പി. എസ്. വി. സ്റ്റാർ നൈറ്റ്‌ കലാമയൂരം 2012

April 8th, 2012

psv-starnite-kalamayooram-2012-epathram

ദോഹ : ഖത്തറിലെ പയ്യന്നൂര്‍ക്കാരുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ അഞ്ചാം വാര്‍ഷികാഘോഷവും തുടര്‍ന്ന് നടന്ന “പി. എസ്. വി. സ്റ്റാർ നൈറ്റ്‌ കലാമയൂരം 2012” എന്ന കലാ വിരുന്ന് കേരളത്തില്‍ നിന്നുള്ള പ്രശസ്ത കലാകാരന്മാരുടെ സാന്നിദ്ധ്യം കൊണ്ടും പരിപാടികളുടെ വത്യസ്തത കൊണ്ടും വന്‍ ജനപങ്കാളിത്തം കൊണ്ടും ഖത്തറിലെ മലയാളികള്‍ക്ക് അവിസ്മരണീയമായ അനുഭവമായി. എം. ഇ. എസ്. ഇന്ത്യന്‍ സ്കൂള്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ വെച്ചു വൈകീട്ട് 6:30 നു ഹ്രസ്വമായ ഉദ്ഘാടന ചടങ്ങുകളോടെയായിരുന്നു പരിപാടിയുടെ തുടക്കം. ഇന്ത്യന്‍ എംബസ്സി ഫസ്റ്റ് സെക്രട്ടറി എം. ആര്‍. ഖുറൈഷി ഔപചാരികമായ ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. വേദിയുടെ പ്രസിഡന്റ്‌ കക്കുളത്ത്‌ അബ്ദുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ച വാര്‍ഷികാഘോഷ ചടങ്ങില്‍ ജനറല്‍ സെക്രട്ടറി സുരേഷ് ബാബു കെ. സി. സ്വാഗതം പറഞ്ഞു. വേദി ലിറ്റററി സെക്രട്ടറി കൂടിയായ രവീന്ദ്രന്‍ കൈപ്രത്തിന്റെ മകള്‍ അശ്വിനി രവീന്ദ്രന്‍ പി. എസ്. വി. അക്കാദമിക്ക് എക്സെല്ലെന്‍സ് അവാര്‍ഡ്‌ എം. ആര്‍. ഖുറൈഷി സമ്മാനിച്ചു.

തുടര്‍ന്ന് നാലു മണിക്കൂര്‍ കേരളത്തില്‍ നിന്നുമെത്തിയ കലാകാരന്മാര്‍ കാണികളെ രസിപ്പിച്ചും ചിരിപ്പിച്ചും വൈവിധ്യമാര്‍ന്ന നിരവധി കലാ പരിപാടികള്‍ കാഴ്ച വെച്ചു. പ്രശസ്ത ഗായകാരായ വിവേകാനന്ദന്‍ , സയനോര, കണ്ണൂര്‍ ഷെരീഫ്‌ , സിന്ധു പ്രേംകുമാര്‍ തുടങ്ങിയവര്‍ ഒരു അപൂര്‍വ ഗാന സന്ധ്യ ദോഹയിലെ സംഗീത പ്രേമികള്‍ക്കായി ഒരുക്കി. ഷെരീഫും സിന്ധുവും കാണികള്‍ക്കിടയില്‍ ഇറങ്ങി ചെന്ന് കാണികള്‍ക്കൊപ്പം ആടിത്തിമിർത്തത് ഏറെ കൌതുകമുണര്‍ത്തി. ഷംന കാസിമും സംഘവും സദസ്യരുടെ മനം കവരുന്ന നൃത്തങ്ങള്‍ കാഴ്ച്ച വെച്ചു. വോഡഫോണ്‍ കോമഡി സ്റ്റാര്‍ ഫെയിം കോമഡി കസിന്‍സ്‌ സതീഷിന്റെയും ടീമിന്‍റെയും കോമഡി വന്‍ കൈയടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.

