കുട്ടികള്‍ക്കായി ‘സമ്മർ ഫ്രോസ്റ്റ്’

August 4th, 2014

അബുദാബി : ഇന്ത്യാ സോഷ്യൽ ആൻഡ് കൾച്ചറൽ സെന്റർ കുട്ടികൾക്കായി ഒരുക്കിയ ‘സമ്മർ ഫ്രോസ്റ്റ്’ എന്ന വേനലവധി ക്യാമ്പിനു വർണ്ണാഭമായ തുടക്കം.

കുട്ടികളിലുള്ള കലാ കായിക സാഹിത്യ അഭിരുചി കളെ കണ്ടെത്തി പ്രോത്സാഹി പ്പിക്കുവാനും ഈ വേനൽ അവധി ക്കാലം കൂടുതൽ ക്രിയാത്മക മായി ഉപയോഗി ക്കാനും ലക്ഷ്യ മിട്ടാണ് ഡോക്ടർ രാജാ ബാലകൃഷ്ണന്റെ നേതൃത്വ ത്തിൽ സമ്മർ ഫ്രോസ്റ്റ് സംഘടിപ്പിച്ചി ട്ടുള്ളത്.

കൂടാതെ പഠന വിഷയ ങ്ങളിൽ കൂടുതൽ പ്രോത്സാഹനം ആവശ്യമായ കുട്ടികൾക്ക് വിവിധ ഭാഗങ്ങൾ തെരഞ്ഞെടുത്ത് പ്രത്യേക പരിശീലനവും നല്കും.

ഇന്ത്യാ സോഷ്യൽ സെന്റ റിൽ നടന്ന ഉത്ഘാടന ചടങ്ങിൽ ഐ. എസ്. സി. പ്രസിഡന്റ് ഡി. നടരാജൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജി. വിനോദ്, സാഹിത്യ വിഭാഗം സെക്രട്ടറി ജയചന്ദ്രൻ നായർ, ഷിജിൽ തുടങ്ങിയവർ പരിപാടി കള്‍ക്ക് നേതൃത്വം നല്കി. ‘സമ്മർ ഫ്രോസ്റ്റ്’ ആഗസ്റ്റ്‌ 28 വരെ നീണ്ടു നില്ക്കും.

- pma

വായിക്കുക: , , ,

Comments Off on കുട്ടികള്‍ക്കായി ‘സമ്മർ ഫ്രോസ്റ്റ്’

കേരളാ സോഷ്യൽ സെന്റർ ‘വേനല്‍ തുമ്പികള്‍’

August 4th, 2014

അബുദാബി : വേനല്‍ തുമ്പികള്‍ എന്ന പേരില്‍ അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പിനു തുടക്കമായി.

കുട്ടികളിലെ സര്‍ഗാത്മകത പുറത്ത് വരണ മെങ്കില്‍ അവരെ സ്വതന്ത്രരായി വിടണമെന്ന് വേനല്‍ തുമ്പികള്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് പ്രമുഖ സാഹിത്യ കാരന്‍ വി. മുസാഫിര്‍ അഹമ്മദ് പറഞ്ഞു.

പ്രമുഖ നാടക പ്രവര്‍ത്തകനായ സുനില്‍ കുന്നരു നേതൃത്വം നല്‍കുന്ന ക്യാമ്പ് ആഗസ്റ്റ് 28 വരെ നീണ്ടു നില്‍ക്കും. ക്യാമ്പിൽ രൂപപ്പെട്ട കുട്ടി കളുടെ കലാ പരിപാടികളും ഡോക്യുമെന്റ്ററിയും സമാപന ദിവസം അരങ്ങിൽ എത്തിക്കും.

കെ. എസ്. സി. യില്‍ നടന്ന ഉത്ഘാടന ചടങ്ങില്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അധ്യക്ഷത വഹിച്ചു. പാട്ടും കഥ പറച്ചിലും കളിയും വിനോദ യാത്രയും കൂട്ടത്തില്‍ അല്പം കാര്യവു മായിട്ടാണു നൂറോളം കുട്ടികള്‍ ഈ അവധി ക്കാലം വേനല്‍ തുമ്പി കള്‍ ക്യാമ്പില്‍ ചെലവിടുക.

എന്‍. ഐ. മുഹമ്മദ് കുട്ടി, വനിതാ കണ്‍വീനര്‍ ബിന്ദു ഷോബി, സാഹിത്യ വിഭാഗം സെക്രട്ടറി ചന്ദ്രശേഖര്‍ എന്നിവര്‍ ആശംസ നേര്‍ന്നു. ഗായത്രി സുരേഷ് സ്വാഗത വും ജയപ്രകാശ് നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on കേരളാ സോഷ്യൽ സെന്റർ ‘വേനല്‍ തുമ്പികള്‍’

സമാജം സമ്മര്‍ ക്യാമ്പ് : ‘ഉല്ലാസ പ്പറവകള്‍’

August 4th, 2014

അബുദാബി : മലയാളി സമാജം സംഘടിപ്പിക്കുന്ന സമ്മര്‍ ക്യാമ്പ് ‘ഉല്ലാസ പ്പറവകള്‍’ക്ക് തുടക്കമായി. വേനല്‍ അവധിക്കു നാട്ടില്‍ പോകാത്ത കുട്ടികള്‍ക്കായി ഒരുക്കിയ ക്യാമ്പിനു നേതൃത്വം നല്‍കുന്ന കഥാകാരനും അദ്ധ്യാപക നുമായ ഡോ. ആര്‍. സി. കരിപ്പത്ത് ഉല്ലാസ പ്പറവകള്‍ ഉല്‍ഘാടനം ചെയ്തു.

ക്യാമ്പില്‍ പെരിയാര്‍, നിള, പമ്പ, തേജസ്വിനി എന്നീ പുഴകളുടെ പേരില്‍ നാല് ഗ്രൂപ്പു കളുടെ നേതാ ക്കളെ കണ്ടെ ത്താന്‍ വേണ്ടി ക്യാമ്പില്‍ പങ്കെടുക്കുന്ന നൂറ്റി ഇരുപതോളം കുട്ടി കളില്‍ നിന്നും വോട്ടെടുപ്പും നടന്നു.

ദിവസവും വൈകുന്നേരം നാല് മണി മുതൽ എട്ടു മണി വരെ നീണ്ടു നില്ക്കുന്ന ക്യാമ്പ് ആഗസ്റ്റ്‌ 16 നു സമാപിക്കും.

- pma

വായിക്കുക: , , ,

Comments Off on സമാജം സമ്മര്‍ ക്യാമ്പ് : ‘ഉല്ലാസ പ്പറവകള്‍’

സമ്മർ ക്യാമ്പ് ശനിയാഴ്ച മുതല്‍

July 31st, 2014

ksc-summer-camp-2013-sunil-kunneru-ePathram
അബുദാബി : വേനല്‍ അവധിക്ക് നാട്ടില്‍ പോകാത്ത കുട്ടി കള്‍ക്കായി കേരളാ സോഷ്യൽ സെന്റർ സംഘടി പ്പിക്കുന്ന സമ്മർ ക്യാമ്പ് ആഗസ്റ്റ്‌ 2 ശനിയാഴ്ച മുതല്‍ ആരംഭിക്കും.

‘വേനല്‍ തുമ്പികള്‍ ‘ എന്ന പേരിൽ നടക്കുന്ന ക്യാമ്പിന് പ്രമുഖ നാടക പ്രവര്‍ത്തകന്‍ സുനില്‍ കുന്നരു നേതൃത്വം കൊടുക്കും.

വെള്ളി ഒഴികെ എല്ലാ ദിവസങ്ങളും വൈകീട്ട് 6 മണി മുതല്‍ 9 മണി വരെ യായിരിക്കും സമ്മര്‍ക്യാമ്പ്.

- pma

വായിക്കുക: , ,

Comments Off on സമ്മർ ക്യാമ്പ് ശനിയാഴ്ച മുതല്‍

മുഹമ്മദ്‌ റഫി അനുസ്മരണം

July 31st, 2014

singer-muhammed-rafi-the legend-ePathram
ദുബായ് : അനശ്വര ഗായകന്‍ മുഹമ്മദ് റഫി യുടെ 34 -ആം ചരമ വാര്‍ഷിക ദിനം ആചരി ക്കുന്നു.

ജൂലായ് 31 വ്യാഴാഴ്ച രാത്രി 8 മണിക്ക് മാഹി റെസ്റ്റോറന്റ് ഹാളില്‍ ദുബായ്ചിരന്തന സംസ്‌കാരിക വേദി സംഘടി പ്പിക്കുന്ന പരിപാടി യില്‍ ഗായകരും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകരും സംബന്ധിക്കും എന്ന് പ്രോഗ്രാം സെക്രട്ടറി നാസര്‍ പരദേശി അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on മുഹമ്മദ്‌ റഫി അനുസ്മരണം


« Previous Page« Previous « സംവാദം : ‘കുടിയേറ്റക്കാരന്റെ ലിഖിതങ്ങള്‍’
Next »Next Page » സമ്മർ ക്യാമ്പ് ശനിയാഴ്ച മുതല്‍ »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine