
അബുദാബി: ഇന്ത്യന്‍ രാഷ്ട്രപതി പ്രതിഭ പാട്ടീല്‍ യു. എ. ഇ.യില്‍ എത്തി. ഞായറാഴ്ച രാത്രി 8.10 ന് പ്രത്യേക വിമാന ത്തിലാണ് അബുദാബി അമീരി വിമാന ത്താവളത്തില്‍ ഇറങ്ങിയത്. യു. എ. ഇ. വിദേശ വ്യാപാര മന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി യുടെ നേതൃത്വ ത്തിലാണ് രാഷ്ട്രപതി യെ വരവേറ്റത്. ഇന്ത്യന്‍ അംബാസ്സിഡര്‍ എം. കെ. ലോകേഷ്, ഇന്ത്യയിലെ യു. എ. ഇ. അംബാസ്സിഡര്‍ മുഹമ്മദ് സുല്‍ത്താന്‍ അബ്ദുല്ല അല്‍ ഉവൈസ്, അബൂദബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡ് അംഗം പത്മശ്രീ എം. എ. യൂസുഫ് അലി എന്നിവര്‍ക്ക് പുറമെ യു. എ. ഇ സര്‍ക്കാറി ന്‍റെ യും ഇന്ത്യന്‍ എംബസ്സി യുടെയും ഉദ്യോഗസ്ഥരും സ്വീകരിക്കാന്‍ എത്തി.

ഇന്ന്(തിങ്കള്‍) ഉച്ചക്ക് 12 മണിക്ക് യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനുമായി രാഷ്ട്രപതി കൂടിക്കാഴ്ച നടത്തും. 12 മുതല്‍ 1.45 വരെ നീളുന്ന കൂടിക്കാഴ്ച യില്‍ ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സൗഹൃദ ബന്ധങ്ങളും ഉഭയകക്ഷി ചര്‍ച്ച കളും നടക്കും. യു. എ. ഇ. പ്രസിഡന്‍റ് നല്‍കുന്ന വിരുന്നിലും പ്രതിഭാ പാട്ടീല്‍ പങ്കെടുക്കും.
അബുദാബി കിരീടാവകാശി യും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാനു മായും രാഷ്ട്രപതി ഇന്ന് കൂടിക്കാഴ്ച നടത്തും.
വൈകിട്ട് 7 മണിക്ക് അബുദാബി ഇന്ത്യാ സോഷ്യല്‍ കള്‍ച്ചറല്‍ സെന്‍റ്റില്‍ ഇന്ത്യന്‍ സമൂഹത്തെ രാഷ്ട്രപതി അഭിസംബോധന ചെയ്യും. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് അബുദാബി ഇന്ത്യന്‍ സ്‌കൂളില്‍ വിദ്യാര്‍ത്ഥി കളുമായി രാഷ്ട്രപതി യുടെ മുഖാമുഖം. 11 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍ കെട്ടിടം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും.
12.00 മണിക്ക് അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ഇന്‍ഡസ്ട്രി പ്രതിനിധി കളുമായി രാഷ്ട്രപതി യും സംഘവും ചര്‍ച്ചകള്‍ നടത്തും. ഈ ചര്‍ച്ചയില്‍ രാഷ്ട്രപതി യെ അനുഗമിക്കുന്ന ഇന്ത്യന്‍ വ്യവസായ പ്രതിനിധി കളും യു. എ. ഇ.യിലെ ഇന്ത്യന്‍ വ്യവസായി കളും പങ്കെടുക്കും. അബുദാബി എമിറേറ്റ് പാലസ് ഹോട്ടലിലാണ് ഈ ചര്‍ച്ചകള്‍ നടക്കുക.





അബുദാബി : മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം പത്താം വാര്‍ഷിക ത്തോടനു ബന്ധിച്ച് കഥ, കവിത രചനാ മത്സരം സംഘടിപ്പിക്കുന്നു. കഥ 4 പേജിലും കവിത 40 വരിയിലും കവിയാന്‍ പാടില്ല. തിരഞ്ഞെടുത്ത രചനകള്‍ പ്രമുഖ എഴുത്തു കാരുടെ പഠന ത്തോടൊപ്പം കൈരളി യുടെ സുവനീറില്‍ പ്രസിദ്ധീകരി ക്കുന്നതാണ്. സൃഷ്ടികള്‍ നവംബര്‍ 30നു മുന്‍പായി ലഭിക്കണം. വിജയികള്‍ക്ക് ഒന്നും രണ്ടും സമ്മാനങ്ങള്‍ നല്‍കുന്നതാണ്. സൃഷ്ടികള്‍ ലഭിക്കേണ്ടതായ വിലാസം : സാഹിത്യ വിഭാഗം സിക്രട്ടറി, കൈരളി കള്‍ച്ചറല്‍ ഫോറം , പോസ്റ്റ് ബോക്സ് : 2058, എന്‍. പി. സി. സി. – മുസ്സഫ, അബുദാബി, യു. എ. ഇ. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : 055 98 422 45 (അഷറഫ് ചമ്പാട്).


