പ്ലാറ്റിനം പ്രായോജകരായ ആർഗോന്‍ ഗ്ലോബല്‍ എം. ഡി. അബ്ദുല്‍ ഗഫൂര്‍ കലാകാരന്മാരെ പരിചയപ്പെട്ടു.

ജനറല്‍ കണ്‍വീനര്‍ വേണുഗോപാല്‍ കെ., ട്രഷറര്‍ വിജയ കുമാര്‍ ടി. വി., ഇവന്റ് കണ്‍വീനര്‍ സതീശന്‍ കെ., സുബൈര്‍ മാടായി, ശ്രീജീവ്‌, രമേശന്‍ കെ., രവീന്ദ്രന്‍ കെ., കൃഷ്ണന്‍ പി., രാജീവന്‍ , പവിത്രൻ ‍, രാജേഷ്‌ ലക്ഷ്മണന്‍ വാസുദേവന്‍ , വത്സരാജന്‍ , രാജന്‍ , പി. പി. രമേശൻ ‍, ഉല്ലാസ് , മധുസൂധനൻ , കുഞ്ഞികണ്ണന്‍ എ., പ്രദീപ്‌ കുമാര്‍, അനില്‍ കുമാര്‍, റാഫി, സതീശൻ , ഹരിദാസ്‌, മുത്തലിബ്, സുനില്‍ കുമാര്‍ , സന്തോഷ്‌ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ പ്രവര്‍ത്തകര്‍ ഈ മെഗാ ഷോയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

അയച്ചു തന്നത് : അബ്ദുൾ ഖാദർ കക്കുളത്ത്

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

സമാജം യുവജനോത്സവം : ഗോപികാ ദിനേശ് കലാതിലകം

April 4th, 2012

samajam-kala-thilakam-2012-gopika-dinesh-ePathram
അബുദാബി : മലയാളി സമാജം സംഘടിപ്പിച്ച ‘ശ്രീദേവി മെമ്മോറിയല്‍ യുവജനോത്സവം 2012’ സമാപിച്ചു. അബുദാബി യിലെയും മറ്റ് എമിറേറ്റു കളിലെയും 500-ല്‍ അധികം മത്സരാര്‍ത്ഥികള്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, ലളിത സംഗീതം, ശാസ്ത്രീയ സംഗീതം, നാടോടി നൃത്തം, ഉപകരണ സംഗീതം, പ്രച്ഛന്ന വേഷം, ഏകാഭിനയം തുടങ്ങി നിരവധി മത്സര ഇനങ്ങളില്‍ മാറ്റുരച്ചു.

വ്യത്യസ്ത ഇനങ്ങളില്‍ വ്യക്തിഗത കഴിവു തെളിയിച്ചതിനെ ത്തുടര്‍ന്ന് ‘സമാജം കലാതിലകം 2012’ പുരസ്‌കാരം ഗോപികാ ദിനേശിനും സംഗീത വിഭാഗ ത്തില്‍ ‘സമാജം സംഗീത തിലകം 2012’ പുരസ്‌കാരം മേഘാ സതീഷിനും ലഭിച്ചു.

കൂടാതെ ഐശ്വര്യ നാരായണന്‍, ജോനെ സൈമണ്‍, അഭിരാമി ശശികാന്ത്, മീനാക്ഷി ജയകുമാര്‍ എന്നിവര്‍ വ്യത്യസ്ത വിഭാഗ ങ്ങളില്‍ വ്യക്തിഗത ചാമ്പ്യന്മാരായി.

യുവജനോത്സവ ത്തിന്റെ വിധി കര്‍ത്താവായി എത്തിയ കലാമണ്ഡലം സത്യവ്രതന്‍ സമാപന ദിവസം നടന്ന ചടങ്ങില്‍ മുഖാമുഖം പരിപാടി യിലൂടെ സംശയ ങ്ങള്‍ക്ക് മറുപടി പറഞ്ഞു.

പ്രസിഡന്റ് മനോജ് പുഷ്‌കരന്‍, സെക്രട്ടറി കെ. എച്ച്. താഹിര്‍, വൈസ് പ്രസിഡന്റ് യേശു ശീലന്‍, കലാവിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍, കുമാര്‍ വേലായുധന്‍, ജ്യോതി ടീച്ചര്‍, വനിതാ വിഭാഗം കണ്‍വീനര്‍ ജീബാ എം. സാഹിബ് എന്നിവരും സമാപന ചടങ്ങില്‍ സംസാരിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ചിരിക്കുടുക്ക 2012 : പട്ടണം റഷീദ് മുഖ്യാഥിതി

April 4th, 2012

അബ്ബാസിയ : കുവൈറ്റിലെ എ. ഇ. ആര്‍ട്‌സിന്റെ (അണിയറ ഇടപ്പള്ളി) പതിനേഴാം വാര്‍ഷിക ത്തോട് അനു ബന്ധിച്ച് എപ്രില്‍ 20ന് അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറി യത്തില്‍ നടക്കുന്ന സമാപന സമ്മേളന ത്തില്‍ മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖ മേക്കപ്പ്മാനും ദേശീയ പുരസ്‌കാര ജേതാവുമായ പട്ടണം റഷീദ് മുഖ്യാതിഥി ആയി പങ്കെടുക്കും.

ഏപ്രില്‍ 7ന് അരങ്ങേറുന്ന ചിരികുടുക്ക 2012 എന്ന പരിപാടിയോട് അനുബന്ധിച്ചു നടക്കുന്ന വിവിധ കലാമത്സര ങ്ങളില്‍ പങ്കെടുക്കുന്ന തിനുള്ള രജിസ്‌ട്രേഷന്‍ തുടരുന്നതായി കണ്‍വീനര്‍ അജയഘോഷ് അറിയിച്ചു.

സീനിയര്‍ വിഭാഗ ത്തില്‍ കോമഡി സ്‌കിറ്റ്, ഫാന്‍സി ഡ്രസ്സ് എന്നീ മല്‍സര ങ്ങളും ജൂനിയര്‍ വിഭാഗ ത്തില്‍ ചിത്രരചന, ഫാന്‍സി ഡ്രസ്സ് എന്നീ മല്‍സരങ്ങളും നടക്കും.

കുവൈറ്റില്‍ നിന്നും മത്സര ങ്ങളില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ താഴെയുള്ള നമ്പരു കളില്‍ വിളിക്കുക :
99 59 14 96 – 24 76 14 16 – 66 79 10 96 – 97 84 56 97.
eMail: ae.arts@yahoo.com

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പുസ്തക പ്രകാശനവും സാംസ്കാരിക സദസ്സും

April 3rd, 2012

fazil-book-release-compussum-vettakkolum-ePathram
അബുദാബി : പ്രമുഖ കഥാകാരന്‍ ഫാസില്‍ രചിച്ച ‘കോമ്പസും വേട്ടക്കോലും’ എന്ന നോവലിന്റെ പ്രകാശനവും സാംസ്‌കാരിക സദസ്സും ഏപ്രില്‍ 7 ശനിയാഴ്ച, വൈകീട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കും.

യു. എ. ഇ. യിലെ പ്രമുഖ എഴുത്തുകാരനും എമിറേറ്റ്‌സ് റൈറ്റേഴ്‌സ് യൂണിയന്‍ മുന്‍ ചെയര്‍മാനുമായ ഹാരിബ് അല്‍ ദാഹ്‌രി പുസ്തകം പ്രകാശനം ചെയ്യും. പ്രസക്തി വൈസ് പ്രസിഡന്‍റ് ഫൈസല്‍ ബാവ അദ്ധ്യക്ഷത വഹിക്കുന്ന സാംസ്‌കാരിക സദസ്സ് കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. ബി. മുരളി ഉദ്ഘാടനം ചെയ്യും.

പി. മണികണ്ഠന്‍ മുഖ്യപ്രസംഗം നടത്തും. കവയിത്രി ദേവസേന, മാതൃഭൂമി ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ നൗഷാദ്, അനൂപ്ചന്ദ്രന്‍, ഇമ പ്രസിഡന്‍റ് ടി. പി. ഗംഗാധരന്‍ എന്നിവര്‍ പങ്കെടുക്കും.

തുടര്‍ന്ന് എന്‍. എന്‍. പിള്ളയുടെ ശുദ്ധമദ്ദളത്തെ ആധാരമാക്കി ടി. വി. ബാല കൃഷ്ണന്‍ സംവിധാനം ചെയ്ത ‘എ & ബി’ എന്ന ലഘു നാടകം, പ്ലാറ്റ്‌ഫോം ദുബായ് അവതരിപ്പിക്കും. യു. എ. ഇ. യിലെ പ്രമുഖ സാംസ്‌കാരിക സംഘടന കളായ പ്രസക്തി, കോലായ, നാടക സൗഹൃദം, ആര്‍ട്ടിസ്റ്റ ആര്‍ട്ട് ഗ്രൂപ്പ് എന്നിവ രാണ് പരിപാടി യുടെ സംഘാടകര്‍.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബ്ദു റസാക്ക് പയ്യോളിക്ക് യാത്രയയപ്പ്

March 31st, 2012

sent-off-to-rasack-payyoli-ePathram
ദുബായ് :ഹൃസ്വ സന്ദര്‍ശന ത്തിനായി ദുബായില്‍ എത്തിയ അബ്ദു റസാക്ക് പയ്യോളിക്ക് ദുബായിലെ സൌഹൃദ കൂട്ടായ്മ യാത്രയയപ്പ് നല്‍കി. ജന്മനാ അന്ധനും സാമൂഹിക പ്രവര്‍ത്തകനുമായ അബ്ദു റസാക്ക് പയ്യോളിക്ക്, ജപ്തി ഭീഷണി നേരിടുന്ന വീടും പറമ്പും തിരിച്ചെടുക്കാനുള്ള സാമ്പത്തിക സഹായം ദുബായിലെ സഹൃദ കൂട്ടായ്മ സ്വരൂപിച്ചു നല്‍കി. ജീവിതത്തിന്റെ വിവിധ തുറകളിലുള്ളവര്‍ അബ്ദു റസാക്കിന്റെ സഹായത്തിനുണ്ടായിരുന്നു.

നെല്ലറ റെസ്റ്റോറന്റ് ഹാളില്‍ വെച്ച് നടന്ന ചടങ്ങില്‍ സബാ ജോസഫ്‌ ഉപഹാരം സമ്മാനിച്ചു. നെല്ലറ മീഡിയ മാനേജര്‍ ഷമീര്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ബഷീര്‍ തിക്കൊടി,ഇസ്മയില്‍ പുനത്തില്‍, രാമകൃഷ്ണന്‍ ഇരിങ്ങല്‍, റഫഫീഖ് വാണിമേല്‍, മനോജ്‌ വടകര, അഡ്വ. മുഹമ്മദ്‌ സാജിദ്, നാസര്‍, സമദ് പയ്യോളി, നജീബ് അയനിക്കാട്, അസീസ്‌ വടകര എന്നിവര്‍ സംബന്ധിച്ചു. രാജന്‍ കൊലാവി പാലം,സുബൈര്‍ വെള്ളിയോട്, നജീബ് എന്നിവരായിരുന്നു അബ്ദു റസാക്ക് പയ്യോളി യെ സഹായിക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍ നിരയില്‍ ഉണ്ടായിരുന്നത്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ഭൂമിക്കായി ഒരു മണിക്കൂര്‍ : ബോധവല്കരണ കാമ്പയിനു മായി സ്കൂള്‍ കുട്ടികള്‍
Next »Next Page » എമിറേറ്റ്സ് ഐ. ഡി : അബുദാബി യില്‍ ഏപ്രില്‍ ഒന്നു മുതല്‍ പിഴ അടക്കേണ്ടി വരും »



  • കെ. എം. സി. സി. ഇവന്റസ്‌ ഓഫീസ് തുറന്നു പ്രവർത്തനം ആരംഭിച്ചു
  • സിഗ്നലിൽ ചുവപ്പ് ലൈറ്റ് മറി കടന്നാൽ 1000 ദിർഹം പിഴ
  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine