ഒരുമനയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ ‘ഒരുമ ഒരുമനയൂര്‍’ സംഘടിപ്പിക്കുന്ന വാര്‍ഷിക കുടുംബ സംഗമം മെയ് 28 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ദുബായ് സുഡാനീസ് സോഷ്യല്‍ ക്ലബ്ബില്‍ നടക്കും. സംഗമ ത്തില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഒരുമ കുടുംബാംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും, യു. എ. ഇ. യിലെ പ്രശസ്ത ഗായകര്‍ ഒരുക്കുന്ന ഗാനമേളയും, നൃത്താദ്ധ്യാപകര്‍ സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന ചടുല താള ങ്ങളിലുള്ള നൃത്തങ്ങളും സംഗമത്തിലെ മുഖ്യ ആകര്‍ഷക മായിരിക്കും എന്ന്‍ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 055 458 07 57, 050 507 98 55



‘ഭൂമി പൊതു സ്വത്ത്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി പിടിച്ചു കൊണ്ട് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ചു വരുന്ന വിപുലമായ ബോധ വല്കരണ ത്തിന്റെ ഭാഗമായി ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി ചാപ്ടര്‍ ഒരുക്കുന്ന സംവാദം ‘ഭൂമി പൊതു സ്വത്ത്’ മെയ് 19 ബുധനാഴ്ച രാത്രി 8 മണിക്ക് കേരളാ സോഷ്യല്‍ സെന്ററില്‍. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുന്‍ ജനറല്‍ സെക്രട്ടറി ടി. ഗംഗാ ധരന്‍ മാസ്റ്റര്‍ വിഷയം അവതരിപ്പിക്കുന്നു
സാഹിത്യ പ്രേമികള്‍ക്കും കവിത ആസ്വാദകര്‍ക്കും നാടന്‍ പാട്ടുകള്‍ ഇഷ്ടപ്പെടുന്ന വര്‍ക്കുമായി ഒരു സാംസ്കാരിക സായാഹ്നം, അബു ദാബി യുവ കലാ സാഹിതി ഒരുക്കുന്നു. മെയ് 22 ശനിയാഴ്ച രാത്രി 8 മണിക്ക് കേരളാ സോഷ്യല്‍ സെന്ററില്‍ യുവ കലാ സാഹിതി സംഘടിപ്പിക്കുന്ന ‘കാവ്യ ദര്‍ശന ത്തിന്റെ കൈരളി പ്പൂക്കള്‍’ എന്ന പരിപാടിയില്‍ യുവ കലാ സാഹിതി സംസ്ഥാന പ്രസിഡണ്ടും, പ്രശസ്ത കവിയും, ഗാന രചയിതാവു മായ പി. കെ. ഗോപിയും, നാടന്‍ പാട്ടു കലാകാരന് ബാലചന്ദ്രന് കൊട്ടോടിയും, പ്രശസ്ത പരിസ്ഥിതി – സാമൂഹ്യ പ്രവര്‍ത്തകനായ എം. എ. ജോണ്‍സനും പങ്കെടുക്കുന്നു.
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ഭാഷാ പ്രചാരണ പരിപാടിയില്‍ മെയ് 16 ഞായറാഴ്ച രാത്രി 8: 30 നു ‘എന്റെ ഭാഷ എന്റെ സംസ്കാരം’ എന്ന വിഷയത്തില്‍ പ്രശസ്ത എഴുത്തുകാരന് എന്‍. പി. ഹാഫിസ് മുഹമ്മദ്, കവിയും ഗാന രചയിതാവുമായ പി. കെ. ഗോപി എന്നിവര്‍ സംസാരിക്കുന്നു. തുടര്‍ന്ന് സംവാദവും ഉണ്ടായിരിക്കും.

























