റിപ്പബ്ലിക് ദിനാഘോഷം ദുബായില്‍

January 24th, 2014

india-flag-ePathram
ദുബായ് : ഇന്ത്യയുടെ 65 –മത് റിപ്പബ്ലിക് ദിന ആഘോഷ ത്തിന്‍റെ ഭാഗ മായി ദുബായ് കെ. എം. സി. സി. യില്‍ വിപുല മായ പരിപാടി കള്‍ നടക്കും.

ജനുവരി 25 ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് കുട്ടി കള്‍ക്കായി ദേശ ഭക്തി ഗാന മത്സരം, പ്രസംഗ മത്സരം എന്നിവ നടക്കും. രാത്രി ഏഴു മണിക്ക് ഇന്ത്യന്‍ കോണ്‍സുലര്‍ ഡോ. ടിജു റിപ്പബ്ലിക് ദിനാഘോഷം ഉദ്ഘാടനം ചെയ്യും.

“ഇന്ത്യ , ലോക ജനാധിപത്യ ത്തിനു മാതൃക” എന്ന വിഷയ ത്തില്‍ നടക്കുന്ന സെമിനാറില്‍ പി. പി. ശശീന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും.

ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് എല്‍വിസ് ചുമാര്‍, ബഷീര്‍ ഹുദവി, ഇബ്രാഹിം എളേറ്റില്‍, ഷാബു കിളിത്തട്ടില്‍, ഇസ്മായില്‍ ഏറാമല, ഖാദര്‍ കുട്ടി നടുവണ്ണൂര്‍ എന്നിവര്‍ സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പന്നിത്തടം ഓവർസീസ് അസോസിയേഷൻ സോണൽ മീറ്റ്

January 15th, 2014

അബുദാബി : തൃശൂര്‍ ജില്ല​ ​യിലെ കുന്നംകുളം പന്നിത്തടം സ്വദേശി കളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ​ ​​’പന്നിത്തടം ഓവർസീസ് അസോസിയേഷൻ (പി. ഒ. എ)’ അബുദാബി സോണൽ മീറ്റ്, ജനുവരി 17 വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് ​ ഇന്ത്യൻ ഇസ്ലാമിക്‌ സെന്ററിൽ വെച്ച് നടക്കും.

മെംബര്‍ ഷിപ്പ് കാമ്പയിന്‍ ഉല്‍ഘാടനം സോണല്‍ മീറ്റില്‍ വെച്ചു നടക്കും. സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.

വിശദ വിവര ങ്ങൾക്ക് വിളിക്കുക : 050 – 566 73 56 (റഫീഖ് ഹൈദ്രോസ്), 055 -735 07 86 (ഇബ്രാഹിം)

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

‘അമ്മയ്‌ക്കൊരുമ്മ’ ബ്രോഷര്‍ പ്രകാശനം 16 ന്

January 13th, 2014

samadani-iuml-leader-ePathram
അബുദാബി : മലപ്പുറം ജില്ലാ കെ. എം. സി. സി. ഒരുക്കുന്ന ‘അമ്മയ്‌ക്കൊരുമ്മ’ പദ്ധതി യുടെ ബ്രോഷര്‍ പ്രകാശനം ജനുവരി 16 വ്യാഴാഴ്ച വൈകുന്നേരം 8 മണിക്ക് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍ വെച്ച് നടക്കും. ചടങ്ങില്‍ പ്രമുഖ വാഗ്മിയും എം. എല്‍. എ. യുമായ എം. പി. അബ്ദുള്‍ സമദ് സമദാനി മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.

മലപ്പുറം ജില്ലയിലെ വിവിധ മണ്ഡല ങ്ങളിളില്‍ നിന്നായി തെരഞ്ഞെടുക്ക പ്പെടുന്ന അഞ്ഞൂറോളം അബല കള്‍ക്ക് സഹായം എത്തിക്കുന്ന പദ്ധതി യാണ് അമ്മയ്‌ക്കൊരുമ്മ.

പരിപാടി യുടെ ഭാഗ മായി ജില്ല യിലെ നാല് മേഖല കളില്‍വെച്ച് അവബോധന സദസ്സു കള്‍ സംഘടിപ്പിക്കും എന്ന് കെ. എം. സി. സി. ഭാരവാഹികള്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

തനത് നാടക വേദി സാമൂഹിക ബോധം ഉണര്‍ത്തി : ഡോ. എ. കെ. നമ്പ്യാര്‍

January 10th, 2014

അബുദാബി : നാടന്‍ കലാ രൂപങ്ങളും സംഘ ങ്ങളും നാടക വുമായി സമന്വയി പ്പിക്ക പ്പെടുമ്പോള്‍ സാമ്രാജ്യ ത്വത്തെ അതി ജീവിക്കാന്‍ സാധിക്കുന്നു വെങ്കില്‍ നാടക വേദി കള്‍ കൂടുതല്‍ ജീവസുറ്റ താവും എന്ന് പ്രശസ്ത നാടക പ്രവര്‍ത്തകനായ ഡോ. എ. കെ. നമ്പ്യാര്‍ പറഞ്ഞു. അബുദാബി കേരളാ സോഷ്യല്‍ സംഘടിപ്പിച്ച ഫോക്‌ലോറും മലയാള നാടക വേദിയും എന്ന സെമിനാറില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

സെമിനാറില്‍ കെ. എസ്. സി. പ്രസിഡന്‍റ് എം. യു. വാസു അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി ചന്ദ്ര ശേഖരന്‍ സ്വാഗതവും ലൈബ്രേറിയന്‍ ഹര്‍ഷന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

മലബാര്‍ ഇസ്ലാമിക് കോംപ്ളക്സ് അബുദാബി കണ്‍വെന്‍ഷന്‍

January 9th, 2014

അബുദാബി : ഉത്തര മലബാറിലെ പ്രമുഖ മത ഭൗതീക പഠന കലാലയ മായ മലബാര്‍ ഇസ്ലാമിക് കോംപ്ളക്സിന്റെ (എം. ഐ. സി.) പ്രചരണാര്‍ത്ഥം അബുദാബി യില്‍ ബഹു ജന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു.

എം. ഐ. സി. യുടെ അബുദാബി കമ്മിറ്റി യുടെ ആഭിമുഖ്യ ത്തില്‍ ജനുവരി 9 വ്യാഴം, വൈകീട്ട് 7.30 ന് അബുദാബി മദീന സായിദ് ഷോപ്പിംഗ് സെന്ററിലെ കണ്‍വെന്‍ഷന്‍ ഹാളില്‍ വെച്ചു നടക്കുന്ന പരിപാടിയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗവും സ്ഥാപന ത്തിന്റെ മുഖ്യ കാര്യ ദര്‍ശി കളുമായ ശൈഖുനാ ത്വാഖ അഹ്മദ് മൗലവി അല്‍ അസ്ഹരിയും മൗലാനാ യു. എം. അബ്ദു റഹ്മാന്‍ മൗലവി യും മുഖ്യാതിഥികള്‍ ആയി സംബന്ധിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ‘വിന്റര്‍ ഫെസ്റ്റ് 2014’ റാസല്‍ഖൈമ യില്‍
Next »Next Page » എക്‌സ്‌പോ 2020 : സംഘാടക സമിതി രൂപീകരിച്ചു »



  • ശുചിത്വ ലംഘനം നിരീക്ഷിക്കാൻ ഡിജിറ്റൽ ആപ്പ്
  • അത്തച്ചമയ ഘോഷയാത്ര അബുദാബി യിൽ
  • ഇന്‍ഡിഗോ യാത്രക്കാര്‍ക്ക് സിറ്റി ചെക്ക് ഇന്‍ സൗകര്യം
  • പ്രവാസികളുടെ റെസിഡന്റ് കാർഡ് കാലാവധി ഇനി മൂന്ന് വർഷം
  • വ്യത്യസ്തമായ പരിപാടികളുമായി ഇസ്ലാമിക് സെന്റർ മെമ്പേഴ്സ് മീറ്റ്
  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം
  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine