കെ. എം. സി. സി. ‘മംഗല്യ മധുരം’

June 6th, 2014

kmcc-logo-epathram അബുദാബി : കോഴിക്കോട് ജില്ലാ കെ. എം. സി. സി. യുടെ ‘മംഗല്യ മധുരം’ ഒക്ടോബര്‍ 25-ന് വടകരയില്‍ നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നിര്‍ധനരായ പെണ്‍കുട്ടികളെ കല്യാണം ചെയ്തയയ്ക്കുന്ന കര്‍മ പദ്ധതി യാണ് ‘മംഗല്യ മധുരം’ 5 പവന്‍ വീതം നല്‍കി 15 പെണ്‍ കുട്ടികളുടെ കല്യാണ മാണ് നടത്തുന്നത്. ജില്ലാ മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി യുമായി ചേര്‍ന്നാ യിരിക്കും പെണ്‍ കുട്ടികളെ കണ്ടെത്തുക.

പദ്ധതിയുടെ പ്രചാരണാര്‍ഥം അബുദാബി കോഴിക്കോട് ജില്ലാ കെ. എം. സി. സി. സര്‍ഗധാര അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ജൂണ്‍ ആറ് വെള്ളിയാഴ്ച വൈകീട്ട് 7.30-ന് ‘സര്‍ഗ വസന്തം’ എന്ന പേരില്‍ ഗാന മേളയും കോല്‍ക്കളിയും ഒപ്പനയും സംഘടിപ്പിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു

June 3rd, 2014

kerala-students-epathram
അബുദാബി : സി. ബി. എസ്. ഇ. – കേരള സിലബസു കളില്‍ 10, 12 ക്ളാസു കളില്‍ എല്ലാ വിഷയ ത്തിലും എ പ്ളസ് നേടി വിജയിച്ച അബുദാബി യിലെ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കളെ ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ ആദരിക്കും.

ജൂണ്‍ 20 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഇസ്ലാമിക് സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്ഥാനപതി ടി. പി. സീതാറാം മുഖ്യാതിഥി ആയിരിക്കും. വിദ്യാഭ്യാസ പ്രോല്‍സാഹന ത്തിന്റെ ഭാഗമായി എല്ലാ വിദ്യാര്‍ത്ഥി കള്‍ക്കും സ്കോളസ്റ്റിക് അവാർഡുകൾ സമ്മാനിക്കും.

ദീര്‍ഘ കാലമായി വിദ്യാഭ്യാസ രംഗത്ത് മികച്ച സം ഭാവന നല്‍കി വരുന്ന ഏഷ്യന്‍ ഇന്റര്‍ നാഷണല്‍ സ്കൂള്‍ ചെയര്‍മാന്‍ സലീം ഹാജി യെ ചടങ്ങിൽ ആദരിക്കും. സെന്റർ ബാല വേദി അംഗങ്ങളുടെ വിവിധ കലാ സാംസ്കാരിക പരിപാടികളും നടക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പാം പുസ്തകപ്പുരക്ക് പുതിയ സാരഥികള്‍

June 3rd, 2014

salim-ayyanath-ePathram
ഷാര്‍ജ : പാം പുസ്തകപ്പുരയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സലീം അയ്യനത്ത് (പ്രസിഡന്റ്), സുകുമാരന്‍ വെങ്ങാട്ട് (ജനറല്‍ സെക്രട്ടറി), വിജു സി. പരവൂര്‍ (ട്രഷറര്‍), ഗഫൂര്‍ പട്ടാമ്പി (വൈസ് പ്രസിഡന്റ്), വെള്ളിയോടന്‍ (മീഡിയ കോര്‍ഡിനേറ്റര്‍), ജോസാന്റണി കുരീപ്പുഴ (കേരള കോര്‍ഡി നേറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹി കള്‍.

മലയാള ഭാഷയുടെ പ്രചരണം പ്രവാസ ലോകത്ത് ശക്തമായ സാന്നിധ്യ മായി നില നിര്‍ത്താന്‍ യു. എ. ഇ. യിലെ സ്‌കൂളു കളിലെ മലയാള വിഭാഗ വുമായി ചേര്‍ന്ന് പുതിയ പരിപാടി കള്‍ക്ക് തുടക്കം കുറിക്കാനും സ്‌കൂള്‍ കുട്ടി കളുടെ കഥാ കവിതാ സമാഹാരം പുറത്തിറക്കാനും പുതിയ കമ്മറ്റി തീരുമാനിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുഗള്‍ ഗഫൂര്‍ സ്മാരക അവാര്‍ഡ് റസാഖ് ഒരുമനയൂരിന് സമ്മാനിക്കും

June 3rd, 2014

razack-orumanayoor-epathram
അബുദാബി : യുവ കലാ സാഹിതി യുടെ മുഖ്യ രക്ഷാധികാരിയും സാമൂഹിക സാംസ്കാരിക പ്രവര്‍ത്ത കനു മായിരുന്ന മുഗള്‍ ഗഫൂറിന്റെ സ്മരണ ക്കായി ഏര്‍പ്പെടു ത്തിയ പ്രഥമ മുഗള്‍ ഗഫൂര്‍ സ്മാരക അവാര്‍ഡ്,  മാധ്യമ പ്രവര്‍ത്ത കനായ റസാഖ് ഒരുമനയൂരിന് സമ്മാനിക്കും.

കേരള സോഷ്യല്‍ സെന്ററില്‍ ജൂണ്‍ 6 വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് യുവ കലാ സാഹിതി സംഘടിപ്പിക്കുന്ന ചടങ്ങില്‍ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക മേഖല കളിലെ പ്രമുഖർ സംബന്ധിക്കും.

ഇതോട് അനുബന്ധിച്ച് പ്രമുഖ ഗായിക ലൈലാ റസാഖിന്റെ നേതൃത്വത്തിൽ ഗാനമേളയും അരങ്ങേറും. നിരവധി വർഷങ്ങൾ അബുദാബി യിലെ സംഗീത രംഗത്ത് നിരഞ്ഞു നിന്നിരുന്ന ലൈലാ റസാഖ് ചലച്ചിത്ര പിന്നണി ഗായിക കൂടിയാണ്.

പൊതു രംഗത്തെ പ്രവർത്തന മികവിന് റസാഖ് ഒരുമനയൂരിനു സീതി സാഹിബ് സ്മാരക അവാര്‍ഡ്‌ നല്കിയിരുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ജോണ്‍ എബ്രഹാം എന്ന ഒറ്റമരം

June 2nd, 2014

john-abraham-painting-epathram

അബുദാബി: ഫേസ്ബുക്ക് കൂട്ടായ്മയായ സിനിമാ കൊട്ടകയുടെ നേതൃത്വത്തില്‍ ജോണ്‍ എബ്രഹാം അനുസ്മരണം നടത്തി. പ്രശസ്ത ചിത്രകാരന്‍ രാജീവ് മുളക്കുഴ ജോണ്‍ എബ്രഹാമിന്റെ ചിത്രം വരച്ചാണ് പരിപാടി തുടങ്ങിയത്. ചിത്രകലാ വിദ്യാര്‍ത്ഥിയായ മുഹമ്മദ് ആദിലും ജോണിന്‍റെ ചിത്രം വരച്ചു. സിനിമ കൊട്ടക അഡ്മിന്‍ ഫൈസല്‍ ബാവ സ്വാഗതം പറഞ്ഞു. കവി അസ്മോ പുത്തന്‍ചിറ അദ്ധ്യക്ഷത വഹിച്ചു.

remembering-john-epathram

തുടർന്ന് ഫൈസല്‍ പാലപ്പെട്ടി, സന്തോഷ്, ആഷിക് അബ്ദുല്ല, അനൂപ് ടി. പി., ധനഞ്ജയ് ശങ്കർ‍, പി. എം. എ. റഹ്മാന്‍ തുടങ്ങിയവര്‍ സംസാരിച്ചു,

- ന്യൂസ് ഡെസ്ക്

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കല അബുദാബിക്ക് പുതിയ സാരഥികള്‍
Next »Next Page » മുഗള്‍ ഗഫൂര്‍ സ്മാരക അവാര്‍ഡ് റസാഖ് ഒരുമനയൂരിന് സമ്മാനിക്കും »



  • സ്തനാർബുദ ബോധവൽക്കരണം : ലോക റെക്കോർഡ് ചടങ്ങ് ഐ. എസ്. സി. യിൽ
  • ഒമ്പതാമത് അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • മ​ല​യാ​ളോ​ത്സ​വം : മുഖ്യമന്ത്രിയെ സ്വീകരിക്കാൻ അബുദാബി ഒരുങ്ങി
  • ഫേമസ് കപ്പ് 2025 : എം. എഫ്. സി. അബുദാബി ചാമ്പ്യൻ
  • അഹല്യയുടെ ഹെൽത്ത് പ്രിവിലേജ് കാർഡ്‌
  • അഹല്യ ഗ്ലോബൽ ആയുർവ്വേദ മീറ്റ് (അഗം) നവംബർ അഞ്ചിന് മുസഫയിൽ
  • WMC ഓണാഘോഷം ‘ഒരുവട്ടം കൂടി’
  • ഭിന്നശേഷിക്കാരുടെ പുനരധിവാസം : സിറാസ് ഗൾഫ് മേഖലയിലേക്ക്
  • പരദേശി പുരസ്കാരം നാസർ ബേപ്പൂരിന്
  • ഗതാഗത പരിഷ്‌കാരങ്ങളുമായി ഷാർജ പോലീസ്
  • മുഹമ്മദ് റഫി അനുസ്മരണം : ‘സൗ സാൽ പെഹലെ’ ഫോക്‌ ലോർ തിയ്യേറ്ററിൽ
  • തായാട്ട് അനുസ്മരണം സംഘടിപ്പിച്ചു
  • നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം
  • കേരളപ്പിറവി ദിനത്തില്‍ സെവന്‍സ് ഫുട്‌ ബോള്‍ ചാമ്പ്യന്‍ഷിപ്പ്
  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine