അബുദാബി : ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ്, യു. എ. ഇ. യിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഏക ദിന അവധിക്കാല ക്യാമ്പ് “ചങ്ങാതിക്കൂട്ടം 2010 ” ഫെബ്രുവരി 19 ന് വെള്ളിയാഴ്ച കാലത്ത് 9:00 മണി മുതല്‍ വൈകീട്ട് 6:00 മണി വരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുകയാണ്. ഔപചാരിക വിദ്യാഭ്യാസ ത്തിന്റെ ചട്ടക്കൂടിന് പുറത്ത് നിന്ന് കൊണ്ട് കുട്ടികള്‍ക്ക് ഹൃദ്യമായ പഠന പ്രവര്‍ത്ത നങ്ങളിലൂടെ ശാസ്ത്ര ബോധത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വ വികസനം സാധ്യമാക്കു കയാണ് ചങ്ങാതി ക്കൂട്ടം കൊണ്ട് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് ഉദ്ദേശിക്കുന്നത്.
വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യ ബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടി ച്ചേര്‍ത്താണ് ചങ്ങാതി ക്കൂട്ടത്തിന്റെ വ്യത്യസ്തത യാര്‍ന്ന ഉള്ളടക്കം തയ്യാറാക്കി യിട്ടുള്ളത്. ശാസ്ത്ര മൂല, സാംസ്കാരിക മൂല, വിനോദ മൂല, നിര്‍മ്മാണ മൂല എന്നിങ്ങനെ നാല് മൂലകളിലായി നടക്കുന്ന ചങ്ങാതി ക്കൂട്ടം, മൂന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥി കളെയാണ് ലക്ഷ്യമാക്കുന്നത് .
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
050 58 10 907, 050 58 06 629, 050 78 25 809
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി