ഇസ്ലാമിക്‌ സെന്‍റര്‍ ജലീല്‍ രാമന്തളിയെ അനുമോദിച്ചു

December 13th, 2010

jaleel-ramanthali-islamic-centre-epatrham

അബുദാബി : യു. എ. ഇ. യുടെ  രാഷ്ട്ര പിതാവ് ശൈഖ് സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ ജീവ ചരിത്രം ഇന്ത്യന്‍ ഭാഷ യില്‍ ആദ്യമായി എഴുതിയ   ജലീല്‍ രാമന്തളി യെ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ അനുമോദിച്ചു.  സെന്‍റര്‍  സംഘടിപ്പിച്ച യു. എ. ഇ. യുടെ ദേശീയദിന ആഘോഷ പരിപാടി കള്‍ക്കിടെ ആയിരുന്നു അനുമോദന ചടങ്ങ്.   ഫെഡറല്‍ നാഷനല്‍ കൗണ്‍സില്‍ ഡപ്യൂട്ടി സ്‌പീക്കര്‍ അഹമദ് ശബീബ് അല്‍ ദാഹിരി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു.
 
 
പ്രസ്തുത പരിപാടിയില്‍ വെച്ച്  ജലീല്‍ രാമന്തളി ക്ക്  സെന്‍ററിന്‍റെ പുരസ്‌കാരം അഹമദ് ശബീബ് അല്‍ ദാഹിരി സമ്മാനിച്ചു. പ്രമുഖ പത്ര പ്രവര്‍ത്തകനും, കോളമിസ്റ്റും, ഗ്രന്ഥകാര നുമാണ്  ജലീല്‍ രാമന്തളി.
 
 
തദവസര ത്തില്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്  വൈസ് ചെയര്‍മാന്‍ അഹമദ് ഖല്‍ഫാന്‍ അല്‍ കഅബി, അബുദാബി എന്‍വയോണ്‍മെന്‍റ് ഏജന്‍സി അസോസിയേറ്റ് ഹുസൈന്‍ അബ്ദുള്‍ റഹ്മാന്‍ മുഹമ്മദ്, എന്‍ജിനീയര്‍ മുഹമ്മദ് മുബാറക് അല്‍ മുര്‍റി, ഡോ. അബ്ദുല്‍ കരീം ഖലീല്‍, എം. എ. യൂസഫ് അലി ( എം. ഡി. , എം. കെ. ഗ്രൂപ്പ്) , സുരേന്ദ്രനാഥ് (ട്രഷറര്‍. ഐ. എസ്.സി.), കെ. ബി. മുരളി (പ്രസിഡന്‍റ്. കെ. എസ്. സി.),  യേശുശീലന്‍ (ജന. സെക്രട്ടറി. മലയാളീ സമാജം),  ജോനിയാ മാത്യു (പ്രസിഡന്‍റ്. ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ ) തുടങ്ങിയവര്‍ സംസാരിച്ചു.
 
സെന്‍റര്‍ പ്രസിഡന്‍റ് പി. ബാവാ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മൊയ്തു ഹാജി കടന്നപ്പള്ളി സ്വാഗതവും സെക്രട്ടറി മായിന്‍കുട്ടി  നന്ദിയും പറഞ്ഞു. തുടര്‍ന്ന് വിവിധ കലാപരിപാടി കള്‍ അരങ്ങേറി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയ ദിനാഘോഷം: ഒരുക്കങ്ങളായി

November 29th, 2010

uae-national-day-logo-epathram

അബുദാബി : യു. എ. ഇ. യുടെ  മുപ്പത്തൊമ്പതാമത്    ദേശീയ ദിനാഘോഷത്തിന്  വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി.  പ്രധാന വീഥികളും കെട്ടിടങ്ങളും പാര്‍ക്കുകളും ദീപാലങ്കാര ങ്ങളാലും ദേശീയ പതാകകള്‍ കൊണ്ടും അലങ്കരിച്ചു കഴിഞ്ഞു. 
 
രാജ്യത്തെ ശ്രദ്ധിക്കപ്പെട്ട പല ടവറു കളിലും ഭരണാധി കാരികളുടെ ചിത്രങ്ങളും നാടിന്‍റെ വളര്‍ച്ചയുടെ വിവിധ ദൃശ്യങ്ങള്‍ അടങ്ങിയ ചിത്രങ്ങളും സ്ഥാനം പിടിച്ചു കഴിഞ്ഞു.  യു. എ. ഇ. യുടെ  രാഷ്ട്ര പിതാവ് ശൈഖ് സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍,  പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍,  ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം, ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, വിവിധ എമിറേറ്റു കളിലെ ഭരണാധി കാരികളു ടെയും ചിത്രങ്ങള്‍ക്കും, ദേശീയ പതാക യുടെ ഡിസൈന്‍ ചെയ്ത ഷാളുകള്‍, വിവിധ വലിപ്പത്തിലുള്ള ദേശീയ പതാക കള്‍, കീചെയിന്‍, പല തരം സ്റ്റിക്കറുകള്‍,  തൊപ്പികള്‍ തുടങ്ങിയവ  വാങ്ങിക്കാനായി  കടകളില്‍ നല്ല തിരക്ക്‌ അനുഭവപ്പെട്ടു തുടങ്ങി.
 
‘ദേശീയ ദിനാഘോഷത്തിന് വേണ്ടിയുള്ള പരമോന്നത സമിതി’ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് ആഘോഷ പരിപാടി കളുടെ അവസാന വട്ട ഒരുക്കങ്ങള്‍ വിലയിരുത്തി.  സമിതി യുടെ ചെയര്‍മാനും സാംസ്‌കാരിക – യുവജന – സാമൂഹിക വികസന മന്ത്രി യുമായ അബ്ദുല്‍ റഹിമാന്‍ ബിന്‍ മുഹമ്മദ് അല്‍ ഉവൈസിന്‍റെ അദ്ധ്യക്ഷത യിലാണ് യോഗം ചേര്‍ന്നത്. വിവിധ എമിറേറ്റു കളിലെ ഒരുക്കങ്ങള്‍ സമിതി പ്രത്യേകം പ്രത്യേകം വിലയിരുത്തി.
 
 
ദേശീയ ദിനാഘോഷ ത്തിന്‍റെ  പേരില്‍ യു. എ. ഇ. യുടെ എംബ്ലം മുന്‍കൂര്‍ അനുമതി ഇല്ലാതെ ഉപയോഗിക്കരുത് എന്ന്‍ ‘സമിതി’ യുടെ നിര്‍ദ്ദേശം വന്നു കഴിഞ്ഞു. അതു പോലെ, ദേശീയ പതാക ഉപയോഗിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണം എന്നും പതാക യുടെ ഉന്നത മായ പദവി ക്കും മഹത്വ ത്തിനും കോട്ടമുണ്ടാകുന്ന വിധത്തില്‍ ഉപയോഗിക്കരുത് എന്നും നിര്‍ദ്ദേശമുണ്ട്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ശൈഖ് സായിദ്‌ മെറിറ്റ് അവാര്‍ഡ്‌

November 25th, 2010

shaikh-zayed-merit-award-epathram

അബുദാബി : യു. എ. ഇ. യുടെ  രാഷ്ട്ര പിതാവ് ശൈഖ് സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍റെ  സ്മരണക്കായി, ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം അബുദാബി യൂണിറ്റ് വനിതാ വിഭാഗം നല്‍കി വരുന്ന ‘ശൈഖ് സായിദ്‌ മെറിറ്റ് അവാര്‍ഡ്‌’ നവംബര്‍ 26 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും
 
അബുദാബി യിലെ ഇന്ത്യന്‍ സ്‌കൂളു കളിലെ കേരള സിലബസി ലെയും സി. ബി. എസ്. ഇ. സിലബസി ലെയും 10, 12 ക്ലാസ്സു കളില്‍നിന്ന് ഉന്നത വിജയം നേടുന്ന കുട്ടികളെ യാണ് ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം ആദരിക്കുന്നത്.
 
ചടങ്ങി നോടനു ബന്ധിച്ച്  വിവിധ കലാ പരിപാടികള്‍ അരങ്ങേറും. വിദ്യാഭ്യാസ – സാംസ്കാരിക  മേഖല കളിലെ പ്രമുഖര്‍ പങ്കെടുക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

November 24th, 2010

indian-islamic-centre-inaguration-epathram

അബുദാബി :  അബുദാബി യിലെ ഇന്ത്യന്‍ സമൂഹത്തിന് വിശിഷ്യാ പ്രവാസി മലയാളി കള്‍ക്ക്‌ അഭിമാനമായി ഒരു സാംസ്‌കാരിക കേന്ദ്രം കൂടി തുറന്നു.  ഇന്നലെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റര്‍, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 29 വര്‍ഷ ങ്ങള്‍ക്കു മുന്‍പ്‌  (1981 മെയ് 12 ന്) തറക്കല്ലിട്ട തായിരുന്നു. 14 കോടി രൂപ ചെലവഴിച്ചാണ്  കെട്ടിടം നിര്‍മ്മിച്ചത്. അത്യാധുനിക സൗകര്യ ങ്ങളോടെ ഒരുക്കിയ ഈ കെട്ടിട ത്തിന്‍റെ നിര്‍മ്മാണ ചെലവ് മുഴുവന്‍ വഹിച്ചത് അബുദാബി സര്‍ക്കാറിന്‍റെ കീഴില്‍ ജല വൈദ്യുതി വകുപ്പാണ്. 1200 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, 100 പേര്‍ക്ക് ഇരിക്കാവുന്ന രണ്ട് മിനി ഓഡിറ്റോറിയങ്ങള്‍, കമ്പ്യൂട്ടര്‍ ക്ലാസ് റൂം, അറബിക് – ഇംഗ്ലീഷ് സ്‌പോക്കണ്‍  ക്ലാസ്‌റൂം, ഹെല്‍ത്ത് ക്ലബ്, റീഡിംഗ് റൂം, ലൈബ്രറി എന്നിവ ഇന്ത്യന്‍ ഇസ്‌ലാമിക്  സെന്‍റര്‍ കെട്ടിട ത്തില്‍ ഉണ്ട്.
 
ഉദ്ഘാടന ചടങ്ങില്‍ എം. എ. യൂസുഫ്‌ അലി സ്വാഗതം പറഞ്ഞു. ഇസ്‌ലാമിക്  സെന്‍റര്‍ നിര്‍മ്മിക്കാന്‍ സൗജന്യമായി ഭൂമി അനുവദിച്ച യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ്‌ ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ  സ്മരിച്ചു കൊണ്ടാണ് അദ്ദേഹം സ്വാഗത പ്രഭാഷണം നടത്തിയത്.
 
ഇസ്‌ലാമിക സംസ്‌കാര ത്തിന്‍റെ മഹത്വം ഓര്‍മിപ്പിച്ചു കൊണ്ടാണ് രാഷ്ട്രപതി  പ്രതിഭാ പാട്ടീല്‍ ഉദ്ഘാടന പ്രസംഗം നടത്തിയത്.  യു. എ. ഇ. യിലെ ഭരണാധി കാരികള്‍ ഇന്ത്യന്‍ വംശജ രോടും അവരുടെ മത വിശ്വാസ ങ്ങളോടും എന്നും വിശാല മനസ്കത യാണ് കാണിച്ചിട്ടുള്ളത്. ഇന്ത്യക്കാര്‍  യു. എ. ഇ. യുടെ വളര്‍ച്ചക്കായി ആത്മാര്‍ത്ഥത യോടെ പ്രവര്‍ത്തിക്കുകയും ചെയ്തു. ഭാഷ യിലും സാഹിത്യ ത്തിലും ചരിത്ര ത്തിലും ഇസ്‌ലാം മഹത്തായ സ്വാധീനം ചെലുത്തി.  ഇന്ത്യാ ക്കാര്‍ക്ക് യു. എ. ഇ. നല്കിയ ആതിഥ്യ ത്തിന്‍റെ സ്മാരകമാണ് ഇതു പോലുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്ന് രാഷ്ട്രപതി പറഞ്ഞു.  ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക പാലമായി ഇസ്ലാമിക്‌ സെന്‍റര്‍ പ്രവര്‍ത്തിക്കണം എന്നും രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.
 
 
നിലവിലുള്ള കെട്ടിടം പണിയാന്‍ എല്ലാ സഹായവും നല്കിയ യു. എ. ഇ. പ്രസിഡണ്ടിനും കിരീടാ വകാശി ശൈഖ്  മുഹമ്മദ്‌ ബിന്‍ സായിദ്‌ അല്‍ നഹ്യാന് തന്‍റെ പ്രസംഗത്തില്‍  എം. എ. യൂസുഫ്‌ അലി  നന്ദി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ യു. എ. ഇ. വിദേശ വ്യാപാര മന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി,  അംബാസ്സിഡര്‍ എം. കെ. ലോകേഷ്, ഇസ്‌ലാമിക് അതോറിറ്റി ചെയര്‍മാന്‍ ഡോ. ഹംദാന്‍ മുസല്ലം അല്‍ മസ്റൂയി, കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ഭരത്‌ സിംഗ്  സോളങ്കി, ഇസ്‌ലാമിക്  സെന്‍റര്‍ പ്രസിഡന്‍റ് ബാവാ ഹാജി, സെക്രട്ടറി മൊയ്തു ഹാജി തുടങ്ങിയ വരും സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

യു. എന്‍. സ്ഥിരാംഗത്വ ത്തിനു ഇന്ത്യക്ക് യു. എ. ഇ. യുടെ പിന്തുണ

November 23rd, 2010

prathibha-patil-meets-shaikh-khalifa-epathram

അബുദാബി :  ഐക്യരാഷ്ട്ര സഭ രക്ഷാ സമിതിയില്‍ സ്ഥിരാംഗത്വ ത്തിന് ഇന്ത്യക്ക് യു. എ. ഇ. യുടെ പിന്തുണ. രാഷ്ട്രപതി പ്രതിഭാ പാട്ടീലും യു.എ.ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്‌യാനും നടത്തിയ ചര്‍ച്ച യിലാണ് യു. എ. ഇ. ഇന്ത്യക്ക് പിന്തുണ അറിയിച്ചത്. മേഖല യിലെ സമാധാന പ്രക്രിയ യില്‍ പ്രധാന പങ്ക് വഹിക്കുന്ന ഇന്ത്യക്ക് യു. എന്‍. രക്ഷാ സമിതി യില്‍ സ്ഥിരാംഗത്വ ത്തിന് എല്ലാ അര്‍ഹത യും ഉണ്ടെന്ന് ശൈഖ് ഖലീഫ അഭിപ്രായ പ്പെട്ടതായി ഇന്ത്യന്‍ വിദേശ കാര്യ വകുപ്പില്‍ പശ്ചിമേഷ്യന്‍ കാര്യങ്ങളുടെ ചുമതല യുള്ള സെക്രട്ടറി ലതാ റെഡ്ഢി  മാധ്യമ പ്രവര്‍ത്തക രോട് പറഞ്ഞു. തിങ്കളാഴ്ച വൈകീട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളന ത്തിലാണ് അവര്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്‌.
 
മാനവ വിഭവ ശേഷി, ഊര്‍ജ്ജം, സോഫ്റ്റ്‌ വെയര്‍,  വിവര സാങ്കേതികം, വിനോദ സഞ്ചാരം, ഭക്ഷ്യ വസ്തുക്കള്‍, വസ്ത്രം, ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങള്‍ തുടങ്ങിയ മേഖല കളില്‍ ഇന്ത്യ –  യു. എ. ഇ. വിനിമയം വന്‍തോതില്‍ വര്‍ദ്ധിച്ചിട്ടുണ്ട്. വരും വര്‍ഷ ങ്ങളില്‍ ഇത് ഇരട്ടി ആക്കാന്‍ ഇന്ത്യ യുടെ ഭാഗത്തു നിന്നുള്ള എല്ലാ സഹകരണവും ഉണ്ടാവും എന്ന്‍ രാഷ്ട്രപതി യു. എ. ഇ. പ്രസിഡണ്ടിനെ അറിയിച്ചു. കടല്‍ജല ശുദ്ധീകരണം, ഭക്ഷ്യ സുരക്ഷ, കൃഷി, പെട്രോളിയം, ഉന്നത വിദ്യാഭ്യാസം, ശാസ്ത്ര -സാങ്കേതിക വിദ്യ എന്നിവ ഉള്‍പ്പെടെ നിരവധി മേഖലകളില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനമായി. സുരക്ഷാ രംഗത്തെ സഹകരണം, ശിക്ഷാ തടവു കാരുടെ കൈമാറ്റം എന്നീ കാര്യങ്ങളില്‍ ഇരു രാജ്യങ്ങളും കരാര്‍ ഒപ്പു വെക്കാനുള്ള നടപടികള്‍ ത്വരിത പ്പെടുത്തും. യു. എ. ഇ. ആഭ്യന്തര മന്ത്രിയെ ഇന്ത്യ യിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഈ സന്ദര്‍ശന വേളയില്‍ ആയിരിക്കും സുരക്ഷാ സഹകരണം, ശിക്ഷാ തടവുകാരുടെ കൈമാറ്റം എന്നിവ സംബന്ധിച്ച കരാര്‍ ഒപ്പുവെക്കുക.
 
തിങ്കളാഴ്ച ഉച്ചക്ക് അബൂദബി മുഷ്രിഫ് കൊട്ടാര ത്തിലാണ്  കൂടിക്കാഴ്ച നടന്നത്. പ്രതിഭാ പാട്ടീലിനൊപ്പം  ദേവിസിംഗ് രാംസിംഗ് ഷഖാവത്ത്, കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ഭരത്‌ സിംഗ്  സോളങ്കി, എം. പി. മാരായ കെ. ഇ. ഇസ്മായില്‍, വിജയ് ബഹദൂര്‍ സിംഗ്, രാഷ്ട്രപതി യുടെ സെക്രട്ടറി ക്രിസ്റ്റി ഫെര്‍ണാണ്ടസ് തുടങ്ങിയവരും പങ്കെടുത്തു. ശൈഖ് ഖലീഫ യോടൊപ്പം യു. എ. ഇ. യിലെ   ഉപ പ്രധാനമന്ത്രി, ഉന്നത വിദ്യാഭ്യാസ മന്ത്രി, വിദേശ വ്യാപാര വാണിജ്യ മന്ത്രിമാര്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « അല്‍ ഐനില്‍ ഹാര്‍വെസ്റ്റ് ഫെസ്റ്റിവല്‍
Next »Next Page » ദുബായ്‌ കെ. എം. സി. സി. രക്തദാന ക്യാമ്പ് »



  • ശൈഖ് നഹ്യാന്റെ കൊട്ടാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക സന്ദർശനം
  • സെന്‍റ് ജോർജ്ജ് ഓർത്തഡോൿസ്‌ കത്തീഡ്രൽ കൊയ്ത്തുത്സവം ഞായറാഴ്ച : മനോജ് കെ. ജയൻ മുഖ്യ അതിഥി
  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine