത പ്രതിഭകള്‍ പങ്കെടുക്കുന്ന തന്ത്രി നാദം പരിപാടിയിലേക്കുള്ള പ്രവേശനം പാസുകളിലൂടെ നിയന്ത്രിക്കു ന്നതായിരിക്കും. താല്പര്യമുള്ളവര്‍ സംഘാടകരുമായി ബന്ധപ്പെടുക ( 050 77 20 813, 050 411 66 53)

- pma

വായിക്കുക: , , , , , ,

5 അഭിപ്രായങ്ങള്‍ »

ധ്വനി തരംഗ് കെ. എസ്. സി. യില്‍

May 7th, 2010

dhwani-tarang-epathramഅബുദാബി : വ്യത്യസ്തമായ ഒരു കലാ വിരുന്ന് “ധ്വനി  തരംഗ് ” ഇന്ന്  രാത്രി (7-05-2010)  8.30ന്  കേരളാ സോഷ്യല്‍ സെന്ററില്‍ അരങ്ങേറും . സംഗീത രംഗത്തെ അതുല്യ പ്രതിഭകള്‍ ആയ  ഡോ. നന്ദിനി മുത്തു  സ്വാമി , പണ്ഡിറ്റ്‌  തരുണ്‍ ഭട്ടാചാര്യ , അഭിഷേക് ബസു  എന്നിവര്‍ ചേര്‍ന്ന് ഒരുക്കുന്ന ഫ്യൂഷന്‍ സംഗീത സംഗമവും , ശ്രീലങ്കയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന നൃത്ത രൂപങ്ങളുമായി ചന്ദന വിക്രമ സിംഗെ യും  സംഘവും, ഭാരതത്തിന്റെ തനത് കലാ രൂപങ്ങളുമായി സമുദ്ര ആര്‍ട്സിലെ കലാ കാരന്മാരും ചേര്‍ന്ന് ‘ധ്വനി തരംഗ് ‘ അവിസ്മരണീയമാക്കി തീര്‍ക്കുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

നാഷണല്‍ ഐ. ഡി.ക്ക് വന്‍ തിരക്ക്‌

May 7th, 2010

അബുദാബി: ദേശീയ തിരിച്ചറിയല്‍ കാര്‍ഡ്‌ സ്വന്തമാക്കാനായി ഒരു ദിവസം രജിസ്റ്റര്‍ ചെയ്തത് ആറായിരം പേര്‍.
 
ഗതാഗത വകുപ്പിലെ ഇടപാടുകള്‍ക്ക് നാഷണല്‍ ഐ. ഡി. നിര്‍ബ്ബന്ധമാക്കിയത്തിനു പുറകെ മറ്റു വകുപ്പുകളിലും  ഐ. ഡി കാര്‍ഡ്‌ വേണ്ടി വരുമെന്നുള്ള അധികൃതരുടെ മുന്നറിയിപ്പാണ് തിരക്ക് കൂട്ടാന്‍ ഇടയാക്കിയത്.
 
തിരിച്ചറിയല്‍ കാര്‍ഡ് സമ്പാദിക്കാന്‍ ഈ വര്‍ഷം അവസാനം വരെ  സമയം അനുവദിച്ചിരുന്നുവെങ്കിലും ധാരാളം പേര്‍ ഇനിയും കാര്‍ഡിന് വേണ്ടി അപേക്ഷിച്ചിട്ടില്ല. ഇതിനിടയിലാണ് സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളുമായും ബാങ്ക് ഇടപാടുകള്‍ക്കും കാര്‍ഡ് നിര്‍ബന്ധമാക്കിയത്. തിരക്ക് നിയന്ത്രിക്കാനായി താല്‍ക്കാലിക ടെന്‍റ് കെട്ടിയാണ് രജിസ്ട്രേഷന്‍ തുടരുന്നത്

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അബുദാബി വൈ. എം. സി. എ. ഭാരവാഹികള്‍
Next »Next Page » ധ്വനി തരംഗ് കെ. എസ്. സി. യില്‍ »



  • ഇമ പ്രവർത്തന ഉദ്ഘാടനം : മന്ത്രി കെ. ബി. ഗണേഷ്‌ കുമാര്‍ അബുദാബിയിൽ
  • കമ്മാടം സുന്നി ജമാഅത്ത് : ജി. സി. സി. കമ്മിറ്റി രൂപീകരിച്ചു
  • ശക്തി തിയ്യറ്റേഴ്സ് ‘നൈറ്റ്സ് ഓഫ് കരോൾ’ ശ്രദ്ധേയമായി
  • പ്രവാസി കലാകാരന്‍ റബീഹ് ആട്ടീരിക്ക് കേരള സര്‍ക്കാര്‍ ഫെല്ലോഷിപ്പ്
  • ശിഹാബുദ്ദീൻ പൊയ്ത്തും കടവിന് ഇസ്‌ലാമിക് സെൻറർ സാഹിത്യ പുരസ്കാരം
  • ഓർമ – ബോസ് കുഞ്ചേരി സാഹിത്യ പുരസ്കാരത്തിനു സൃഷ്ടികൾ ക്ഷണിച്ചു
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ -2 : ഇസ്‌ലാമിക് സെൻ്ററിൽ
  • പൊതുമാപ്പ് : ദുബായിൽ അവസരം ഉപയോഗപ്പെടുത്തിയത് 2,36,000 പേർ
  • കേരളോത്സവം : മെഗാ സമ്മാനം നിസ്സാൻ സണ്ണി കാർ ജാൻവി അനന്തുവിന്
  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine