വിന്‍റ്റ് മീറ്റ് 2010

January 31st, 2010

പൊന്നാനി എം. ഇ. എസ്. കോളേജ് അലുംനി യു. എ. ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 5 നു ദുബായ് റാഷിദിയയിലുള്ള മുഷരീഫ് പാര്ക്കില്‍ വെച്ച് വിവിധ കലാ – കായിക പരിപാടി കളോടെ വിന്‍റ്റ് മീറ്റ് 2010 സംഘടിപ്പിക്കുന്നു. രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന ഈ ഒത്തു ചേരലില്‍ കുട്ടികള്‍ക്കു വേണ്ടി ചിത്ര രചനാ മത്സരവും ക്വിസ് പ്രൊഗ്രാമും ഉണ്ടായിരിക്കും.
 
യു. എ. ഇ. യിലുള്ള എല്ല എം. ഇ. എസ്. പൊന്നാനി കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഈ സ്നേഹ സംഗമത്തില്‍ പങ്കെടുക്കാന്‍ രാവിലെ ഒമ്പതു മണിക്കു തന്നെ മുഷരിഫ് പാര്‍ക്കില്‍ എത്തി ച്ചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : ഇക്ബാല്‍ മൂസ്സ (പ്രസിഡണ്ട്) – 050 4562123, അബുബക്കര്‍ (സിക്രട്ടറി) – 050 6501945

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ദര്‍ശന കുട്ടികള്‍ക്കായി കളിമണ്‍ പ്രതിമ നിര്‍മ്മാണ ചിത്ര രചനാ ക്യാമ്പ്‌ നടത്തി

January 30th, 2010

sadasivan-ambalameduഷാര്‍ജ : എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജ് പാലക്കാട്‌ പൂര്‍വ്വ വിദ്യാര്‍ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു.എ.ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ചിത്രരചനാ കളിമണ്‍ പ്രതിമ നിര്‍മ്മാണ ക്യാമ്പ്‌ സംഘടിപ്പിച്ചു. ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്കൂളില്‍ ഇന്നലെ (വെള്ളി) രാവിലെ 10:30 മുതല്‍ വൈകീട്ട് നാല് മണി വരെ ആയിരുന്നു ക്യാമ്പ്‌. അറിവ്‌, പഠനം, വിനോദം എന്നതായിരുന്നു ക്യാമ്പിന്റെ മുഖ്യ പ്രമേയം.
 
യു.എ.ഇ. യിലെ അറിയപ്പെടുന്ന ചിത്രകാരന്മാരായ പ്രമോദ്‌, ഹര്‍ഷന്‍ എന്നിവര്‍ രാവിലെ നടന്ന ചിത്ര രചനാ ശില്പശാലക്ക് നേതൃത്വം നല്‍കി. വാട്ടര്‍ കളര്‍ ഉപയോഗിക്കേണ്ട വിധം പ്രമോദ്‌ വിശദീകരിക്കുകയും കുട്ടികള്‍ വാട്ടര്‍ കളര്‍ ഉപയോഗിച്ച് സ്വന്തമായി ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു.
 

മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
പേസ്റ്റല്‍ കളര്‍ ഉപയോഗിച്ച് വ്യത്യസ്ത നിറങ്ങള്‍ സങ്കലനം ചെയ്ത് ചിത്രങ്ങള്‍ വരയ്ക്കാന്‍ ഹര്‍ഷന്‍ കുട്ടികള്‍ക്ക്‌ കാണിച്ചു കൊടുക്കുകയും അത് പ്രകാരം കുട്ടികള്‍ ചിത്രങ്ങള്‍ വരയ്ക്കുകയും ഉണ്ടായി.
 
ഉച്ചയ്ക്ക് ശേഷം പ്രശസ്ത ശില്‍പ്പി സദാശിവന്‍ അമ്പലമേട് കുട്ടികള്‍ക്ക്‌ കളിമണ്‍ പ്രതിമാ നിര്‍മ്മാണത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞു കൊടുത്തത്‌ ഏറെ വിജ്ഞാന പ്രദവും രസകരവുമായി. കൈയ്യില്‍ മണ്ണ് ആയാല്‍ കൈ സോപ്പിട്ടോ ഹാന്‍ഡ്‌ ക്ലീനര്‍ ഉപയോഗിച്ചോ കഴുകണം എന്ന കര്‍ശന നിര്‍ദ്ദേശം ഉള്ള ഗള്‍ഫിലെ കുട്ടികള്‍ക്ക്‌ കളിമണ്‍ കൈ കൊണ്ട് കുഴക്കുവാനും, മണ്ണ് കൊണ്ട് രൂപങ്ങള്‍ നിര്‍മ്മിക്കുവാനും ലഭിച്ച അസുലഭ അവസരം അവര്‍ മതിയാവോളം ആസ്വദിച്ചു.
 
കുട്ടികള്‍ക്ക്‌ കളിമണ്‍ പ്രതിമകളുടെ ചരിത്ര പശ്ചാത്തലവും, ശാസ്ത്രീയ വശങ്ങളും അവരുടെതായ ഭാഷയില്‍ വിശദീകരിച്ചു കൊടുത്ത് കൊണ്ട് സദാശിവന്‍ അമ്പലമേട് കളിമണ്ണില്‍ ഒരു ആള്‍ രൂപം നിര്‍മ്മിച്ചു കാണിച്ചു. തങ്ങള്‍ക്കാവും വിധം കുട്ടികള്‍ കളിമണ്ണില്‍ പല രൂപങ്ങളും നിര്‍മ്മിക്കുകയും ചെയ്തു.
 
ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക്‌ പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്തു.
 
ചിത്രകാരന്മാരായ ഹര്‍ഷന്‍, പ്രമോദ്‌ എന്നിവര്‍ക്കും ശില്പിയായ സദാശിവന്‍ അമ്പലമേടിനും ദര്‍ശന യു.എ.ഇ. ചാപ്റ്ററിന്റെ സ്നേഹോപഹാരം സമ്മാനിച്ചു.
 
കുട്ടികള്‍ ശില്പിയുമായി ഏര്‍പ്പെട്ട സൌഹൃദ സംവാദം പ്രശസ്ത പ്രവാസി എഴുത്തുകാരനും കാഥികനും, ദര്‍ശന അംഗവുമായ പി. മണികണ്ഠന്‍ നിയന്ത്രിച്ചു. ക്യാമ്പില്‍ പങ്കെടുത്തത് കൊണ്ട് തങ്ങള്‍ക്ക് ലഭിച്ച പുതിയ അറിവുകളും പുതിയ കാഴ്ചപ്പാടും കുട്ടികള്‍ സംവാദത്തിനിടയില്‍ സദസ്സുമായി പങ്കു വെച്ചു.
 
ദര്‍ശന യു.എ.ഇ. കണ്‍വീനര്‍ ദിനേശ്‌ ഐ. യുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച ക്യാമ്പിന് ദര്‍ശന എക്സിക്യൂട്ടിവ്‌ മെമ്പര്‍മാരായ പ്രകാശ്‌ ആലോക്കന്‍, മനു രവീന്ദ്രന്‍, കൃഷ്ണ കുമാര്‍, രാജീവ്‌ ടി.പി. എന്നിവര്‍ നേതൃത്വം നല്‍കി.

- ജെ.എസ്.

വായിക്കുക: , ,

4 അഭിപ്രായങ്ങള്‍ »

കെ.എസ്.സി “വിന്‍റര്‍ സ്പോര്‍ട്സ് – 2010”

January 30th, 2010

അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന “വിന്‍റര്‍ സ്പോര്‍ട്സ്- 2010” ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ് ഫെബ്രുവരി അഞ്ചിന് വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതല്‍, മുസഫ പാലത്തിനു സമീപമുള്ള ഡിഫന്‍സ് സ്റ്റേഡിയത്തില്‍ നടക്കും. 12 ഗ്രൂപ്പുകളിലായി വിവിധ മത്സരങ്ങള്‍ ഉണ്ടായിരിക്കും.
 
ഫെബ്രുവരി മൂന്നിന് മുന്‍പായി പൂരിപ്പിച്ച അപേക്ഷകള്‍ കെ. എസ്. സി. ഓഫീസില്‍ എത്തി യിരിക്കണം. മത്സരത്തിന്റെ എന്‍‌ട്രി ഫോമുകള്‍ ഓഫീസില്‍ നിന്നോ, വെബ്സൈറ്റില്‍ നിന്നോ ലഭിക്കും.
 
കൂടുതല്‍ വിവരങ്ങള്‍ക്ക് 02 631 44 55, 02 631 44 56, 050 44 61 912 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കുഞ്ഞിമംഗലം കെ.എം.സി.സി. വെബ്സൈറ്റ്

January 30th, 2010

kunhimangalamkmcc.comദുബായ്‌ : കുഞ്ഞിമംഗലം പഞ്ചായത്ത്‌ കെ. എം. സി. സി. ദുബായ്‌ കമ്മിറ്റി വെബ് സൈറ്റ്‌ ഉല്‍ഘാടനം ഇ. ടി. മുഹമ്മദ്‌ ബഷീര്‍ എം. പി. നിര്‍വഹിച്ചു. ദുബായ്‌ ഡൂണ്‍സ്‌ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെ. ഫൈസല്‍ അധ്യക്ഷം വഹിച്ചു. മുനീര്‍ വാഴക്കാട്, മജീദ്‌ പാനൂര്‍, എം. കെ. പി. മുസ്തഫ കുഞ്ഞിമംഗലം, പി. വി. സഹീര്‍, ജാഫര്‍ മാടായി, ഷബീര്‍ കെ. കെ. എന്നിവര്‍ പ്രസംഗിച്ചു.
 

kunhimangalamkmcc.com-website

ഇ.ടി. മുഹമ്മദ്‌ ബഷീര്‍ എം.പി. കുഞ്ഞിമംഗലം കെ.എം.സി.സി. വെബ്സൈറ്റ് ഉല്‍ഘാടനം നിര്‍വഹിക്കുന്നു

 
ഫാറൂഖ്‌ യു. കെ. സ്വാഗതവും ഫാസില്‍ കെ. കെ. നന്ദിയും പറഞ്ഞു.
 
കുഞ്ഞിമംഗലം കെ.എം.സി.സി. ഡോട്ട് കോം എന്ന വെബ്സൈറ്റ്‌ സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

വേണു രാജാമണിക്ക് മഹാരാജാസ് യാത്രയയപ്പ് നല്‍കി

January 29th, 2010

venu-rajamonyദുബായ് : കാലാവധി പൂര്‍ത്തിയാക്കി ദുബായില്‍ നിന്നും സ്ഥലം മാറി പോകുന്ന കോണ്‍സല്‍ ജനറല്‍ വേണു രാജാമണിക്ക് യു.എ.ഇ. യിലെ എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ഓര്‍മ (ഓവര്‍സീസ് റീയൂണിയന്‍ ഓഫ് മഹാരാജാസ്‌ ആലുംനി) യാത്രയയപ്പ്‌ നല്‍കി. ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് ദുബായ്‌ ദെയ്‌റയിലെ ഫ്ലോറ ക്രീക്ക് ഹോട്ടലില്‍ നടന്ന യാത്രയയപ്പില്‍ പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും സംബന്ധിച്ചു.
 
കലാലയ ജീവിത കാലത്ത്‌ ഏറണാകുളം മഹാരാജാസ്‌ കോളജ്‌ യൂണിയന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു വേണു രാജാമണി.
 
ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
 
രാം‌മോഹന്‍ പാലിയത്ത്
 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « മലയാളി സമാജം ഓപ്പണ്‍ സാഹിത്യ മത്സരം
Next »Next Page » കുഞ്ഞിമംഗലം കെ.എം.സി.സി. വെബ്സൈറ്റ് »



  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ
  • റോഡ് കുറുകെ കടക്കുമ്പോൾ ജാഗ്രത പാലിക്കുക : നിയമ ലംഘകർക്ക് പിഴ ഈടാക്കുന്നുണ്ട്
  • ‘ഷീ ഫ്യൂഷൻ ഫീയസ്റ്റ സീസൺ -2’ ഞായറാഴ്ച അരങ്ങേറും
  • ഇമ ഓണാഘോഷവും കുടുംബ സംഗമവും
  • എട്ടാമത് യു. എഫ്. കെ. – അസ്‌മോ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
  • അഡിപെക് 2024 : ബുർജീൽ ഹോൾഡിംഗ്‌സ് ബൂത്ത് ഉദ്ഘാടനം ചെയ്ത് ഇന്ത്യൻ അംബാസിഡർ സഞ്ജയ് സുധീർ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine