അബുദാബി : ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് നിര്‍വ്വഹിക്കുവാനായി യാത്ര യാവുന്ന ഐ. എം. സി. സി. അംഗങ്ങള്‍ക്ക് അബുദാബി കമ്മിറ്റി യുടെ യാത്രയയപ്പ് നല്‍കി.
ഹജ്ജിന്റെ മൂല്യങ്ങള്‍ പൂര്‍ണ്ണമായി ഉള്‍ക്കൊണ്ട് കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുവാന്‍ പ്രവര്‍ത്തകര്‍ക്ക് സാധിക്കട്ടെ എന്ന് യോഗം ഉല്‍ഘാടനം ചെയ്ത ഐ. എം. സി. സി. യു. എ. ഇ. കമ്മിറ്റി അദ്ധ്യക്ഷന്‍ റ്റി. എസ്. ഗഫൂര്‍ ഹാജി നല്‍കിയ ഹജ്ജ് സന്ദേശത്തില്‍ പറഞ്ഞു.
മദീന സായിദില്‍ നടന്ന പരിപാടി യില്‍ എന്‍ എം അബ്ദുള്ള അദ്ധ്യക്ഷത വഹിച്ചു. ഇബ്രാഹിം കല്ലായ്ക്കല്‍, അബ്ദുല്‍ റഹ്മാന്‍, ഹമീദ് ഏറോള്‍, മുസ്തഫ കാട്ടാമ്പള്ളി, ഫാറൂഖ് കാഞ്ഞങ്ങാട് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് സംസാരിച്ചു.
അലി കടന്നപ്പള്ളി, മുഹമ്മദ് നാലപ്പാട് എന്നിവര്‍ മറുപടി പ്രസംഗം നടത്തി. ഷിബു. എം. മുസ്തഫ സ്വാഗതവും ഷമീം ബേക്കല്‍ നന്ദിയും രേഖപ്പെടുത്തി.