
അബുദാബി :  അബുദാബി യിലെ ഇന്ത്യന്‍ സമൂഹത്തിന് വിശിഷ്യാ പ്രവാസി മലയാളി കള്‍ക്ക് അഭിമാനമായി ഒരു സാംസ്‌കാരിക കേന്ദ്രം കൂടി തുറന്നു.  ഇന്നലെ രാഷ്ട്രപതി പ്രതിഭാ പാട്ടീല്‍ ഉദ്ഘാടനം ചെയ്ത ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍, മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി 29 വര്‍ഷ ങ്ങള്‍ക്കു മുന്‍പ്  (1981 മെയ് 12 ന്) തറക്കല്ലിട്ട തായിരുന്നു. 14 കോടി രൂപ ചെലവഴിച്ചാണ്  കെട്ടിടം നിര്‍മ്മിച്ചത്. അത്യാധുനിക സൗകര്യ ങ്ങളോടെ ഒരുക്കിയ ഈ കെട്ടിട ത്തിന്‍റെ നിര്‍മ്മാണ ചെലവ് മുഴുവന്‍ വഹിച്ചത് അബുദാബി സര്‍ക്കാറിന്‍റെ കീഴില്‍ ജല വൈദ്യുതി വകുപ്പാണ്. 1200 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, 100 പേര്‍ക്ക് ഇരിക്കാവുന്ന രണ്ട് മിനി ഓഡിറ്റോറിയങ്ങള്‍, കമ്പ്യൂട്ടര്‍ ക്ലാസ് റൂം, അറബിക് – ഇംഗ്ലീഷ് സ്‌പോക്കണ്‍  ക്ലാസ്‌റൂം, ഹെല്‍ത്ത് ക്ലബ്, റീഡിംഗ് റൂം, ലൈബ്രറി എന്നിവ ഇന്ത്യന്‍ ഇസ്ലാമിക്  സെന്‍റര്‍ കെട്ടിട ത്തില്‍ ഉണ്ട്.
 
ഉദ്ഘാടന ചടങ്ങില്‍ എം. എ. യൂസുഫ് അലി സ്വാഗതം പറഞ്ഞു. ഇസ്‌ലാമിക്  സെന്‍റര്‍ നിര്‍മ്മിക്കാന്‍ സൗജന്യമായി ഭൂമി അനുവദിച്ച യു. എ. ഇ. രാഷ്ട്ര പിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനെ  സ്മരിച്ചു കൊണ്ടാണ് അദ്ദേഹം സ്വാഗത പ്രഭാഷണം നടത്തിയത്.
 
ഇസ്‌ലാമിക സംസ്‌കാര ത്തിന്‍റെ മഹത്വം ഓര്‍മിപ്പിച്ചു കൊണ്ടാണ് രാഷ്ട്രപതി  പ്രതിഭാ പാട്ടീല്‍ ഉദ്ഘാടന പ്രസംഗം നടത്തിയത്.  യു. എ. ഇ. യിലെ ഭരണാധി കാരികള്‍ ഇന്ത്യന്‍ വംശജ രോടും അവരുടെ മത വിശ്വാസ ങ്ങളോടും എന്നും വിശാല മനസ്കത യാണ് കാണിച്ചിട്ടുള്ളത്. ഇന്ത്യക്കാര്‍  യു. എ. ഇ. യുടെ വളര്‍ച്ചക്കായി ആത്മാര്‍ത്ഥത യോടെ പ്രവര്‍ത്തിക്കുകയും ചെയ്തു. ഭാഷ യിലും സാഹിത്യ ത്തിലും ചരിത്ര ത്തിലും ഇസ്‌ലാം മഹത്തായ സ്വാധീനം ചെലുത്തി.  ഇന്ത്യാ ക്കാര്‍ക്ക് യു. എ. ഇ. നല്കിയ ആതിഥ്യ ത്തിന്‍റെ സ്മാരകമാണ് ഇതു പോലുള്ള സാംസ്‌കാരിക സ്ഥാപനങ്ങള്‍ എന്ന് രാഷ്ട്രപതി പറഞ്ഞു.  ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്കാരിക പാലമായി ഇസ്ലാമിക് സെന്‍റര്‍ പ്രവര്‍ത്തിക്കണം എന്നും രാഷ്ട്രപതി ഓര്‍മ്മിപ്പിച്ചു.
 
 
നിലവിലുള്ള കെട്ടിടം പണിയാന്‍ എല്ലാ സഹായവും നല്കിയ യു. എ. ഇ. പ്രസിഡണ്ടിനും കിരീടാ വകാശി ശൈഖ്  മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് തന്‍റെ പ്രസംഗത്തില്‍  എം. എ. യൂസുഫ് അലി  നന്ദി പറഞ്ഞു. ഉദ്ഘാടന ചടങ്ങില്‍ യു. എ. ഇ. വിദേശ വ്യാപാര മന്ത്രി ശൈഖ ലുബ്‌ന ബിന്‍ത് ഖാലിദ് അല്‍ ഖാസിമി,  അംബാസ്സിഡര്‍ എം. കെ. ലോകേഷ്, ഇസ്‌ലാമിക് അതോറിറ്റി ചെയര്‍മാന്‍ ഡോ. ഹംദാന്‍ മുസല്ലം അല്‍ മസ്റൂയി, കേന്ദ്ര ഊര്‍ജ്ജ സഹമന്ത്രി ഭരത് സിംഗ്  സോളങ്കി, ഇസ്‌ലാമിക്  സെന്‍റര്‍ പ്രസിഡന്‍റ് ബാവാ ഹാജി, സെക്രട്ടറി മൊയ്തു ഹാജി തുടങ്ങിയ വരും സംബന്ധിച്ചു.
- pma

 
                 
 
 
 
 
 
 
 
 
 
 
 
 
 
 
 


























 