അബുദാബി : ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വ ത്തിന് ഇന്ത്യക്ക് യു. എ. ഇ. യുടെ പിന്തുണ. രാഷ്ട്രപതി പ്രതിഭാ പാട്ടീലും യു.എ.ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും നടത്തിയ ചര്‍ച്ച യിലാണ് യു. എ. ഇ. ഇന്ത്യക്ക് പിന്തുണ അറിയിച്ചത്. മേഖല യിലെ സമാധാന പ്രക്രിയ യില്‍ പ്രധാന പങ്ക് വഹിക്കുന്ന ഇന്ത്യക്ക് യു. എന്‍. രക്ഷാ സമിതി യില്‍ സ്ഥിരാംഗത്വ ത്തിന് എല്ലാ അര്‍ഹത യും ഉണ്ടെന്ന് ശൈഖ് ഖലീഫ അഭിപ്രായ പ്പെട്ടതായി ഇന്ത്യന്‍ വിദേശ കാര്യ വകുപ്പില്‍ പശ്ചിമേഷ്യന്‍ കാര്യങ്ങളുടെ ചുമതല യുള്ള സെക്രട്ടറി ലതാ റെഡ്ഢി മാധ്യമ പ്രവര്‍ത്തക രോട് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.
മാനവ വിഭവ ശേഷി, ഊര്‍ജ്ജം, സോഫ്റ്റ് വെയര്‍, വിവര സാങ്കേതികം, വിനോദ സഞ്ചാരം, ഭക്ഷ്യ വസ്തുക്കള്‍, വസ്ത്രം, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍ തുടങ്ങിയ മേഖല കളില്‍ ഇന്ത്യ – യു. എ. ഇ. വിനിമയം വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. വരും വര്‍ഷ ങ്ങളില്‍ ഇത് ഇരട്ടി ആക്കാന്‍ ഇന്ത്യ യുടെ ഭാഗത്തു നിന്നുള്ള എല്ലാ സഹകരണവും ഉണ്ടാവും എന്ന്‍ രാഷ്ട്രപതി യു. എ. ഇ. പ്രസിഡണ്ടിനെ അറിയിച്ചു. കടല്‍ജല ശുദ്ധീകരണം, ഭക്ഷ്യ സുരക്ഷ, കൃഷി, പെട്രോളിയം, ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര -സാങ്കേതിക വിദ്യ എന്നിവ ഉള്‍പ്പെടെ നിരവധി മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. സുരക്ഷാ രംഗത്തെ സഹകരണം, ശിക്ഷാ തടവു കാരുടെ കൈമാറ്റം എന്നീ കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും കരാര്‍ ഒപ്പു വെക്കാനുള്ള നടപടികള്‍ ത്വരിത പ്പെടുത്തും. യു. എ. ഇ. ആഭ്യന്തര മന്ത്രിയെ ഇന്ത്യ യിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ സന്ദര്‍ശന വേളയില്‍ ആയിരിക്കും സുരക്ഷാ സഹകരണം, ശിക്ഷാ തടവുകാരുടെ കൈമാറ്റം എന്നിവ സംബന്ധിച്ച കരാര്‍ ഒപ്പുവെക്കുക.
തിങ്കളാഴ്ച ഉച്ചക്ക് അബൂദബി മുഷ്രിഫ് കൊട്ടാര ത്തിലാണ് കൂടിക്കാഴ്ച നടന്നത്. പ്രതിഭാ പാട്ടീലിനൊപ്പം ദേവിസിംഗ് രാംസിംഗ് ഷഖാവത്ത്, കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ഭരത് സിംഗ് സോളങ്കി, എം. പി. മാരായ കെ. ഇ. ഇസ്മായില്‍, വിജയ് ബഹദൂര്‍ സിംഗ്, രാഷ്ട്രപതി യുടെ സെക്രട്ടറി ക്രിസ്റ്റി ഫെര്‍ണാണ്ടസ് തുടങ്ങിയവരും പങ്കെടുത്തു. ശൈഖ് ഖലീഫ യോടൊപ്പം യു. എ. ഇ. യിലെ ഉപ പ്രധാനമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, വിദേശ വ്യാപാര വാണിജ്യ മന്ത്രിമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്