അബുദാബി : മലയാളി സമാജം ‘സമ്മര്‍ ഇന്‍ മുസഫ’ എന്ന പേരില്‍ ഒരുക്കുന്ന വേനല്‍ക്കാല ഉത്സവം ജൂലായ് 8 വ്യാഴാഴ്ച, മുസഫ യിലെ എമിറേറ്റ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി സ്‌കൂളില്‍ നടക്കും. സിനിമാറ്റിക് ഡാന്‍സ്, ഗാനമേള, ചിരിയരങ്ങ് എന്നീ പരിപാടി കളുമായി രാത്രി 7 മണിക്കാണ് പരിപാടികള്‍ അരങ്ങേറുക. ടെലിവിഷന്‍ രംഗത്തെ യുവ താരങ്ങള്‍ അണി നിരക്കുന്ന പരിപാടി യുടെ സംവിധായകന്‍ സലീം തളിക്കുളം.
അബുദാബി മലയാളി സമാജം കലാ പ്രവര്‍ത്തനം മുസഫയി ലേക്ക് വ്യാപിപ്പി ക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരം ഒരു പരിപാടി അവിടെ നടത്തുന്നത്. സമാജം പ്രവര്‍ത്തന ങ്ങളില്‍ മുസഫ യിലെ തൊഴിലാളി കളുടെ സജീവ പങ്കാളിത്തം ഉള്ളത് കൊണ്ട് തികച്ചും സൗജന്യ മായാണ് ഈ പരിപാടി ഒരുക്കുന്നത് എന്ന് സമാജം പ്രസിഡന്‍റ് മനോജ് പുഷ്‌കറും ജനറല്‍ സെക്രട്ടറി യേശു ശീലനും പത്ര ക്കുറിപ്പില്‍ അറിയിച്ചു. അബുദാബി മലയാളി സമാജം വനിതാ വിഭാഗം പ്രവര്‍ത്തന ങ്ങളുടെ ഉദ്ഘാടനവും ‘സമ്മര്‍ ഇന്‍ മുസഫ’ എന്ന ഈ പരിപാടി യില്‍ നടക്കും. അബുദാബി യിലെ സാമൂഹിക – സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിക്കും.



ഷാര്‍ജ : ജൈവ വൈവിധ്യത്തിനും പരിസ്ഥിതി സംരക്ഷണത്തിനും പ്രാധാന്യം നല്‍കി ക്കൊണ്ട്, ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് കൊച്ചു കൂട്ടുകാര്‍ക്കായി ഒരുക്കുന്ന ചങ്ങാതിക്കൂട്ടം ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്ക്കൂളില്‍ ജൂലായ് 12 മുതല്‍ 16 വരെ നടക്കും.
കുവൈറ്റ് സിറ്റി : ചോദ്യപേപ്പറിലൂടെ പ്രവാചക നിന്ദ പ്രചരിപ്പിച്ച വിവാദ സംഭവത്തിലെ പ്രതിയായ തൊടുപുഴ ന്യൂമാന്സ് കോളേജിലെ അധ്യാപകനെ ആക്രമിച്ച് കൈ വെട്ടി മാറ്റിയ സംഭവത്തെ കുവൈത്ത് കേരള ഇസ് ലാഹി സെന്റര്‍ അപലപിച്ചു. പ്രതികള്‍ ആരായാലും അവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും, അതേ സമയം, സംഭവത്തിനു പിന്നില്‍ മത സ്പര്‍ദ്ധ വളര്ത്തി, അരാജകത്വം സൃഷ്ടിക്കാനുള്ള ഏതെങ്കിലും വിഭാഗത്തിന്റെ ആസൂത്രിതമായ ഗൂഢാലോചനയുണ്ടോ എന്ന് മുന്‍വിധികളില്ലാതെ പരിശോധിക്കാന്‍ അധികൃതര്‍ തയ്യാറാകണമെന്നും സെന്റര്‍ ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.


























