അബുദാബി : എസ്. കെ. എസ്. എസ്. എഫ്. അബുദാബി കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംഘടി പ്പിക്കുന്ന ‘സ്മാര്‍ട്ട് ലാബ്’ മോട്ടിവേഷന്‍ ക്ലാസ് ആരംഭിച്ചു. അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്‍ററില്‍വെച്ച് നടന്ന സംഗമ ത്തില്‍ സംസ്ഥാന സെക്രട്ടറി ഹാരിസ് ബാഖവി കടമേരി ഉദ്ഘാടനം ചെയ്തു. അഹല്യ ഹോസ്പിറ്റലിലെ ഡോ. കെ. കെ. മുരളീധരന്‍ ‘മാനസിക ആരോഗ്യവും പ്രവാസികളും’ എന്ന വിഷയ ത്തില്‍ ക്ലാസ്സ് എടുത്തു.
തുടര്‍ന്ന് ‘വ്യക്തിത്വ രൂപവത്കരണം ഇസ്‌ലാമില്‍’ എന്നവിഷയ ത്തില്‍ സിംസാറുള്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തി .
ജില്ലാ പ്രസിഡന്‍റ് സാബിര്‍ മാട്ടൂല്‍ അധ്യക്ഷത വഹിച്ചു. സുന്നി സെന്‍റര്‍ റിലീഫ് ചെയര്‍മാന്‍ റഫീഖ് ഹാജി, അഷറഫ് പി. വാരം, ഷമീര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി സജീര്‍ ഇരിവേരി സ്വാഗതവും മുഹമ്മദ് അലി ഫൈസി കാലടി നന്ദിയും പറഞ്ഞു.