‘പെരുമോല്‍ത്സവം 2013’

February 15th, 2013

peruma-payyoli-nri-association-logo-ePathram ദുബായ് : പയ്യോളി നിവാസി കളുടെ പ്രവാസി കൂട്ടായ്മ പെരുമ പയ്യോളി യുടെ ‘പെരുമോല്‍ത്സവം 2013’ ഫെബ്രുവരി15 വെള്ളിയാഴ്ച കാലത്ത്10 മണിക്ക് ലുലു വില്ലേജിനു സമീപമുള്ള ഗള്‍ഫ് മോഡല്‍ സ്കൂളില്‍ നടക്കും.

പ്രശസ്ത സംവിധായകന്‍ എം. എ. നിഷാദ് മുഖ്യ അതിഥി യായി വരുന്ന പെരുമ പയ്യോളി യുടെ സുവനീര്‍ പ്രകാശന ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും.

കുട്ടികള്‍ക്കായി ചിത്ര രചന മത്സരം, വിവിധ കലാ പരിപാടി കള്‍, ആരോഗ്യ ബോധവല്‍കരണ ക്ലാസ്, കാവ്യ സംവാദം, നാടകം, ഗാനമേള എന്നിവ ഉണ്ടാകും എന്ന് സംഘാടകര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

പ്രിയപ്പെട്ട നബി

February 12th, 2013

priyappetta-nabi-emirates-india-freternity-forum-abudhabi-ePathram
അബുദാബി : പ്രവാചക സ്മരണയും സന്ദേശവു മുണര്‍ത്തി എമിരേറ്റ്സ് ഇന്ത്യ ഫ്രാറ്റെണിറ്റി ഫോറം ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്‍റരില്‍ സംഘടിപ്പിച്ച ‘പ്രിയപ്പെട്ട നബി’ എന്ന പ്രഭാഷണ പരിപാടി ശ്രദ്ധേയമായി.

ചടങ്ങില്‍ സി. ടി. സുലൈമാന്‍ ‘പ്രിയപ്പെട്ട നബി’ എന്ന വിഷയ ത്തിലും കെ. വി. അബ്ദുല്‍ റഷീദ് ‘പുതിയ ലോക ത്തിന്റെ പ്രശ്നങ്ങള്‍ ‘ എന്ന വിഷയ ത്തെയും അധികരിച്ച് സംസാരിച്ചു.

EIFF പ്രോഗ്രാം കണ്‍വീനര്‍ മുഹമ്മദ്‌ അലി സ്വാഗതവും അബ്ദുല്‍ വഹീദ് നന്ദിയും പറഞ്ഞു. ഹസ്സന്‍ എന്‍. കെ. ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജം യുവജനോത്സവം 2013 : വൃന്ദാ മോഹന്‍ കലാതിലകം

February 11th, 2013

samajam-kala-thilakam-2013-vrinda-mohan-in-bharatha-natyam-ePathram
അബുദാബി : മലയാളീ സമാജം ശ്രീദേവി മെമ്മോറിയല്‍ യൂത്ത് ഫെസ്റ്റിവലില്‍ കലാതിലകമായി വൃന്ദാ മോഹന്‍ തെരഞ്ഞെടുക്കപ്പെട്ടു.

അബുദാബി യിലെയും മറ്റ് എമിറേറ്റു കളിലെയും 600-ല്‍ അധികം മത്സരാര്‍ത്ഥികള്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, നാടോടി നൃത്തം, ഉപകരണ സംഗീതം, പ്രച്ഛന്ന വേഷം, ഏകാഭിനയം തുടങ്ങി നിരവധി മത്സര ഇനങ്ങളില്‍ മാറ്റുരച്ചു.

samajam-kala-thilakam-2013-vrindha-mohan-ePathram

ഭാരത നാട്യം, കുച്ചു പ്പുടി, മോഹിനിയാട്ടം, മോണോ ആക്റ്റ് എന്നിവ യില്‍ മികവു തെളിയിച്ചാണ് കലാ തിലകപ്പട്ടം വൃന്ദാ മോഹന്‍ കരസ്ഥമാക്കിയത്.

2009-ലും സമാജം കലാതിലകം ആയിരുന്ന വൃന്ദാ മോഹന്‍., ദല (2009), ഐ. എസ്. സി. (2011), കെ. എസ്. സി. (2011-12), കല അബുദാബി (2012) എന്നിവ യുടെ കലാ തിലക പ്പട്ടവും നേടിയിട്ടുണ്ട്.

കൂടാതെ 2011 ലെ ശൈഖ് ഹംദാന്‍ അവാര്‍ഡ് ജേതാവ് കൂടിയാണ്. ഷാര്‍ജ അവര്‍ ഓണ്‍ ഇംഗ്ലീഷ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി യാണ് ഈ കൊച്ചു മിടുക്കി.

മലപ്പുറം ജില്ലയിലെ ചങ്ങരം കുളം ആലങ്കോട് സ്വദേശി പി. മോഹനന്റെയും അജിത യുടെയും മകളാണ്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മുഗള്‍ ഗഫൂറിന്റെ സ്മരണാര്‍ത്ഥം തലസ്ഥാനത്ത് പ്രവാസി ഭവന്‍

February 11th, 2013

mugal-gafoor-ePathram
അബുദാബി : പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും യുവ കലാ സാഹിതി യുടെ രക്ഷാധികാരി യുമായിരുന്ന മുഗള്‍ ഗഫൂറിന്റെ സ്മരണാര്‍ത്ഥം പ്രവാസി കള്‍ക്ക് വിശ്രമിക്കാനും സമ്മേളിക്കാനും ഉതകും വിധം തിരുവനന്ത പുരത്ത് പ്രവാസി ഭവന്‍ നിര്‍മ്മിക്കും എന്ന് മുഗള്‍ ഗഫൂറിന്റെ ഒന്നാം ചരമ വാര്‍ഷിക ത്തോട് അനുബന്ധിച്ച് യുവ കലാ സാഹിതിയും ഫ്രണ്ട്സ് എ. ഡി. എം. എസ്സും സംയുക്ത മായി അബുദാബി യില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു.

കൂടാതെ, സാമൂഹ്യ സാംസ്കാരിക ജീവ കാരുണ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച വെക്കുന്ന യു. എ. ഇ. യിലെ മികച്ച സംഘടന യേയും സാംസ്കാരിക പ്രവര്‍ത്തക നേയും കണ്ടെത്തി വര്‍ഷം തോറും പുരസ്കാരം നല്‍കി ആദരിക്കും എന്നും സംഘാടകര്‍ അറിയിച്ചു. ഫ്രണ്ട്സ് എ. ഡി. എം. എസ്. വൈസ് പ്രസിഡന്റും യുവ കലാ സാഹിതി മുന്‍ പ്രസിഡന്റുമായ ബാബു വടകരയാണ് ഇക്കാര്യം അറിയിച്ചത്.

ഫ്രണ്ട്സ് എ. ഡി. എം. എസ്. പ്രസിഡന്റ് ടി. എ. നാസറിന്റെ അദ്ധ്യക്ഷത യില്‍ ചേര്‍ന്ന സമ്മേളന ത്തില്‍ കെ. ബി. മുരളി, ഇ. ആര്‍. ജോഷി, പി. പദ്മനാഭന്‍, ടി. പി. ഗംഗാധരന്‍, യു. അബ്ദുള്ള ഫാറൂഖി, പി. കെ. റഫീഖ്, ബഷീര്‍ ഇബ്രാഹിം, സി. എം. അബ്ദുല്‍ കരീം, വി. ടി. വി. ദാമോദരന്‍, പള്ളിക്കല്‍ ഷുജാഹി, ഇ. എ. ഹക്കീം, രവി മേനോന്‍, സഫറുള്ള പാലപ്പെട്ടി, എം. അബ്ദുല്‍ സലാം, എ. എം. അന്‍സാര്‍, ബി. യേശുശീലന്‍, വക്കം ജയലാല്‍, അഡ്വ. ഐഷ ഷക്കീര്‍, സെബാസ്റ്റ്യന്‍ സിറിള്‍, എന്‍. ആന്റണി, കണ്ണു ബക്കര്‍, സഗീര്‍ ചെന്ത്രാപ്പിന്നി എന്നിവര്‍ ഗഫൂറിനെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു.

യുവ കലാ സാഹിതി പ്രസിഡന്റ് പ്രേംലാല്‍ സ്വാഗതവും ഫ്രണ്ട്സ് എ. ഡി. എം. എസ്. സെക്രട്ടറി റജീദ് പട്ടോളി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പി. ബാവാ ഹാജിക്ക് പ്രവാസ ലോകത്തിന്റെ സ്നേഹാദരം

February 9th, 2013

indian-associations-felicitate--bava-haji-ePathram
അബുദാബി : ഭാരത സര്‍ക്കാരിന്റെ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്കാര ജേതാവ് പി. ബാവാ ഹാജിയെ അബുദാബി യിലെ ഇന്ത്യന്‍ സമൂഹം ആദരിച്ചു.

ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍, അബുദാബി മലയാളീ സമാജം, കേരളാ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ ലേഡീസ് അസോസി യേഷന്‍ എന്നീ സംഘടന കളുടെ സംയുക്താഭി മുഖ്യ ത്തിലാണ് ‘ആദരം 2013′ സംഘടിപ്പിച്ചത്.

ചടങ്ങില്‍ പത്മശ്രീ എം എ. യൂസുഫലി, പത്മശ്രീ ഡോക്ടര്‍ ബി. ആര്‍ ഷെട്ടി, അഡ്വ. വി. ടി. ബല്‍റാം എം. എല്‍. എ., ഇന്ത്യന്‍ എംബസ്സി കമ്മ്യൂണിറ്റി വെല്‍ഫയര്‍ സെക്രട്ടറി ആനന്ദ് ബര്‍ദന്‍ തുടങ്ങി യവരും വിവിധ സംഘടനാ നേതാക്കളും സാംസ്കാരിക പ്രവര്‍ത്ത കരും സംബന്ധിച്ചു.

പ്രവാസി സമൂഹ ത്തിന്റെ ഉപഹാരം പി. ബാവാ ഹാജിക്കു സമ്മാനിച്ചു. ഇസ്ലാമിക് സെന്റര്‍ വൈസ് പ്രസിഡന്റ് ഒളവട്ടൂര്‍ അബ്ദുല്‍ റഹിമാന്‍ മൗലവി അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം. പി. എം. റഷീദ് സ്വാഗതം പറഞ്ഞു.

തുടര്‍ന്നു അബുദാബി യിലെ വിവിധ അമേച്വര്‍ സംഘടനാ നേതാക്കളും പ്രാദേശിക സംഘടന കളുടെ പ്രതി നിധികളും ഉപഹാരങ്ങള്‍ സമര്‍പ്പിച്ചു.

സെന്റര്‍ ബാല വേദി അവതരിപ്പിച്ച വിവിധ കലാ പരിപാടി കളും ഗാനമേള യും അരങ്ങേറി.

- pma

വായിക്കുക: , , , ,

1 അഭിപ്രായം »


« Previous Page« Previous « ട്രേസ് ധ്വനി2013 ശ്രദ്ധേയമായി
Next »Next Page » മുഗള്‍ ഗഫൂറിന്റെ സ്മരണാര്‍ത്ഥം തലസ്ഥാനത്ത് പ്രവാസി ഭവന്‍ »



  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു
  • ഗ്ലോബൽ വില്ലേജ് മെയ് 31 വരെ പ്രവർത്തിക്കും
  • ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പ്; കേരള രാഷ്ട്രീയത്തിന്റെ പ്രതിഫലനം
  • മൂന്നാമത് ഐ. ഐ. സി. ഓപ്പൺ ചെസ്സ് ടൂർണ്ണമെന്റ് മെയ് 16,17 തിയ്യതികളിൽ
  • റോഡ് ചാടി ക്കടക്കരുത് : നിങ്ങളുടെ സുരക്ഷ മുഖ്യം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine